- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവ് ഫിലിപ്പിന്റെ ഡ്യുക്ക് ഓഫ് എഡിൻബറോ പദവി സഹോദരൻ എഡ്വേർഡിന് ചാൾസ് രാജാവ് നൽകിയതോടെ ഡച്ചസ് ഓഫ് എഡിൻബർഗായി എഡ്വേർഡിന്റെ ഭാര്യ; ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രൊമോഷനുകൾ വീണ്ടും വാർത്തകളിൽ സജീവ ചർച്ചയാകുന്നു
ലണ്ടൻ: ബ്രിട്ടണിലെ രാജകുടുംബത്തിൽ വീണ്ടും പ്രൊമോഷനുകൾ. തന്റെ ഇളയ അനുജൻ എഡ്വേർഡ് രാജകുമാരനെ ഡ്യുക്ക് ഓഫ് എഡ്വിൻബർഗ് ആയി ചാൾസ് രാജാവ് പ്രഖ്യാപിച്ചു. ഇതോടെ ഇത്രയും നാൾ കൗണ്ടസ്സ് ഓഫ് വെസെക്സ് പദവിയിൽ ഇരുന്ന സോഫീ ഇനി മുതൽ ഡച്ചസ് ഓഫ് എഡിൻബർഗ് ആകും. ചാൾസിന്റെയും എഡ്വേർദിന്റെയും പിതാവ് ഫിലിപ്പ് രാജകുമാരൻ വഹിച്ചിരുന്ന പദവിയായിരുന്നു ഇത്. എഡ്വേർദ് രാജകുമാരന്റെ 59-ാം പിറന്നാൾ സമ്മാനമായിട്ടാണ് ഈ പദവി എത്തുന്നത്.
എലിസബത്ത് രാജ്ഞിയുടെ പുത്ര വധുക്കളിൽ രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു 58 കാരിയായ സോഫി രാജ്ഞിയെ സ്നേഹപൂർവ്വം മമ്മ എന്ന് വിളിച്ചിരുന്ന സോഫിയുടെ സ്ഥാനക്കയറ്റം രാജ്ഞിക്കുള്ള ആദരവായിട്ടാണ് കണക്കാക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് എഡ്വേർഡിനെ വിവാഹം ചെയ്ത സോഫി, തന്റെ ലളിതമായ പെരുമാറ്റം കൊണ്ടാണ് ശ്രദ്ധേയയായത്. മാത്രമല്ല, രാജ്ഞിയുടെ ഏറ്റവും വിശ്വസ്തയായും അവർ അറിയപ്പെട്ടു.
ഫിലിപ്പ് രാജകുമാരൻ ഡ്യുക്ക് ഓഫ് എഡിൻബർഗ് ആയിരുനൻപ്പോൾ ഡച്ചസ് ഓഫ് എഡിൻബർഗ് പദവി എലിസബത്ത് രാജ്ഞിക്കായിരുന്നു. ആ പദവിയാണ് സോഫിക്ക് ഇപ്പോൾ ലഭിക്കുന്നത്. ഇതോടെ രാജകുടുംബത്തിൽ സുപ്രധാനമായ ഒരു സ്ഥാനമാണ് അവർക്ക് വന്നുചേർന്നിരിക്കുനന്ത്. പുതിയ പദവി നേടിയതിനു ശേഷമുള്ള ആദ്യ പൊതു പരിപാടിയിൽ സോഫി ഏറെ ആഹ്ലാദവതിയായാണ് കാണപ്പെട്ടത്. സ്‌കോട്ടിഷ് നഗരത്തിലെ ആരാധകർ അവരെ ആനന്ദപൂർവ്വം വരവേറ്റു.
ഡ്യുക്ക്, ഡച്ചസ് പദവികൾ രാജപദവിക്ക് തൊട്ട് താഴെയുള്ളതാണ്. ഡച്ചസിനും ഹേർ റോയൽ ഹൈനെസ്സ് (എച്ച് ആർ എച്ച്) ടൈറ്റിലിന് അർഹതയുണ്ട്. മാത്രമല്ല, ഏദിൻബർഗ് ഡ്യുക്ക്/ ഡച്ചസ് പദവികൾ രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന പദവികളിൽ ഒന്നായി ആണ് പരിഗണിക്കപ്പെടുന്നത്.
ഡ്യുക്ക് - ഡച്ചസ് പദവികൾ ലഭിച്ച ഉടൻ തന്നെ ഇരുവരും തങ്ങളുടെ ഡ്യുക്ക്ഡം ആയ എഡിൻബർഗിൽ സന്ധർശനത്തിനെത്തി. നൂറുകണക്കിന് രാജകുടുംബ ആരാധകരാണ് തങ്ങളുടെ പുതിയ ഡ്യുക്കിനേയും ഡച്ചസിനേയും കാണാൻ തടിച്ചു കൂടിയത്. യുക്രെയിൻ യുദ്ധത്തോടുള്ള ആദ്യ പ്രതികരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലും അവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ