ഷ്യയെ തുരത്താൻ പശ്ചാത്യ ശക്തികളോട് കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടതായി യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉൾപ്പടെയുള്ള ആയുധങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾൻബെർഗുമായി സംസാരിച്ചെന്നും, ആയുധ സഹായങ്ങൾ കൂടുതൽ വിപുലപ്പെടുത്താണമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അമേരിക്ക തങ്ങളുടെ എം 1 അബ്രാംസ് ടാങ്കുകളും ജർമ്മനി ലെപ്പേഡ് 2 ടാങ്കുകളും നൽകാൻ സമ്മതിച്ചു എന്ന വാർത്ത പുറത്തുവന്നതിനു തൊട്ടു പിന്നാലെയായിരുന്നു സെലെൻസ്‌കിയുടെ പുതിയ ആവശ്യം വന്നത്. യുക്രെയിൻ തലസ്ഥാനമായ കീവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ടാങ്കുകൾ ൻലകാൻ സമ്മതിച്ചതിന് അമേരിക്കയോടും ജർമ്മനിയോടും നന്ദി പ്രദർശിപ്പിച്ച സെലെൻസ്‌കി, കൂടുതൽ ആയുധങ്ങൾ വന്നു ചേർന്നാൽ മത്രമെ റഷ്യേ പൂർണ്ണമായും തുരത്താൻ ആകൂ എന്നും പറഞ്ഞു.

വേഗതയും എണ്ണവുമാണ് ഇപ്പോൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് എന്നും, അതിനാൽ തന്നെ പരമാവധി എണ്ണം ടാങ്കുകൾ എത്രയും പെട്ടെന്ന് യുക്രെയിനിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. ഭീകര രാഷ്ട്രത്തെ തോൽപ്പിക്കേണ്ടത് സമാധാനം കാംക്ഷിക്കുന്ന ലോക ജനതയുടെ ആവശ്യമാണെന്നും, റഷ്യയെ പേരെടുത്ത് പരാമർശിക്കാതെ സെലെൻസ്‌കി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു അമേരിക്ക ടാങ്കുകൾ യുക്രെയിന് നൽകാൻ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്. തൊട്ടുപുറകെ, റഷ്യയുടെ കർശനമായ മുന്നറിയിപ്പുണ്ടായിട്ടും ജർമ്മനിയും ടാങ്കുകൾ നൽകാൻ സമ്മതിക്കുകയായിരുന്നു. മാസങ്ങളായി പാശ്ചാത്യ യുദ്ധ ടാങ്കുകൾക്കായി അപേക്ഷിച്ചുകൊണ്ടിരുന്ന യുക്രെയിന് ഈ രണ്ടു തീരുമാനങ്ങളും വലിയൊരു അനുഗ്രഹമായിട്ടാണ് ഭവിച്ചിരിക്കുന്നത്.

യുക്രെയിന് ടാങ്കുകൾ നൽകുവാനുള്ള പാശ്ചാത്യ ലോകത്തിന്റെ തീരുമാനം പ്രകോപനപരമായ ഒരു നടപടിയാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. പുതിയ ടാങ്കുകൾ അപ്പാടെ നശിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. അതേസമയം, യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന ജർമ്മൻ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനം അട്ടിമറിച്ച ഒരു നടപടിയാണ് ഇപ്പോൾ ജർമ്മനി കൈക്കൊണ്ടിരിക്കുന്നതെന്ന് റഷ്യൻ അംബാസിഡർ പറഞ്ഞു. വരുന്ന വസന്തകാലത്തിന്റെ ആരംഭത്തോടെ യുക്രെയിൻ സൈന്യത്തിന് ഈ പുതിയ രണ്ട് ടാങ്കുകളും ഉപയോഗിക്കാൻ കഴിയും എന്നാണ് പാശ്ചാത്യ യുദ്ധ വിദ്ഗ്ധർ കരുതുന്നത്. ഇവ യുദ്ധത്തിന്റെ മുൻനിരയിൽ എത്തിയാൽ പിന്നെ യുദ്ധത്തിന്റെ ഗതി തന്നെ മാറിമറിയുമെന്നും ഇവർ കണക്കുകൂട്ടുന്നു.

കടുത്ത പ്രതികൂല കാലാവസ്ഥ മൂലം യുദ്ധം തത്ക്കാലത്തേക്ക് നിർത്തിവച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇരു ഭാഗവും കൂടുതൽ ശക്തി സംഭരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിർണ്ണായകമായ ആയുധശേഖരം പാശ്ചാത്യ സഖ്യം എത്തിക്കുന്നതിനാൽ അല്പം വൈകിയെങ്കിലും 2023-ൽ യുക്രെയിന് യുദ്ധം ജയിക്കാൻ ആകുമെന്നാണ് യുദ്ധ വിദഗ്ദ്ധർ വിലയിരുത്തുന്നത്.