- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യേ നാണക്കേട് ! ജീവൻ പണയം വെച്ച് കടൽ കടന്ന് ബ്രിട്ടനിൽ എത്തുന്നവരിൽ ഇന്ത്യാക്കാരും; കഴിഞ്ഞ വർഷം 683 ഇന്ത്യാക്കാർ യു കെയിൽ അഭയം തേടി; എല്ലാവരെയും നാട്ടിലേക്ക് അയക്കാൻ ഇന്ത്യയുമായി കരാർ ഉണ്ടാക്കി ഋഷി സുനക്
ലണ്ടൻ: കലാപ ഭൂമികളിൽ നിന്നാണ് ആളുകൾ ജീവൻ പണയം വെച്ച് ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്ന്യു കെയിൽ അഭയം തേടിയെത്തുന്നത് എന്നതാണ് ഒരു പൊതു ധാരണ. അൽബേനിയൻ പൗരന്മാർ മാത്രമായിരുന്നു ഇതുവരെ അതിനൊരു അപവാദമായി ഉണ്ടായിരുന്നത്. എന്നാൽ, പുറത്തു വരുന്ന കണക്കുകൾ പറയുന്നത് 2022-ൽ ഫ്രാൻസിൽ നിന്നും അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടന്ന് 683 ഇന്ത്യാക്കാർ യു കെയിൽ എത്തി എന്നാണ്.
ഇന്ത്യൻ വംശജനനായ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറിയും ഒരുപോലെ അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികൾ കൈക്കൊള്ളുമ്പോഴാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. 2020-ൽ ആണ് ഇന്ത്യാക്കാർ യു കെയിൽ എത്താൻ ആദ്യമായി ഈ മാർഗ്ഗം സ്വീകരിച്ചത്. അന്ന് 64 പേരായിരുന്നു ഇങ്ങനെ യു കെയിൽ എത്തിയത്. 2021-ൽ ഇത്തരത്തിൽ യു കെയിൽ എത്തിയ ഇന്ത്യാക്കാരുടെ എണ്ണം 67 ആയി. 2022ൽ ആണ് ഇതിൽ ഒരു വൻ കുതിപ്പ് ദൃശ്യമാകുന്നത്.
2022 അവസാനത്തെ മൂന്ന് മാസങ്ങളിൽ 451 ഇന്ത്യാക്കാരാണ് ചെറുയാനങ്ങളിൽ യു കെയിൽ അനധികൃതമായി എത്തിയത്. ഇതിൽ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. 2022 ന്റെ മൂന്നാം പാദത്തിൽ 134 ഇന്ത്യാക്കാർ ഇത്തരത്തിൽ എത്തിയപ്പോൾ അവരിൽ ഏഴുപേർ സ്ത്രീകളായിരുന്നു. രണ്ടാം പാദത്തിൽ 66 പേരും ആദ്യ പാദത്തിൽ 32 പേരും ഇത്തരത്തിൽ യു കെയിൽ എത്തുകയുണ്ടായി.
മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ്‌ന് കീഴിൽ അനധികൃതമായി എത്തുന്നവരെ തിരിച്ചയയ്ക്കുന്നതിനുള്ള കരാർ ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ട്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, സെർബിയ, നൈജീരിയ എന്നീ രാജ്യങ്ങളുമായും സമാനമായ കരാറുകൾ ഉണ്ട്. പുതിയതായി അൽബേനിയയുമായും ഇത്തരത്തിൽ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിൽ നിന്നും അനധികൃതമായി യു കെയിൽ എത്തുന്നവരെ ഉടനടി തിരിച്ചയയ്ക്കും എന്ന് ്യൂഋഷി സുനക് പറയുന്നു.
അനധികൃതമായി എത്തുന്നവർക്ക് ഇനി മുതൽ ആധുനിക അടിമത്ത നിയമമോ മനുഷ്യാവകാശ നിയമങ്ങളോ ഉപയോഗിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ ആകില്ല. നാട് കടത്തിയതിനെതിരെ അപ്പീൽ നൽകണമെങ്കിൽ പോലും അത് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതിനു ശേഷം മാത്രമെ സാധിക്കുകയുള്ളു.
മാത്രമല്ല, ഒരിക്കൽ അനധികൃത കൂടിയേറ്റത്തിന് പിടിയിലായാൽ പിന്നെ അവർക്ക് യു കെയിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും നേരിടേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ