- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയം തേടി എത്തുന്നവരെ ആഡംബര ഹോട്ടലിൽ പാർപ്പിക്കുന്ന ധൂർത്ത് ബ്രിട്ടൻ ഒഴിവാക്കുന്നു; പഴയ യുദ്ധ ക്യാമ്പുകളിലോ ഉപയോഗശൂന്യമായ ഫെറികളിലോ ലേബർ ക്യാമ്പുകളിലോ പാർപ്പിക്കാൻ നിയമം കൊണ്ടു വരും; ബ്രിട്ടീഷുകാരുടെ മനസു കീഴടക്കി ഋഷി
അനധികൃതമായി ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അഭയാർത്ഥികളെ പാർപ്പിക്കുവാൻ പുതിയ നിയമ നിർമ്മാണ പദ്ധതികളുമായി ഋഷി സുനക്. നിലവിൽ ആഡംബര ഹോട്ടലുകളിൽ അഭയാർത്ഥികളെ പാർപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് പൗണ്ടാണ് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കുന്നത്. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഇത്തരമൊരു ധൂർത്ത് നടത്തുന്നതിനെതിരെ ലിവർപൂൾ, കോൺവെൽ അടക്കമുള്ള നഗരങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്.
പണച്ചെലവില്ലാതെ ബ്രിട്ടനിലെ പാവപ്പെട്ട നികുതിദായകരുടെ ചെലവിൽ ഉണ്ടുമുറങ്ങിയും ആഡംബര ഹോട്ടലുകളിൽ കഴിയുന്ന ഇവരെ പഴയ യുദ്ധ ക്യാമ്പുകളിലോ ഉപയോഗശൂന്യമായ ഫെറികളിലോ ലേബർ ക്യാമ്പുകളിലോ പാർപ്പിക്കുവാനുള്ള നിയമം ഇന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഋഷി സുനക്. നിലവിൽ 395 ഹോട്ടലുകളിലായി 51,000 അഭയാർത്ഥികളാണ് യുകെയിൽ ഉള്ളത് എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇവരുടെ ചെലവിലേക്കായി പൊതുഖജനാവിൽ നിന്നും സർക്കാർ ഒരു ദിവസം ചെലവഴിക്കുന്നത് 6.8 മില്യൺ പൗണ്ടും.
എസെക്സ് എയർഫീൽഡ്. റാഫ് സ്‌കാംപ്ടൺ തുടങ്ങിയ സ്ഥലങ്ങളിലാണ് അഭയാർത്ഥികളെ ആദ്യഘട്ടത്തിൽ പാർപ്പിക്കുക. 'ഫ്ലോട്ടിങ് അക്കമഡേഷൻ' എന്നതിൽ ഉപയോഗശൂന്യമായ ക്രൂയിസ് കപ്പലുകളും ഫെറികളും കപ്പൽ കണ്ടെയ്‌നറുകളുള്ള ബാർജുകളും എല്ലാം ഉൾപ്പെടുന്നതാണ്. ഒരു രാത്രി ഒരു കുടിയേറ്റക്കാരനെ ഒരു ഹോട്ടലിൽ താമസിപ്പിക്കുന്നതിനുള്ള ശരാശരി ചെലവ് 150 പൗണ്ടിൽ എത്തിയിരിക്കുന്നു, മൊത്തത്തിൽ ഒരു ദിവസം ആറു മില്യൺ പൗണ്ടിലധികം വേണം എന്നാണ് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക്ക് ഇന്നലെ കാബിനറ്റിനോട് പറഞ്ഞത്.
ഈ ഭീമമായ ചെലവ് ഇനിയും താങ്ങാനാവുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം യുകെയിലെ അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നതിന് 3.5 ബില്യൺ പൗണ്ടാണ് ചെലവഴിച്ചതെന്ന് ഒരു ഔദ്യോഗിക വാച്ച്ഡോഗിന്റെ റിപ്പോർട്ട് ചെയ്യുന്നു. അതായത് പ്രതിദിനം ഏകദേശം 10 മില്യൺ പൗണ്ട്. ഇത് ഹോം ഓഫീസിന്റെ കഴിവുകേടായി ആക്ഷേപിക്കപ്പെടുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറായത്.
ആഴ്ചകൾക്കുള്ളിൽ തന്നെ സൈനിക സൈറ്റുകളിലേക്ക് പുതിയ ആളുകളെ മാറ്റാൻ കഴിയുമെന്നാണ് റോബർട്ട് ജെന്റിയുടെ പ്രതീക്ഷ. കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാകുന്നതിനാൽ ഇതിനകം തന്നെ ഹോട്ടലുകളിൽ ഉള്ളവരെ മാറ്റും. ഉപയോഗശൂന്യമായ ബാരക്കുകൾ, മൊബൈൽ ഹോമുകൾ, പരിവർത്തനം ചെയ്ത ഷിപ്പിങ് കണ്ടെയ്‌നറുകൾ എന്നിവയും ഉപയോഗിക്കും. താമസസൗകര്യം അനുയോജ്യമായത് ആയിരിക്കുമെന്നും മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ