- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്തുകൂടി പറന്ന മറ്റൊരു വസ്തുവിനെ കൂടി അമേരിക്കൻ വ്യോമസേന വെടിവച്ചിട്ടു; ചൈനീസ് ചാര ബലൂണീന് ശേഷം ഇത് മൂന്നാമത്തെ സംഭവം; വിശദാംശങ്ങൾ അതീവ രഹസ്യം; തങ്ങളുടെ ആകശത്തും ദുരൂഹ വസ്തുവെന്ന് ചൈനയും
വാഷിങ്ടൺ: അമേരിക്കയിൽ ഏറെ ആശങ്കപരത്തിക്കൊണ്ടായിരുന്നു ചൈനയുടെ ചാരബലൂൺ അമേരിക്കയുടെ ആകാശത്ത് പറന്നു നടന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് അമേരിക്കയുടെ വ്യോമസേന ഇതിനെ വെടിവെച്ചിടുകയുണ്ടായി. സമുദ്രത്തിൽ പതിച്ച ഇതിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചാൽ മാത്രമെ ഈ ബലൂണിനെ കുറിച്ചും അത് അമേരിക്കയുടെ ആകാശത്തെത്താൻ ഉണ്ടായ കാരണങ്ങളെ കുറിച്ചും കൃത്യമായി പറയാനാകൂ എന്ന് അന്ന് അമേരിക്കൻ അധികൃതർ വെളിപ്പെടുത്തിയിരുന്നതാണ്.
ഇന്ത്യയുൾപ്പടെ പത്തോളം രാജ്യങ്ങളിൽ ഇത്തരത്തിൽ ബലൂണുകൾ ഉപയോഗിച്ച് അമേരിക്ക ചാരപ്പൺ നടത്തി എന്ന സ്ഥിരീകരിക്കാത്ത വാർത്ത പുറത്തുവന്നതല്ലാതെ, ബലൂണുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ബലൂണിനെ കുറിച്ചുള്ള ദുരൂഹതകൾ ഇനിയും പൂർണ്ണമായി മാറാതെ നിൽക്കുമ്പോഴാണ് ഇതാ മറ്റൊരു ദുരൂഹത കൂടി അമേരിക്കൻ ആകാശങ്ങളിൽ ഉറഞ്ഞു കൂടുന്നത്.
ആകാശത്ത് പറന്നു നടന്ന ഒരു വസ്തുവിനെ ഇന്നലെ ഉച്ച തിരിച്ച് അമേരിക്കൻ വ്യോമസേന വെടിവെച്ചിട്ടതായി പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. പ്രസിഡണ്ട് ജോ ബൈഡന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വസ്തുവിനെ ഒരു സൈനിക ഭീഷണിയായി കണ്ടിട്ടില്ലെന്നും മറിച്ച് വ്യോമ ഗതാഗത്തിന് ഭീഷണിയായാണ് പരിഗണിച്ചതെന്നും പെന്റഗൾ പ്രസ്സ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.
ഹുറോൺ തടകാത്തിനു മുകളിൽവച്ചാണ് ഇതിനെ വെടിവെച്ചിട്ടത്. ഇതിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നും അതിന്റെ പൂർണ്ണമായ വിശകലനത്തിനു ശെഷം മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പെന്റഗൺ അറിയിച്ചിട്ടുണ്ട്. ചൈനീസ് ചാരബലൂൺ കണ്ടെത്തി വെടിവെച്ചിട്ട ശേഷം സമാനമായ രീതിയിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.
നേരത്തേ ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച വടക്കൻ കാനഡക്ക് മുകളിൽ വെച്ച് ഇത്തരത്തിൽ പറക്കുന്ന ഒരു വസ്തുവിനെ വെടിവെച്ച് വീഴ്‌ത്തിയിരുന്നു. വെള്ളിയാഴ്‌ച്ച, ഇനിയും വെളിപ്പെടുത്താത്ത ഒരു വസ്തുവിനെ അലാസ്‌കയുടെ വ്യോമാതിർത്തിക്കുള്ളിൽ വെച്ച് അമേരിക്കൻ വ്യോമസേന വെടിവെച്ചിട്ടിരുന്നു. ഇന്നലെ ഹൂറോൺ തടാകത്തിന് മുകളിൽ വെച്ച് വെടിവെച്ചിട്ട വസ്തു, ശനിയാഴ്‌ച്ച കാനഡയിലെ മൊണ്ടാനക്ക് മുകളിൽ വെച്ച് ശനിയാഴ്‌ച്ച വെടിവെച്ചിട്ട വസ്തുവിനോട് സമാനമായിട്ടാണ് റഡാറിൽ കാണപ്പെട്ടതെനും പെന്റഗൺ പ്രസ്സ് സെക്രട്ടരി പറഞ്ഞു.
ഞായറാഴ്‌ച്ച രാവിലെ ഈ വസ്തുവിനെ കണ്ടെത്തിയതോടെ നോർത്ത് അമേരിക്കൻ എയ്‌രോസ്പേസ്ഡിഫൻസ് കമാൻഡ് ഇതിനെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 20,000 അടി ഉയരത്തിലായിരുന്നു ഇത് പറന്നിരുന്നത്. അതീവ പ്രാധാന്യമുള്ള പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുടെ സമീപത്തു കൂടിയായിരുന്നു ഇതിന്റെ സഞ്ചാര പാഥ എന്നതും ശ്രദ്ധേയമാണ്. ഈ സഞ്ചാരപാതയും ഉയരവും ആണ് ഗൗരവകരമായി എടുത്തതെന്നും പ്രതിറ്റോധ വൃത്തങ്ങൾ പറയുന്നു.
ഭൂമിയിൽ, സൈനികമായ ഭീഷണി ഉയർത്താൻ അതിനു കഴിയില്ലെങ്കിലും, വിമാനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.അതുകൊണ്ടായിരുന്നു അതിനെ വെടിവെച്ചിട്ടത് എന്നും വക്താവ് അറിയിച്ചു.
ചൈനയുടെ ആകാശത്തും ദുരൂഹത
ചൈനയിലെ പ്രമുഖ തുറമുഖ നഗരമായ ക്വിൻഗാഡോക്ക് മുകളിലായി കാണപ്പെട്ടു എന്ന് അവകാശപ്പെടുന്ന പറക്കുന്ന ഒരു അജ്ഞാത വസ്തു ഇപ്പോൾ ചൈനയിലും ആശങ്കയുയർത്തുന്നു. അതുപോലെ തീരദേശ നഗരമായ റിസാഡോയിൽ, കടലിനു മുകളിലായി ഒരു അജ്ഞാത വസ്തു പറന്നു നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതായി കിഴക്കൻ ചൈനയിലെ ഷാംഗ്ഡോംഗ് പ്രവിശ്യയിലെ മറൈൻ ഡെവെലപ്മെന്റ് അഥോറിറ്റിയിലെ ഒരു ജീവനക്കാരനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട അധികൃതർ, ഈ വസ്തുവിനെ താഴെ വീഴ്‌ത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വസ്തു എന്താണെന്ന് വിവരം അധികൃതർ പുറത്തു വി്യൂട്ടിട്ടില്ല. എന്നാൽ, മത്സ്യത്തൊഴിലാളികളോട് കൂടുതൽ കരുതലെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ ആകാശങ്ങളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നതുമ്ൻ വെടിവെച്ചിടുന്നതും തുടർക്കഥയകുന്ന പശ്ചാത്തലത്തിലാണ് ചൈനയിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
കാനഡയുടെ ആകാശത്തും അജ്ഞാത പേടകം
അതേസമയം കാനഡയുടെ വ്യോമമേഖലയിലൂടെ പറന്ന അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകർത്തവെന്ന റിപ്പോർട്ടു പുറത്തുവന്നിട്ടുണ്ട്. യു.എസ്.-കാനഡ സംയുക്തദൗത്യത്തിന്റെ ഭാഗമായാണ് യു.എസ്. യുദ്ധവിമാനമായ എഫ്-22വിൽനിന്ന് തൊടുത്ത എ.ഐ.എം. 9 എക്‌സ് മിസൈൽ ശനിയാഴ്ച പേടകത്തെ വെടിവെച്ചിട്ടത്. ചെറിയ സിലിണ്ടർ ആകൃതിയുള്ള പേടകം കാനഡ-യു.എസ്. അതിർത്തിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് പതിച്ചത്.
അമേരിക്കൻ ഭൂഖണ്ഡത്തിൽ ദുരൂഹതയുണർത്തി ആകാശവസ്തുക്കൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പേടകത്തെ വെടിവെച്ചിടാൻ താൻ ഉത്തരവിട്ടതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും വ്യക്തമാക്കി. പേടകത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുമെന്നും ട്രൂഡോ പറഞ്ഞു. അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ചുകൊണ്ട് 40,000 അടി ഉയരത്തിൽ പറന്ന പേടകം കാനഡയുടെ വ്യോമപാതയിൽ സുരക്ഷാഭീഷണിയുണ്ടാക്കിയെന്ന് കനേഡിയൻ പ്രതിരോധമന്ത്രി അനിതാ ആനന്ദ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്