ലണ്ടൻ: ആധുനിക കാലത്തിന്റെ നിക്ഷേപ സാധ്യത എന്നായിരുന്നു ക്രിപ്റ്റോ കറൻസികൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത് ഒരു തട്ടിപ്പിനുള്ള മുഖം മൂടി കൂടി ആയി മാറിയതോടെ വിവിധ സർക്കാരുകൾ ക്രിപ്റ്റോ കറൻസികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ബ്രിട്ടനും ക്രിപ്റ്റോ കറൻസികൾക്ക് കർശന നിയന്ത്രണം കൊണ്ടു വരികയണ്. ക്രിപ്റ്റോ കറൻസി വിപണിയിലെ ഇടപാടുകൾ ഇനി മുതൽ സർക്കാർ സസൂക്ഷ്മം നിരീക്ഷിക്കും.

കഴിഞ്ഞ വർഷം എഫ് ടി എക്സ് ഗ്രൂപ്പ് തകർന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് ലക്ഷക്കണക്കിന് ഡോളറാണ് നഷ്ടമായത്. ഇതിനെ തുടർന്നായിരുന്നു ക്രിപ്റ്റോ കറൻസികൾക്ക് മേൽ കൂടുതൽ കർശന സമീപനം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ക്രിപ്റ്റോ സമ്പാദ്യത്തെ, പരമ്പരാഗത ഓഹരി നിക്ഷേപങ്ങൾക്ക് സമാനമാക്കുവാനാണ് സർക്കാർ ആലോചിക്കുന്നത്. അതായത്, ഓഹരികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതുപോലെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാക്കും ക്രിപ്റ്റോ കറൻസി ഇടപാടുകളും.

ഇന്നലെ ധനകാര്യ വകുപ്പ പുറത്തു വിട്ട പുതിയതായി കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന നിയമത്തിൽ, ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ഒരു ട്രേഡിങ് പ്ലാറ്റ്ഫോം രൂപീകരിക്കും. പബ്ലിക് ഓഫറുകൾ വയ്ക്കുക്ഖ്, പണമിടമാടുകൾ നടത്തുക, പണം അടക്കുക, ഇടപാടുകൾ ഉറപ്പിക്കുക തുടങ്ങി എല്ലാം ഈ പ്ലാറ്റ്ഫോമിലൂടെയായിരിക്കും നടക്കുക. ഇത് ക്രിപ്റ്റോ ഇടപാടുകളെ നിയന്ത്രിക്കാൻ സർക്കാരിനെ സഹായിക്കും.

ക്രിപ്റ്റോ കറൻസി എന്ന അതി സൗഭാഗ്യം ചൂണ്ടിക്കാണിച്ച് ബ്രിട്ടനിൽ മലയാളികൾ ഉൾപ്പടെ പലരേയും തട്ടിപ്പുകാർ പറ്റിച്ചിട്ടുണ്ട്. അതുപോലെ മലയാളികൾ ഉൾപ്പടെ പലരും ഇത്തരം തട്ടിപ്പുകളിലൂടെ ധനികരായതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, ഇത്തരം തട്ടിപ്പുകൽ ഒഴിവാക്കാൻ ആകും എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല, എഫ് ടി എസ് തകർച്ച പോലെയുള്ള സംഭവങ്ങൾ പരമാവധി ഒഴിവാക്കുവാനും സാധിക്കും.

ക്രിപ്റ്റോ ഇൻഡസ്ട്രിയെ ഫലക്ഷമമായും കൃത്യ സമയങ്ങളിലും നിയന്ത്രിക്കുക എന്നതാണ് ഈ പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫിനാൻഷ്യൽ സർവീസ് മന്ത്രി ആൻഡ്രൂ ഗ്രിഫിത്ത് പറാഞ്ഞു. ഇത് പൊതുജനങ്ങളുടെ കൺസൾട്ടേഷന് വിടും. ഇതാദ്യമായി കേന്ദ്രീകൃത ക്രിപ്റ്റോ ഇടപാടുകൾ ഫിനാൻഷ്യൽ സർവീസ് റെഗുലേഷനുകൾക്ക് കീഴിലാക്കാനാണ് ഇതുവഴി ഉന്നം വയ്ക്കുന്നത്. വിപണിയുടെ വിശ്വാസ്യത നിലനിർത്തുക, ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നിവയണ് ഈ പുതിയ നിയമം വഴി സർക്കാർ ഉദ്ദേശിക്കുന്നത്.