ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന . കാലത്ത് നമ്പർ 10 ൽ ഒരുക്കിയ് വിരുന്നായിരുന്നു ബോറിസ് ജോൺസന് കുരിശായി വന്നത്. നിയമം നിർമ്മിക്കുന്ന്, ജനങ്ങൾ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട പ്രധാനമന്ത്രി അത് ലംഘിച്ചത് ബ്രിട്ടനിൽ വലിയൊരു കുറ്റം തന്നെയായി. അവിടെ നിന്നായിരുന്നു ബോറിസ് ജോൺസന് അടിതെറ്റാൻ തുടങ്ങിയതും. ഇപ്പോഴിതാ സമാനമായ സാഹചര്യം ഋഷി സുനകിനും വന്നു ചേർന്നിരിക്കുന്നു.

കാറിൽ സഞ്ചരിക്കവെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയൊടുക്കേണ്ടി വന്നതാണ് ഇപ്പോൾ ഋഷിക്ക് വിനയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗിക യാത്രയ്ക്കിടയിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള വീഡിയോ ചിത്രീകരിക്കുന്ന സമയത്തായിരുന്നു സീറ്റ് ബെൽറ്റ് നീക്കിയത്. ഇത് വിവാദമായതോടെ ഋഷി കുറ്റം സമ്മതിക്കുകയായിരുന്നു. ഈ നിയമ ലംഘനം ഇപ്പോൾ ഋഷിക്കെതിരെ വലിയൊരു പ്രശ്നമാക്കി ഉയർത്തിക്കൊണ്ടുവരാനാണ് എതിർഭാഗം ശ്രമിക്കുന്നത്.

മെയ്‌ മാസത്തിൽ തദ്ദേശ ഭരണ സ്ഥപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുകയാണ്. ഇതിന്റെ ഫലം കൂടി അറിഞ്ഞ ശേഷം മാത്രമെ എതിർഭാഗം ആഞ്ഞടിക്കാൻ തുടങ്ങുകയുള്ളു എന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എന്നാൽ, ടോറി പാർട്ടി സമ്മേളനം നടക്കാൻ ഇരിക്കുന്ന ഈ ശരത്ക്കാലത്ത് തന്നെ അത് സംഭവിച്ചേക്കാം എന്ന് കരുതുന്നവരും ഉണ്ട്.

അണിയറയിൽ ഒരുങ്ങുന്ന ആലോചനകൾ സംഘടിതാക്രമണത്തിലൂടെ ഋഷിയെ പുറത്താക്കി ബോറിസ് ജോൺസനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതിനാണ് എന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സൺഡേ മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബോറിസ് ജോൺസനും ഇക്കാര്യത്തിൽ അതിയായ ആഗ്രഹമുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. തന്റെ പ്രവൃത്തി മുഴുമിപ്പിക്കൻ കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം വിചാരിക്കുന്നത്.

ഇതിനായി മൂന്ന് കടമ്പകൾ കടക്കേണ്ടതുണ്ട്. ആദ്യത്തേത് ഋഷിക്കെതിരെ അവിശ്വാസം അവതരിപ്പിക്കാനുള്ള് അനുമതി തേടി 50 ഓളം എം പിമാരുടെ ഒപ്പോടുകൂടിയ കത്ത് സംഘടിപ്പിക്കുക എന്നതാണ്. രണ്ടാമത്തേത്, അത് വോട്ടിനിട്ടാൽ വിജയിപ്പിക്കാൻ ആവശ്യമായ വോട്ടുകൾ നേടിയെടുക്കുക എന്നതാണ്. മൂന്നാമത്തേത്, ടോറി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുക എന്നതാണ്.

ഇതിൽ ആദ്യത്തേത് വളരെ എളുപ്പമുള്ള ഒരു കാര്യമയി ബോറിസ് ക്യാമ്പ് കരുതുന്നു. കഴിഞ്ഞ ജൂണിൽ നടന്ന വോട്ടെടുപ്പിൽ 200 ഓളം എം പിമാർ ബോറിസിനൊപ്പം നിന്നിരുന്നു. അധികാരത്തിൽ ഇരിക്കുമ്പോൾ അവിശ്വാസത്തെ അതിജീവിച്ചെങ്കിലും, പിന്നീട് രാജിവയ്ക്കാൻ ബോറിസ് നിർബന്ധിതനാകുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഒരു അനുയായി ചൂണ്ടിക്കാണിക്കുന്നു. അതുപോലെ ലിസ് ട്രസ്സിനെ പിന്തുണക്കുന്ന് ഒരു നൂറു എം പിമാരെങ്കിലും ഉണ്ട്. അതുകൊണ്ടു തന്നെ ആദ്യ കടമ്പ കടക്കുക അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് ബോറിസ് ക്യാമ്പ് വിശ്വസിക്കുന്നു.

അതുപോലെ തന്നെ, മേൽ പറഞ്ഞ കണക്കുകൾ അവിശ്വാസ പ്രമേയം വോട്ടിനിട്ട് വിജയിപ്പിക്കാൻ മതിയാകും എന്നും അവർ കണക്കുകൂട്ടുന്നു. പിന്നെ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ട ഘട്ടത്തിലാണ് യഥാർത്ഥ പ്രശ്നം. സാധാരണ പ്രവർത്തകരിൽ വലിയൊരു ഭാഗം ബോറിസിന്റെ കൂടെ തന്നെ നിൽക്കുമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് കരുതുന്നത്. അങ്ങനെ സാഹചര്യങ്ങൾ പൊതുവെ തങ്ങൾക്ക് അനുകൂലമാണെന്നാണ് ബോറിസ് ക്യാമ്പ് കരുതുന്നത്.

അതേസമയം, ഇനിയുമൊരു അട്ടിമറി നടന്നാൽ അത് പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കും എന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം എം പിമാരുണ്ട്. ലേബർ പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ നിന്നും ജയിച്ചു വന്ന എം പിമാരാണ് അവരിൽ ഏറെയും. ഇനിയുമൊരു ഊഴം തങ്ങൾക്ക് ലഭിച്ചേക്കില്ല എന്ന് ചിന്തിക്കുന്ന ഇക്കൂട്ടർ, മറ്റൊരു അട്ടിമറിയെ പിന്തുണച്ചേക്കില്ല. തന്നെയുമല്ല, ഇത്രയും പ്രതിസന്ധികൾക്കിടയിലും ഒരു സുസ്ഥിര ഭരണം കാഴ്‌ച്ച്ചവയ്ക്കൻ പർട്ടി ശ്രമിക്കുന്നില്ലെന്ന പൊതുജനാഭിപ്രായം ഉയർന്ന് വന്നേക്കാം എന്ന ഭീതിയും ഋഷിയുടെ എതിരാളികൾക്ക് ഉണ്ട്.

ഏതായാലും മെയ്‌ മാസത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഋഷിക്ക് ഭയക്കാൻ ഒന്നുമില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ആ തെരഞ്ഞെടുപ്പിൽ ടോറികൾക്ക് വലിയ സാധ്യതയൊന്നും ആരും കല്പിക്കുന്നില്ല. എന്നിരുന്നാലും സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവയ്ക്കാനായാൽ ഋഷിക്ക് പിന്നെയും സ്ഥാനത്ത് തുടരാനാകും എന്ന് കരുതുന്നവരും ഉണ്ട്.