- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം കൊല്ലപ്പെടുന്നത് ശരാശരി 824 റഷ്യൻ പട്ടാളക്കാരെന്ന് യുക്രെയിൻ; ഒറ്റ ഡ്രോൺ ആക്രമത്തിൽ തകർന്നടിഞ്ഞത് 31 റഷ്യൻ ടാങ്കുകൾ; നാറ്റോ സഹായത്തോടെ റഷ്യക്ക് വൻ തിരിച്ചടി നൽകി യുക്രെയിൻ സേന; അവസാനിക്കാതെ യുദ്ധം മുൻപോട്ട്
മോസ്‌കോ: റഷ്യ- യുക്രെയിൻ യുദ്ധം ആരംഭിച്ച് ഒരു വർഷമാകാൻ പോകുമ്പോൾ, ഈ കാലയളവിലെ ഏറ്റവും വലിയ ആൾനാശമാണ് റഷ്യൻ സൈന്യം അഭിമുഖീകരിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞൊരു മാസം മുൻപെങ്ങും ഇല്ലാത്തവണ്ണം നിരവധി റഷ്യൻ സൈനികരാണ് മരണമടഞ്ഞത്. ഫെബ്രുവരിയിലെ ഇതുവരെയുള്ള കണക്കുകൾ നോക്കിയാൽ ഒരു ദിവസം ശരാശരി 824 റഷ്യൻ സൈനികരാണ് യുദ്ധത്തിൽ മരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ആയിട്ടില്ലെങ്കിലും, ഇത് വളരെ കൃത്യമായ റിപ്പോർട്ടാണെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. വസന്തകാലത്ത്, കിഴക്കൻ മേഖലയിൽ റഷ്യ ഒരു പുതിയ യുദ്ധമുഖം തുറക്കുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഈപുതിയ കണക്കുകളും പുറത്തു വരുന്നത്.
കഴിഞ്ഞയാഴ്‌ച്ചയായിരുന്നു യുക്രെയിന്റെ പ്രതിരോധ മന്ത്രി ഫെബ്രുവരി 24 നോടുകൂടി റഷ്യ പുതിയ ആക്രമണം തുടങ്ങും എന്ന് പറഞ്ഞത്. എന്നാൽ, ലുഹാൻസ്‌കിലേയും ഡോണ്ടെസ്‌കിലേയും ഗവർണർമാർ ഉൾപ്പടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പറയുന്നത് ഈ ആക്രമണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. കിഴക്കൻ മേഖലയിലെ ബക്മുട്ടിലാണ് ഇതിൽ ഏറ്റവും രൂക്ഷമായ ആക്രമണം നടക്കുന്നതെന്നും അവർ പറഞ്ഞു;
റഷ്യൻ സൈന്യത്തോടൊപ്പം പോരാടുന്ന സ്വകാര്യ സേനയായ വാഗ്‌നർ ആർമി അവകാശപ്പെട്ടത് അവർ ഒരു ഗ്രാമം പിടിച്ചടക്കി എന്നാണ്. ക്രാസ്നാ ഹോറ എന്ന ആവസകേന്ദ്രമാണ് ഇവർ പിടിച്ചെടുത്ത് എന്ന് അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ റഷ്യൻ സൈന്യം വലിയ പങ്കൊന്നും വഹിച്ചിട്ടില്ലെന്നു, തങ്ങളാണ് ഇത് പിടിച്ചെടുത്തിരിക്കുന്നത് എന്നും വാഗ്‌നാർ സേനയുടെ വക്താവ് അറിയിച്ചു.
യു കെ പുറത്തുവിട്ട യുക്രെയിൻ ഡാറ്റ അനുസരിച്ച് ഇപ്പോൾ പ്രതിദിനം ശരാശരി 824 റഷ്യൻ സൈനികരാണ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ ജൂൺ ജൂലായ് മാസങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ ഇത് അന്നത്തേതിനേക്കാൾ നാലിരട്ടിയോളം വരും. അന്ന് പ്രതിദിനം ശരാശരി 172 സൈനികർ ആണ് റഷ്യക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതുവരെ 1,37,780 റഷ്യൻ സൈനികർ മരണപ്പെട്ടു എന്നാണ് യുക്രെയിൻ പുറത്തുവിട്ട കണക്കിൽ പറയുന്നത്.
അതിനിടയിൽ, കവചിത വാഹനങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് റഷ്യയ്ക്ക് കനത്ത നാശമുണ്ടായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. പുട്ടിന്റെ സൈന്യത്തിനേറ്റ ദയനീയ തിരിച്ചടിയിൽ നിരവധി ടാങ്കുകൾ പൂർണ്ണമായി തകർന്നു. നിരവധി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. യുക്രെയിൻ ബോംബിംഗിനെ ഭയന്ന് ഓടുന്ന റഷ്യൻ സൈനികരുടെ ആകാശക്കാഴ്‌ച്ചയും പുറത്തു വന്നിട്ടുണ്ട്. വുലേദാറിൽ നടന്ന ഈ ആക്രമണത്തിൽ ്യൂറഷ്യയുടെ 31 കവചിത ടാങ്കുകൾ നശിച്ചതായി റഷ്യയുടെ കണക്കുകളും പറയുന്നു.
മതിയായ പരിശീലനമില്ലാതെ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിന് റഷ്യയുടെ ചാനലുകൾ അവരുടെ തന്നെ സൈന്യത്തെ കുറ്റപ്പെടുത്തുകയാണ്. തങ്ങളുടെ സൈന്യം ശത്രുക്കൾക്ക് എളുപ്പം നശിപ്പിക്കാവുന്ന ഒരു ലക്ഷ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് റഷ്യയെ അനുകൂലിച്ചിരുന്ന ചാനലുകൾ തന്നെ പറയുന്നു. റഷ്യൻ സൈന്യത്തിലെ ക്രിമിനൽ കമാൻഡർമാരാണ് ഇതിന് ഉത്തരവാദി എന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ടി വി യുടെ വാർ കറസ്പോണ്ടന്റായ സെർജി മാർഡൻ പറയുന്നു.
മറുനാടന് ഡെസ്ക്