- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ അർത്ഥത്തിലും റഷ്യ തോറ്റിരിക്കുന്നു എന്ന് അമേരിക്കൻ സേനാ മേധാവി; ഇനി അന്തിമയുദ്ധം; ആണവായുധങ്ങൾ നിറച്ച കപ്പലുകൾ ബാൾട്ടിക് കടലിൽ നിരത്തിയും, അലാക ആകാശത്ത് ആണവവിമാനങ്ങൾ പറത്തിയും അന്തിമ പോരാട്ടത്തിനൊരുങ്ങി പുടിനും
മോസ്‌കോ: ഏതാണ്ട് ഒരു വർഷം മുൻപ് പുടിന് ഏറെ പ്രതീക്ഷകളായിരുന്നു. നാറ്റോയിൽ ചേരാൻ കാത്തിരിക്കുന്ന യുക്രെയിനെ വിരട്ടുക മാത്രമായിരുന്നില്ല പുടിന്റെ ലക്ഷ്യം. സൈനികമായി താരത്യമ്യേന ദുർബലമായ യുക്രെയിനെ ദിവസങ്ങൾക്കുള്ളിൽ കീഴടക്കി തന്നെ അനുകൂലിക്കുന്ന ഒരു പാവ സർക്കാരിനെയും പ്രതിഷ്ഠിച്ചു മടങ്ങുക എന്നതായിരുന്നു പുടിന്റെ ഉദ്ദേശ്യം.റഷ്യയ്ക്ക് അകത്ത് മാത്രമല്ല, മേഖലയിലാകെ തന്റെ അധീശത്തം അതുവഴി ഉറപ്പിക്കാനാവുമെന്നും പുടിൻ കരുതി.
റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും ഇതിനെ പിന്താങ്ങുന്നതായിരുന്നു. റഷ്യൻ സൈന്യം അധിനിവേശം നടത്തിയാൽ, യുക്രെയിൻ പൗരന്മാരുടെ പിന്തുണ ഉണ്ടാകുമെന്ന് വരെ അവർ റിപ്പോർട്ട് ചെയ്തു. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. യുക്രെയിൻ ജനത മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെയും മാറ്റിവച്ച് രാജ്യത്തിനായി ഒറ്റക്കെട്ടായി നിന്നപ്പോൾ, പാശ്ചാത്യ ശക്തികൾ ആയുധ സഹായവുമായി ഓടിയെത്തിയപ്പോൾ, റഷ്യയ്ക്ക് അടി പതറുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതിയ യുദ്ധം ഒരു വർഷമായി തുടരുമ്പോൾ അവിടെ ദൃശ്യമാകുന്നത് വൻ ശക്തി എന്ന അവകശപ്പെടുന്ന റഷ്യയുടെ പരാജയം തന്നെയാണ്. എന്നാൽ, അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ചെയർമാൻ,ജനറൽ മാർക്ക് മില്ലി പറയുന്നത് റഷ്യ ഇതിനോടകം തോറ്റു കഴിഞ്ഞു എന്നു തന്നെയാണ്. ദിവസങ്ങൾക്കുള്ളിൽ യുക്രെയിനെ കീഴടക്കാമെന്നും, നാറ്റോ സഖ്യത്തെ ഭിന്നിപ്പിക്കാമെന്നും ഒക്കെയായിരുന്നു പുടിന്റെ ആഗ്രഹങ്ങൾ എന്നും അമേരിക്കൻ സൈനിക മേധാവി പറയുന്നു.
യാതോരു പ്രകോപനവും ഇല്ലാതെ യുക്രെയിൻ അധിനിവേശം നടത്തിയ റഷ്യ ഇപ്പോൾ അതിന്റെ വില നൽകുകയാണെന്നും ബ്രസ്സൽസിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ലോകമാകമാനം ഒരു ഭ്രഷ്ട് കല്പിച്ച രാഷ്ട്രമായി മാറിയിരിക്കുന്നു റഷ്യ. അതേസമയം, ലോകം മുഴുവൻ മാതൃകയാക്കുകയാണ് യുക്രെയിൻ ജനതയുടെ ചങ്കൂറ്റം, അദ്ദേഹം തുടർന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ യു കെ സൈനിക മേധാവിയും ഇത് പറഞ്ഞിരുന്നു. റഷ്യ തോൽക്കുകയാണെന്നും, സ്വതന്ത്ര ലോകം വിജയിക്കുകയാണെന്നുമായിരുന്നു അന്ന് അഡ്‌മിറൽ സർ ടോണി റഡാകിൻ പറഞ്ഞത്.
അതിനിടയിൽ, പരാജയത്തിന്റെ കയ്‌പ്പ് രുചിച്ച പുട്ടിൻ അന്തിമ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അമേരിക്കൻ വ്യോമാതിർത്തിയോട് ചേർന്നുള്ള ബേറിങ് കടലിനുമുകളിലെ ആകാശത്തിൽ റഷ്യയുടെ മിസൈൽ വാഹക വിമാനങ്ങൾ വട്ടമിട്ട് പറന്നതായ റിപ്പോർട്ടുകൾ പുറത്തു വന്നു. ഒപ്പം മുപ്പതോളം ഫൈറ്റർ ജറ്റുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ബേറിങ് കടലിനു മുകളിലുള്ളത് ഒരു രാജ്യത്തിന്റെ പരിധിയിൽ വരാത്ത ആകാശമാണ്. ഒരു വാലന്റൈൻസ് ഡെ പ്രകടനം മാത്രമായിരുന്നു അതെന്നാണ് ക്രെംലിൻ അവകാശപ്പെടുന്നത്. എന്നാൽ അത് പാശ്ചാത്യ ശക്തികൾക്കുള്ള ഒരു മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്. ഇതിനോടകം തന്നെ നിരവധി തവണ ആണവായുധ പ്രയോഗം എന്ന ഭീഷണി പുടിനും അനുയായികളും ഉയർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്
എന്നാൽ, യുക്രെയിൻ അധിനിവേശത്തിന് വളരെ മുൻപ് തന്നെ അമേരിക്കൻ വ്യോമാതിർത്തികിക് സമീപത്തായി റഷ്യ പട്രോൾ നടത്താറുണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്. അടുത്ത കാലത്ത് അത് ആറിരട്ടിയോളമായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. രണ്ട് ടി യു 95 എം എസ് മിസൈൽ വാഹിനികൾ ബേറിങ് കടലിന്റെ ആകാശത്റ്റ്, നേരത്തേ ആസൂത്രണം ചെയ്തതുപോലെ പ്രകടനം നടത്തി എന്നായിരുന്നു ക്രെംലിൻ വക്താവ് ഇതിനെ കുറിച്ച് പറഞ്ഞത്. ലോംഗ് റേഞ്ച് ഏവിയേഷൻ പൈലറ്റുമാർ ആർക്ടിക്, നോർത്ത് അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളുടെയും, കരിങ്കടല്ലിന്റെയും ബാൾട്ടിക് സമുദ്രത്തിന്റെയും മുകളിലുള്ള, ആരുടെയും അധികാര പരിധിയിൽ അല്ലാത്തിടത്ത് സ്ഥിരമായി ഇത്തരത്തിൽ പ്രകടനം നടത്താറുണ്ടെന്നും ക്രെംലിൻ അറിയിച്ചു.
വ്യോമമേഖല ഉപയോഗിക്കുന്നതിനുള്ള ന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും കർശനമായി പാലിച്ചു കൊണ്ടുതന്നെയാണ് റഷ്യ ഇത് ചെയ്യുന്നതെന്നും അവർ അവകാശപ്പെട്ടു. പഴയ സോവിയഗ്റ്റ് കാലത്തെ യുദ്ധവിമാനമായ ടി യു -95 എസ് ഏകദേശം ഏഴുപത് വർഷം മുൻപാണ് ആദ്യമായി പറന്നുയരുന്നത്. എന്നിരുന്നാലും ഇപ്പോഴും പുടിന്റെ വ്യോമാക്രമണ സംഘത്തിലെ പ്രധാനി തന്നെയാണിത്.
മറുനാടന് ഡെസ്ക്