- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരന്തരമായി രാജകുടുംബത്തെ അധിക്ഷേപിക്കുന്ന ഹാരിയേയും മേഗനെയും അവശേഷിച്ച കൊട്ടാരത്തിൽ നിന്നും ഇറക്കി വിട്ട് ചാൾസ് രാജാവ്; യു കെയിൽ എത്തിയാൽ താമസിക്കുന്ന ഫ്രോഗ്മോർ കൊട്ടാരത്തിൽ നിന്നും രാജാവിന്റെ മകൻ പുറത്തേക്ക്
ലണ്ടൻ: ഹാരിക്കും മേഗനും ബ്രിട്ടനിൽ വീടില്ലാതെയാകുന്നു എന്ന് റിപ്പോർട്ടുകൾ. വിൻഡ്സറിലെ ഫ്രോഗ്മോർ കോട്ടെജിൽ നിന്നും ഹാരിയേയും മേഗനെയും ഇറക്കിവിടുകയാണ് ചാൾസ് രാജാവ്. ഇരുവരുടെയും സുഹൃത്തും ജീവകഥാകൃത്തുമായ ഓമിഡ് സ്‌കൂബിയാണ്ീക്കാര്യം പങ്കു വച്ചിരിക്കുന്നത്. വെയ്ൽസ് രാജകുമാരന്റെയും രാജകുമാരിയുടെയും പ്രധാന വസതിയിൽ നിന്നും അല്പം മാത്രം മാറിയുള്ള അഞ്ച് കിടപ്പു മുറികൾ ഉള്ള ഈ സൗധത്തിൽ നിന്നും ഹാരിയെ ഒഴിപ്പിക്കുന്നതീതിരെ ഒമിദ് സ്‌കോബീ ശബ്ദമുയർത്തുന്നുമുണ്ട്.
യു കെയിൽ എത്തുമ്പോൾ അവിടെ താമസിക്കാൻ ഹാരിയെ അനുവദിക്കാത്തത് അവരുടെ സുരക്ഷയ്ക്ക് പ്രശ്നമാകും എന്നാണ് സ്‌കോബി വാദിക്കുന്നത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് ഹാരിയും മേഗനും സഞ്ചരിക്കുന്നതെങ്കിലും, വിൻഡ്സറിലെ കനത്ത സുരക്ഷാ വലയത്തിൽ താമസിക്കുന്നത്ര സുരക്ഷ അവർക്ക് വേറെ ലഭിക്കുകയില്ലെന്നും സ്‌കോബി ചൂണ്ടിക്കാട്ടുന്നു.
ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ചാൾസ് രാജാവ്, ഹാരിയേയും മേഗനെയും ഫ്രോഗ്മോർ കോട്ടേജിൽ നിന്നുമൊഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാലും വരുന്ന വേനൽക്കാലത്തിൻ'മുൻപ് വരെ അവർക്ക് ഒഴിയാൻ സമയം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒഴിഞ്ഞു കൊടുക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഹാരിയുടെയും മേഗന്റെയും വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഹാരിക്കും മേഗനും മറ്റേതെങ്കിലും രാജഭവനങ്ങൾ നൽകിയിട്ടില്ല. മാത്രമല്ല, അവർക്ക് സ്വന്തമായി ഒരു വീട് ബ്രിട്ടനിൽ ഇല്ലതാനും ചുരുക്കത്തിൽ ഇതോടെ ഇരുവർക്കും ബ്രിട്ടനിൽ ഒരു വീട് ഇല്ലാതെയാവുകയാണ്. അതേസമയം ഫ്രോഗ്മോർ കോട്ടേജിന്റെ താക്കോൾ, ആൻഡ്രൂ രാജകുമാരന് കൈമാറിയെക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അദ്ദേഹം ഇപ്പോൾ താമസിക്കുന്ന വിൻഡ്സർ റോയൽ ലോഡ്ജ് വിട്ട് പോകെണ്ട സാഹചര്യത്തിലാണ് ആൻഡ്രു എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മറുനാടന് ഡെസ്ക്