- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനെ വെട്ടിമുറിക്കാൻ പുതിയ മന്ത്രി പദവി സൃഷ്ടിച്ച് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ; പാക്കിസ്ഥാൻ വംശജന്റെ മന്ത്രിസഭ രൂപീകരണത്തിനെതിരെ ജനരോഷം പുകയുന്നു; ഹംസ യൂസഫ് ഒരു രാജ്യത്തിന്റെ ശാന്തി കെടുത്തുമ്പോൾ
ലണ്ടൻ: ബ്രിട്ടനെ വെട്ടിമുറിക്കാൻ തീരുമാനിച്ച് തന്നെയാണ് പാക് വംശജനായ പുതിയ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ. തന്റെ പുതിയ മന്ത്രിസഭയിൽ സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കാൻ പുതിയൊരു മന്ത്രിയെ വരെ നിയമിച്ചിരിക്കുകയാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ്. ഇതിനെതിരെ സ്വന്തം പാർട്ടിയിൽ തന്നെ അമർഷം ഉയരുകയാണിപ്പോൾ. സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങൾക്കായി ജൂനിയർ മന്ത്രിയായി ജേമി ഹെപ്ബേണിനെയാണ് നിയമിച്ചിരിക്കുന്നത്.
നികുതിദായകരുടെ പണം ചെലവാക്കി ഇത്തരമൊരു തസ്തിക സൃഷ്ടിച്ച യൂസഫ് മുഴുവൻ സ്‌കോട്ട്ലാൻഡുകാരുടെയും ഫസ്റ്റ് മിനിസ്റ്റർ അല്ല എന്ന് തെളിയിച്ചിരിക്കുകയാണെന്ന് സ്‌കോട്ടിഷ് കൺസർവേറ്റീവ് നേതാവും എം പിയുമായ ഡഗ്ലസ് റോസ്സ് ആരോപിച്ചു. എന്നാൽ, കാലവസ്ഥ സംരക്ഷകർ പാർലമെന്റിൽ തുടരെ തുടരെ ബഹളങ്ങൾ ഉണ്ടാക്കി സഭ സ്തംഭിപ്പിച്ചതിനാൽ ഡഗ്ലസ്സിന്റെ വാക്കുകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല.
പിന്നീട് രംഗം ശാന്തമായപ്പോൾ അദ്ദേഹം തുടർന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സർക്കാർ ആണിതെന്നും ഏറ്റവും അധികം മന്ത്രിമാർ ഉള്ള മന്ത്രിസഭയാണിതെന്നും അദ്ദെഹം ചൂണ്ടിക്കാട്ടി. എന്നാൽ,സാമൂഹ്യ സുരക്ഷ, വിനോദസഞ്ചാരം എന്നിവ പോലുള്ള സുപ്രധാന വകുപ്പുകളിൽ മന്ത്രിമാരില്ല. പകരം നാടിനെ വെട്ടിമുറിക്കാൻ ഒരു മന്ത്രിയുണ്ട് എന്നും അദ്ദേഹം പരിഹസിച്ചു.
സ്വതന്ത്ര സ്‌കോട്ട്ലാൻഡ് വാദികളെ പൊതുഖജനാവിൽ നിന്നും പണം നൽകി നിയമിച്ച ഫസ്റ്റ് മിനിസ്റ്റർ, മുഴുവൻ സ്‌കോട്ടിഷുകാരുടെയും ഫസ്റ്റ് മിനിസ്റ്റർ ആണോ എന്നും അദ്ദേഹം ചോദിച്ചു. സ്വതന്ത്ര്യത്തിനായി മന്ത്രിയെ നിയമിച്ചത് ന്യായികരിച്ചുകൊണ്ടായിരുന്നു യൂസഫ് അതിന് മറുപടി പറഞ്ഞത്. ഊർജ്ജ സമ്പന്നമായ സ്‌കോട്ട്ലാൻഡ് ഇന്ന് യു കെ സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം ഇന്ധന ദാരിദ്ര്യം അനുഭവിക്കുകയാണെന്ന് അദ്ദേഹംപറഞ്ഞു.
ഈ നിമിഷം തന്നെ സ്‌കോട്ട്ലാൻഡ് സ്വതന്ത്രമാകണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞ ഫസ്റ്റ് മിനിസ്റ്റർ അതിനായി കഠിന യത്നം നടത്തുമെന്നും പറഞ്ഞു. രണ്ടാമതൊരു റെഫറണ്ടം നടത്താൽ യു കെ സർക്കാർ ഒരു സെക്ഷൻ 30 ഉത്തരവിറക്കണമെന്ന് യൂസഫ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അത് അപ്പോൾ തന്നെ യു കെ ഭരണകൂടം നിരാകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സർക്കാരിൽ താരതമ്യെന മോശം പ്രകടനം കാഴ്‌ച്ച വെച്ചവരെയാണ് ഇത്തവണ ഹംസ യൂസഫ് മന്ത്രിസഭയിൽ എടുത്തതെന്നും റോസ്സ് ആരോപിച്ചു. നിറയെ പോരടി നടക്കുന്ന സ്വന്തം പാർട്ടിയിൽ നിലയുറൂപ്പിക്കാൻ സ്വാതന്ത്ര്യ വാദം ഉയർത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് യൂസഫ് ഇപ്പോൾ അതിനായി ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും റോസ്സ് പറഞ്ഞു.
കടുത്ത ദുരിതത്തിലൂടെ രാജ്യം കടന്നുപോകുന്ന സന്ദർഭത്തിൽ യാഥാർത്ഥ്യബോധത്തോടെ സമീപനങ്ങൾ സ്വീകരിക്കുന്ന ഒരു സർക്കാരിനെയാണ് ആവശ്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം ലഭിച്ചിരിക്കുന്നത് കൂടുതൽ വിഭജനങ്ങൾ സൃഷ്ടിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിനെയാണെന്നും റോസ്സ് പറഞ്ഞു.
അതേസമയം, മുൻ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെയും ഡെപ്യുട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനേയുടെയും കാലടികൾ പിന്തുടർന്ന് തന്നെയാണ് തന്റെ മന്ത്രിസഭ മുൻപോട്ട് പോവുക എന്ന് യൂസഫ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ കാര്യം വേഗതയിലാക്കാൻ ഒരു മന്ത്രിയെ നിയമിച്ചതിൽ സംതൃപ്തനാണെന്നും അദ്ദെഹം പറഞ്ഞു. ഒരു മൂന്നാം കിട പാർട്ടിയെ നയിക്കുന്ന മൂന്നാം കിട രാഷ്ട്രീയക്കാരൻ മാത്രമാണ് റോസ്സ് എന്നും ഫസ്റ്റ് മിനിസ്റ്റർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ