ർമ്മനിയിലെ ഒരു ട്രെയിൻ യാതക്കിടെ ഓരാൾ നടത്തിയ ആക്രമണത്തിൽ രണ്ടാൾക്കാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹാംബർഗിൽ നിന്നും കീലിലേക്ക് പോവുകയായിരുന്ന ട്രെയിനിനകത്തായിരുന്നു അക്രമി രണ്ടുപേരെ കുത്തിക്കൊന്നത്. മറ്റ് ഏഴോളം പേർക്കാണ് ഇയാളുടെ കുത്തേറ്റിരിക്കുന്നത്. വടക്കൻ ജർമ്മനിയിലെ ബ്രോക്ക്സ്റ്റെഡ് സ്റ്റേഷനിൽ വണ്ടി എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് വൈകിട്ട് 3 മണിക്കായിരുന്നു സംഭവം നടന്നത്.

രണ്ടു പേർ മരിച്ചു എന്ന് സ്ഥിരീകരിച്ച ഇന്റീരിയർ മിനിസ്റ്റർ, പരിക്കേറ്റ ഏഴുപേരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നും അറിയിച്ചു. അതിൽ ഒരാൾ ആശുപത്രിയിൽ ഇന്റൻസീവ് കെയറിൽ ചികിത്സയിലാണെന്നും അറിയിച്ചു. മരിച്ചവരുടെയോ പരിക്കേറ്റവരുടേയോ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കത്തിയുമായി ഒരാൾ നിൽക്കുന്നു എന്ന് കരഞ്ഞുകൊണ്ട് മൂന്ന് പെൺകുട്ടികൾ ഓടി വരികയായിരുന്നു എന്നാണ് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയത്. അവരിൽ ഒരാള്ക്കും കുത്തേറ്റതായി സംശയിക്കുന്നു.

ബ്രോക്ക്സ്റ്റെഡ് സ്റ്റേഷനിൽ ട്രെയിൻ നിന്നതോടെ ആളുകൾ ജീവൻ രക്ഷിക്കുന്നതിനായി ട്രെയിനിൽ നിന്നും ഇറങ്ങി പരക്കം പായുകയായിരുന്നു. തിരക്കിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പക്ഷെ പൊലീസ് പിടികൂടി ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളുടെ പേര് വിവരങ്ങളോ, ആക്രമണത്തിന്റെ ഉദ്ദേശമോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇയാൾ ഫലസ്തീനിയൻ വ്ംശജനാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സ്പെയിനിൽ പള്ളിക്കുള്ളിൽ നേരെ ആക്രമണം

തെക്കൻ സ്പെയിനിലെ തുറമുഖ നഗരമായ അൽജെസിറാസിൽ രണ്ടു പള്ളികളിലായിരുന്നു വാളുമായി എത്തിയ അക്രമി അഴിഞ്ഞാടിയത്. നിരവധിപേരെ ആക്രമിച്ച് പരിക്കേൽപിച്ച ഈ അക്രമിയുടെ താണ്ഡവത്തിൽ ചുരുങ്ങിയത് ഒരാളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതൊരു തീവ്രവാദി ആക്രമണമാണോ എന്നകാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സ്പാനിഷ് അധികൃതർ പറഞ്ഞത്.

ഏകദേശം 300 മീറ്റർ മാതം അകലെ സ്ഥിതിചെയ്യുന്ന രണ്ടു പള്ളികളിൽ കയറി പുരോഹിതന്മാർക്ക് നേരെയായിരുന്നു അക്രമം അഴിച്ചുവിട്ടത്. ബുധനാഴ്‌ച്ച രാത്രി 8 മണിക്കായിരുന്നു അക്രമം നടന്നത്. ഇതൊരു തീവ്രവാദി അക്രമണമായിട്ട് അന്വേഷിക്കും എന്നാണ് മാഡ്രിഡ് ഹൈക്കോടതി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു, ഇപ്പോൾ കസ്റ്റഡിയിലുള്ള ഇയാളുടെ പേരുവിവരങ്ങളോ ആക്രമണോദ്ദ്യേശ്യമോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇയാൾ ഒരു മൊറോക്കൻ വംശജനായ 25 കാരനാണെന്ന് ഇ എൽ പാൽസ് എന്ന സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടന്ന രണ്ടു പള്ളികളിൽ ഒന്നിലെ സഹ വൈദികനാണ്‌കൊല്ലപ്പെട്ടത്.

അക്രമി ആദ്യം സാൻ ഇസിഡ്രോ പള്ളിയിൽ എത്തി അവിടെയുള്ളവരെ ആക്രമിച്ചതിനു ശേഷം തൊട്ടടുത്തുള്ള ന്യുസ്ട്ര സെനോ ഡി ലാ പാമ പള്ളിയിലേക്ക് പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ പള്ളിയിലെ സഹവൈദികനാണ് കൊല്ലപ്പെട്ടത്. പള്ളിക്ക് അകത്ത് പല നാശനഷ്ടങ്ങളും ഇയാൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.