- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർത്ഥികൾക്ക് വീടൊരുക്കാൻ സ്വപ്ന പദ്ധതിയുമായി ഋഷി സുനക്; എതിർപ്പുമായി കൗൺസിലുകളും നാട്ടുകാരും; കുടിയേറ്റം നിയന്ത്രിക്കാനുള്ള ഋഷിയുടെ നീക്കങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടി; പ്രതിഷേധം കനക്കുമ്പോൾ ബ്രിട്ടീഷ് സർക്കാറിന് മൗനം
ലണ്ടൻ: ഏകദേശം 5000 ൽ അധികം അഭയാർത്ഥികൾക്ക് യു കെയിൽ വിവിധയിടങ്ങളിലായി താമസമൊരുക്കാൻ ഋഷി സുനക് ഒരുക്കിയ പദ്ധതിക്ക് തുടക്കത്തിലെ തിരിച്ചടി. ലോക്കൽ കൗൺസിലുകളും തദ്ദേശ വാസികളും ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി ഭരിക്കുന്ന ഒരു കൗൺസിൽ ഹോം ഡിപ്പാർട്ട്മെന്റിന്റെ ഈ തീരുമാനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ചാനൽ വഴി എത്തിയ 1200 അഭയാർത്ഥികളെ ഈസ്റ്റ് സസ്സക്സിലെ ബെക്സ്ഹിൽ ഓൺ സീയിൽ ഒരു പുതിയ കേന്ദ്രത്തിൽ താമസിപ്പിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക്ക് പ്രസ്താവിച്ചിരുന്നു. അതിനു പുറമെ വെതർസ്ഫീൽഡ്, എസ്സക്സ്, സ്‌കാംപ്ടൺ, ലിങ്കൺഷയർ എന്നിവിടങ്ങളിലെ മുൻ സൈനിക കേന്ദങ്ങളും മറ്റും ഇത്തരത്തിൽ അഭയാർത്ഥി കേന്ദ്രങ്ങളാക്കാൻ ഹോം ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഓരോ കേന്ദ്രത്തിലും ആദ്യം 200 ആളുകളെ വീതമായിരിക്കും താമസിപ്പിക്കുക. പിന്നീട്വെതർസ്ഫീൽഡിൽ 1700 ആയും സ്‌കാംപടണിൽ 2000 ആയും വർദ്ധിപ്പിക്കും. ഈ കേന്ദ്രങ്ങളിൽ പുരുഷന്മാരെ മാത്രമെ താമസിപ്പിക്കുകയുള്ളു. തന്റെ നിയോജക മണ്ഡലത്തിലെ ബാരക്കുകളും കാറ്റെറിക്ക് ഗാരിസണും ഈ ആവശ്യത്തിനായി ഉപയോഗിക്കാൻ ഋഷി സുനക് താത്പര്യം കാണിക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു.
ഇതിനു പുറമെ ഉപയോഗശൂന്യമായ ഫെറികളും ബാർജുകളും ഈ ആവശ്യത്തിനായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഭയാർത്ഥികളുടെ സംരക്ഷണത്തിനായി അമിത തുകയാണ് ഇപ്പോൾ ചെലവാക്കുന്നത്. അത് പരമാവധി കുറയ്ക്കാനായിട്ടാണ് ഇത്തരം പദ്ധതികൾ ആലോചിക്കുന്നത്.
അതേസമയം ഹോം ഓഫീസും പോർട്ട്ലാൻഡ് പോർട്ടിന്റെ അധികൃതരും തമ്മിൽ അവരുടെ സ്ഥലം അഭയാർത്ഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നതായി അറിയാമെന്ന് ഡോർസെറ്റ് കൗൺസിൽ പറഞ്ഞു. പുതിയതായി പ്രഖ്യാപിച്ച ബെക്സ്ഹിൽ സൈറ്റ് നേരത്തെ ഒരു ജയിലും എയർഫോഴ്സിന്റെ ബെയ്സും ആയിരുന്നു. തികച്ചും ശാന്തമായി ജീവിക്കുന്ന ഇവിടേക്ക് അഭയാർത്ഥികളെ കൊണ്ടുവരുന്നതിനെ എതിർക്കുകയാണ് തദ്ദേശ വാസികൾ.
ധാരാളം പെൺകുട്ടികളും യുവതികളും താമസിക്കുന്ന ഈ പ്രദേശത്ത് അനധികൃതമായി എത്തിയ അഭയാർത്ഥികൾ സുരക്ഷയിൽ ആശങ്കയുണ്ടാക്കും എന്നാണ് അവർ പറയുന്നത്. ഈ ആഴ്‌ച്ച ജെന്റിക്കിനെ കണ്ട് ഈ ആശങ്ക നേരിട്ട് ബോധിപ്പിക്കുമെന്ന് സ്ഥലം എം പി ഹു മെറിമാൻ അറിയിച്ചു. സർക്കാർ തീരുമാനത്തിനെതിരെ ഒരു ഇടക്കാല ഇൻജക്ഷൻ ആവശ്യപ്പെട്ടുകൊണ്ട് എസെക്സിൽ ബ്രെയിൻ ട്രീ ഡിസ്ട്രിക്ട് കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
മറുനാടന്‍ ഡെസ്‌ക്