ടെഹ്‌റാൻ: റഷ്യ അടുത്തമാസമാകുമ്പോഴേക്കും നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയേക്കും എന്നൊരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതുപോലെ 2025 ൽ അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടാവുമെന്ന്, അമേരിക്കൻ സൈന്യത്തിലെ ഒരു മുതിർന്ന മേജർ തന്റെ കീശ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോകത്തിന്റെ പലയിടങ്ങളിലായി യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴാണ് പശ്ചിമേഷ്യയിൽ വീണ്ടും തീയാളുന്നത്.

ശക്തമായ ഒരു സ്ഫോടന പരമ്പരയിൽ ഇറാൻ സർക്കാരിന്റെ ഒരു ആയുധ നിർമ്മാണ ശാല കത്തി നശിച്ചു.മദ്ധ്യ ഇറാനിലെ ഇസ്ഫഹാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറിയിലെ സ്ഫോടനത്തിനു കാരണം ഡ്രോൺ ആക്രമണമാണെന്ന് ദൃക്സാക്ഷികളും, സ്ഥലത്തു നിന്നും ലഭിച്ച ചില വീഡിയോ ദൃശ്യങ്ങളും വെളിപ്പെടുത്തുന്നു.

മദ്ധ്യപൂർവ ദേശങ്ങളിൽ പലയിടങ്ങളിലും അതുപോലെ ഇപ്പോൾ റഷ്യ യുക്രെയിനിലും ഉപയോഗിക്കുന്ന ഡ്രോണുകൾ നിർമ്മിക്കുന്ന ഫാക്ടറിയാണ് ഇതെന്നാണ് കരുതുന്നത്. ഡ്രോണുകൾക്ക് പുറമെ ഇവിടെ മിസൈലുകളും നിർമ്മിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. കൃത്യമായി ഏകോപിപ്പിച്ച ഒരു ആക്രമണം അയിരുന്നു ഇതെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. ആരും ഈ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല.

സ്ഫോടനത്തിനു പിന്നിൽ ആരെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെങ്കിലും ഇറാനിലെ പല തന്ത്രപ്രധാന ഇടങ്ങളും കൃത്യമായി ലക്ഷ്യം വച്ച് അടുത്ത കാലത്ത് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുമായി ഈ ആക്രമണത്തിന്! ഏറെ സമാനതകൾ ഉണ്ട്. ഇസ്ഫഹാൻ നഗരത്തിലെ ഫാക്ടറിയിൽ സ്ഫോടനമുണ്ടായ അതേ സമയം തന്നെ വടക്ക് പടിഞ്ഞാറൻ ഇറാനിലെ ഒരു എണ്ണശുദ്ധീകരണ ശാലയിലും തീപിടുത്തമുണ്ടായി.

ഇറാനും ഇസ്രയേലും തമ്മിലുള്ള നിഴൽ യുദ്ധത്തിൽ അടുത്തകാലത്തായി ഡ്രോണുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇറാഖിന്റെയും സിറിയയുടെയും ആകാശങ്ങളിൽ, പേർഷ്യൻ ഗൾഫിൽ, ചെങ്കടലിൽ, എന്തിനധികം കിഴക്കൻ മെഡിറ്റേറിയനിൽ വരെ ഇരു രാജ്യങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് 2019 മുതൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചെങ്കിലും കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് ഇറാന് തന്നെയായിരുന്നു. അവരുടെ അണവ പദ്ധതി കേന്ദ്രത്തിൽ നിരവധി തവണ അട്ടിമറികൾ ഉണ്ടായി.ഇറാൻ അണുബോംബിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന മുതിർന്ന ശാസ്ത്രജ്ഞൻ 2020-ൽ കൊല്ലപ്പെട്ടു, അതിന് ഒരു വർഷം കഴിഞ്ഞപ്പോൾ നടാൻസയ്റ്റിലെ ആണവകേന്ദ്രം സ്ഫോടനത്തെ തുടർന്നുണ്ടായ അഗ്‌നിബാധയിൽ നശിച്ചു. അതേ വർഷം തന്നെ കരാജിലെ ആണവ കേന്ദ്രത്തിനു നേരെയും യുദ്ധമുണ്ടായി. മറ്റൊരു ഡ്രോൺ നിർമ്മാണ കേന്ദ്രത്തിൽ 2022 ൽ ഉണ്ടായ ആക്രമണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 120 ഡ്രോണുകൾ പൂർണ്ണമായും നശിച്ചിരുന്നു.

അതിനിടയിൽ ആക്രമണത്തിനെത്തിയ രണ്ടു ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥർ അവകശപ്പെട്ടു. മൂന്നാമത്തെ ഡ്രോണിന് ഫാക്ടറിക്ക് വളരെ ചെറിയ നാശം ഉണ്ടാക്കാൻ മാത്രമെ കഴിഞ്ഞുള്ളു എന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, സംഭവസ്ഥലത്തു നിന്നുള്ള വീഡിയോകളിൽ കാണുന്നത് ഒരു വൻ സ്ഫോടനം നടക്കുന്നതായിട്ടാണ്. ഒന്നുകിൽ, ഫക്ടറിക്കക്ത്ത് ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാം എന്നും ക്രുതുന്നുണ്ട്.

ഇറാനിലെ ചില തന്ത്ര പ്രധാന ഇടങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ അവരുടേ ഏറ്റവും ആധുനിക ജെറ്റ് ഫൈറ്റർ വിമാനങ്ങളിലെ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സിറിയിയയിൽ, ഇറാന് താത്പര്യമുള്ള പലയിടങ്ങളിലും ഇസ്രയേൽ യുദ്ധ വിമനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടുണ്ട്.ലെബനീസ് തീവ്രവാദി സംഘടനയായ്‌ഹെസ്ബൊള്ളക്ക് നൽകുവാൻ കൊണ്ടുപോയിരുന്ന് ഡ്രോൺ സ്പെയരൊപാർട്സുകളുടെ നിരവധി ലോഡുകൾ ഇത്തരത്തിലൊരാക്രമണത്തിലൂടെ ഇസ്രയേൽ നശിപ്പിച്ചിരുന്നു.

ഭരണകൂട വികാരം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തെ ചവിട്ടിയമർത്തുകയാണ് പൊലീസും സൈന്യവും. അഗോള തലത്തിൽ തന്നെ ഇറാനിലെ പ്രക്ഷോഭകാരികൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. പഴയ ഷാ ഭരണ കലാത്തെ ഇറാന്റെ പതാകയും ഏന്തിയായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളിലുംഇറാൻ പ്രാക്ഷോഭകാരികൾക്ക് പിന്തുണയുമായി ഇറാൻ വംശജർ പ്രകടനങ്ങൾ നടത്തിയത്.