- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റത്തിന് കടിഞ്ഞാണിടാൻ ഋഷിയും സുവെല്ലയും നിയമം കടുപ്പിച്ചപ്പോൾ കലിപ്പുമായി ഇടത് ഇസ്ലാമിസ്റ്റുകൾ; ഹിറ്റ്ലറോട് താരതമ്യം മുൻ ഫുട്ബോൾ താരം ഗാരി ലിനേക്കർ; ബി ബി സിയും പ്രതിരോധത്തിൽ
ലണ്ടൻ: രാജ്യത്തെ വലിയൊരു പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ ചില നേരങ്ങളിൽ കടുത്ത നടപടികൾ തന്നെ ആവശ്യമായി വരും. ബ്രിട്ടീഷ് ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു അനധികൃത കുടിയേറ്റം തടയുക എന്നത്. ഉറച്ച തീരുമാനവുമായി ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും പ്രധാനമന്ത്രി ഋഷി സുനകും എത്തുമ്പോൾ എതിർപ്പുകൾ ഉയർത്തുന്ന ഇടത് ഇസ്ലാമിസ്റ്റുകളും അവർക്ക് പിന്തുണ നൽകുന്ന കുറേ മനുഷ്യാവകാശ പ്രവർത്തകരും.
മുൻ ഫുട്ബോൾ താരവും സ്പോർട്സ് ബ്രോഡ്കാസ്റ്ററുമായ ഗാരി ലിനേക്കർ സുവെല്ലാ ബ്രാഡ്മാന്റെ നടപടിയെ താരതമ്യം ചെയ്യുനന്ത് ഹിറ്റലറുടെ നാസി ജർമ്മനിയിലെ നടപടികളുമായാണ്. ബി ബി സിയിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരത്തിന്റെ വിമർശനം പക്ഷെ അതിരുകൾ ലംഘിക്കുന്നുവെന്ന് ബി ബി സി അധികൃതർ തുറന്നു പറയുന്നു.
ഭയാനകം എന്ന് ഈ നിയമത്തെ വിശേഷിപ്പിച്ച ലിനേക്കർ പിന്നീട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അതീവ ക്രൂരമായ നിയം എന്നും അതിനെ വിശേഷിപ്പിച്ചു. അഭയാർത്ഥി പ്രശ്നം ഒരു പ്രശ്നമേയല്ല എന്നാണ് ലിനേക്കർ പറയുന്നത്. മറ്റു പല യൂറോപ്യൻ രാജ്യങ്ങളും സ്വീകരിക്കുന്നതിലും കുറവ് അഭയാർത്ഥികളെ മാത്രമെ ബ്രിട്ടൻ സ്വീകരിക്കുന്നുള്ളും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സ്ട്രാസ്ബർഗിലെ യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിലെ ജഡ്ജിമാരോട് അഭയാർത്ഥി പ്രശ്നത്തിൽ ഇടപെടരുത് എന്ന് ആവശ്യപെടുമെന്ന് ബ്രേവർമാൻ വ്യക്തമാക്കി.അത് അവർ അനുസരിച്ചില്ലെങ്കിൽ, അവരുടെ വിധി അവഗണിച്ച് മുൻപോട്ട് പോകാനുള്ള അവകാശം മന്ത്രിമാർക്ക് ഉറപ്പാക്കികൊണ്ട് യു കെ ഡൊമെസ്റ്റിക് നിയമം ഭേദഗതി ചെയ്യും എന്ന് വ്യക്തമാക്കുകയാണ് സുവെല്ല ബ്രേവർമാൻ.
ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് ചില വ്യവസ്ഥാപിത താത്പര്യങ്ങളാണ് തടസ്സം നിൽക്കുന്നത് എന്ന് പറഞ്ഞ ബ്രേവർമാൻ പുതിയ നിയമത്തെ യൂറോപ്യൻ കൺവെൻഷൻ എതിർക്കുന്നതിനുള്ള സാധ്യത കൂടുതലാണെന്നും പറഞ്ഞു. പുതിയ നിയമത്തിനെതിരെ യു എൻ റെഫ്യുജി ഏജൻസിയും രംഗത്ത് വന്നു. ഇത് അഭയം നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ബില്ലിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ബ്രിട്ടീഷ് കുടുംബങ്ങളെ രക്ഷിക്കേണ്ടത് രാജ്യത്തെ ഭരണകൂടത്തിന്റെ കടമയാണെന്നായിരുന്നു ഒരാൾ ട്വിറ്ററിൽ കുറിച്ചത്. ഇത്തരത്തിൽ അനധികൃതമായി എത്തുന്നവർ ഒരു സുപ്രഭാതത്തിൽ ഇരുണ്ട ലോകത്തേക്ക് അപ്രത്യക്ഷമാകുന്നതും പിന്നീട് കുറ്റവാളികളായി എത്തുന്നതും ഇതിനു മുൻപും ദൃശ്യമായിട്ടുള്ളതാണെന്ന് ചിലർ ഓർമ്മിപ്പിക്കുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിന് ഒരു തുടക്കം കുറിക്കാനെങ്കിലും പുതിയ നിയമത്തിന് സാധിക്കും എന്ന് മൈഗ്രേഷൻ വാച്ച് യു കെയുടെ ചെയർമാൻ ആൽപ് മെഹ്മെറ്റ് പറഞ്ഞു. പ്രതിവർഷം 3 ബില്യൺ പൗണ്ടാണ് ഈ കുടിയേറ്റക്കാർക്കായി ചെലവഴിക്കുന്നത്. നികുതിദായകരുടെ പണം അത്തരത്തിൽ ചെലവഴിക്കപ്പെടേണ്ട ഒന്നല്ല എന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ