റാനിലെ കർശന നിയമങ്ങൾക്കെതിരെയുള്ള സമരത്തെ എല്ലാ ക്രൂരമായ നടപടികളും കൊണ്ട് അടിച്ചമർത്തുകയാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടം. ഇപ്പോഴിതാ ടെഹ്റാനിലെ ആസാദി ടവറിനു താഴെ പ്രണയപൂർവ്വം നൃത്തമാടിയ രണ്ട് പേരെ ഇസ്ലാമിക കോടതി പത്തു വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നുൽ പ്രായം ഇരുപതുകളുടെ ആദ്യത്തിൽ ഉള്ള് അസ്തിയ ഹഗിഗി എന്ന യുവതിയേയും അവരുടെ പ്രതിശ്രുത വരൻ അമീർ മുഹമ്മദ് അഹമ്മദിയേയുമാണ് കോടതി ശിക്ഷിച്ചത്.

ആസാദി ടവറിനു മുൻപിൽ ഇവർ നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ ആയതിനെ തുടർന്ന് കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്തിയാ ഈ നൃത്ത വീഡിയോയിൽ ഹിജാബ് ധരിച്ചിരുന്നില്ല. അതാണ് അവരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന പ്രധാന കുറ്റം. മാത്രമല്ല, ഇറാനിലെ കർശനമായ മത നിയമം സ്ത്രീകൾ പൊതു ഇടങ്ങളിൽ നൃത്തം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതും ഒരു പുരുഷന്റെ കൂടെ നൃത്തമാടുകയാണെങ്കിൽ അത് കടുത്ത കുറ്റമാണ്.

ടെഹ്റാനിലെ ഒരു ഇസ്ലാമിക കോടതി ഇരുവരെയും പത്ത് വർഷത്തേക്ക് തടവിനു ശിക്ഷിച്ചു. മാത്രമല്ല ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഇറാൻ വിട്ടുപോകുന്നതിനും ഇരുവർക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏറെ റിയപ്പെടുന്ന ഇൻസ്റ്റാഗ്രാം ബ്ലോഗർമാർ എന്ന നിലയിൽ ഇരുവർക്കും ടെഹ്റാനിൽ ഏറെ ആരാധകരുണ്ട്. അഴിമതിയും പൊതുസ്ഥലത്ത് വ്യഭിചാരവും പ്രോത്സാഹിപ്പിച്ചു എന്നതാണ് ഇവരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം എന്നും ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കോടതി നടപടികളിൽ, ഇവർക്കായി അഭിഭാഷകരെ നിയമിക്കാൻ അനുവദിച്ചില്ല എന്ന് ഇവരുടെ കുടുംബാംഗങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ ഇരുവരെയും ജാമ്യത്തിൽ ഇറക്കാനും കഴിഞ്ഞില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മഹ്സ അമിനിയുടെ മരണത്തിനു ശേഷം വിപ്ലവം പൊട്ടിപ്പുറപ്പെട്ടതോടെ മതനിയമങ്ങൾക്ക് എതിരായുള്ള ഏതൊരു നടപടിയേയും ഇറാൻ ഭരണകൂടം കർശനമായി നേരിടുകയാണ്. ഏകദേശം 14000 ഓളം പേർ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടൂണ്ടെന്ന് യു എൻഏജൻസികൾ പറയുന്നു.