വാഷിങ്ടൺ: അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു മുൻപ്രസിഡണ്ട് കുറ്റവാളിയായി കോടതിക്ക് മുൻപിൽ. ബിസിനസ്സ് കണക്കുകളിൽ കൃത്രിമത്വം കാണിച്ച് തന്റെ അറ്റോർണിക്ക് പണം നൽകിയത് ഉൾപ്പടെ 34 ക്ലാസ് ഇ കുറ്റകൃത്യങ്ങളാൺ!് ഡൊണാൾഡ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. പോൺ സ്റ്റാർ സ്റ്റോമി ഡാനിയൽസിന് പണം നൽകി വായടക്കാനുൾപ്പടെ പണം നൽകിയത് ഇത്തരത്തിൽ രേഖകളിൽ കൃത്രിമത്വം കാണിച്ചുകൊണ്ടായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയിൽ എത്തിച്ച ട്രംപ് പക്ഷെ കുറ്റകൃത്യങ്ങൾ എല്ലാം നിഷേധിക്കുകയായിരുന്നു.

രാഷ്ട്രീയ പ്രേരിതമായ നീക്കം എന്നാണ് ട്രംപ് ഈ കേസിനെ കുറിച്ച് പറയുന്നത്. മൂന്ന് പേർക്ക് ഇത്തരത്തിൽ, രേഖകളിൽ കൃത്രിമത്വം കാണിച്ച് പണം നൽകി എന്നാണ് ചാർജ്ജിൽ പറയുന്നത്. സ്റ്റോമി ഡാനിയൽസിന് 1,30,000 ഡോളറും മറ്റൊരു സ്ത്രീക്ക്, കരേൻ മെക് ഡഗൽ ആണെന്ന് വിശ്വസിക്കുന്നു, 1,50,000 ഡോളറും നൽകിയത് കൂടാതെ ട്രംപ് ടവറിലെ ഒരു ഡോർ മാന് 30,000 ഡോളറും നൽകി. ട്രംപിന് മറ്റൊരു സ്ത്രീയിൽ ഒരു കുട്ടിയുണ്ടെന്ന കാര്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ അത് തടയുവാനായിട്ടായിരുന്നത്രെ ഡോർമാന് പണം നൽകിയത്.

2015 ഒക്ടോബറിലായിരുന്നു ഡിനോ സജുദിൻ എന്ന ഡോർമാൻ, ട്രംപിന് അവിഹിത ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും, ആ കുടുംബവുമായി അടുപ്പമുള്ളതു കൊണ്ട് തനിക്ക് തെളിവുകൾ നൽകാൻ കഴിയുമെന്നും അവകാശപ്പെട്ടത്. അന്ന് ട്രംപിനെ പ്രചരണ ചുമതലകൾക്കായി നിയമിക്കപ്പെട്ട എ എം ഐ 30,000 ദോളർ നൽകി ആ വാർത്തയുടെ സമ്പൂർണ്ണ അവകാശം അയാളിൽ നിന്നും വാങ്ങുകയായിരുന്നു. അതോടെ അത് മറ്റ് പ്രസിദ്ധീകരണങ്ങളിൽ വരുന്നത് തടയാനായി. പിന്നീട് പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സാസുദിന്റെ കഥ വെറും കഥ മാത്രമാണെന്നും അതിൽ വാസ്തവം ഇല്ലെന്നും തെളിഞ്ഞിരുന്നു.

2016- ലാണ് പ്ലേബോയ് ക്ലബ്ബിലെ വെയ്ട്രസ്സ് ആയിരുന്ന കരേൻ മെക്ഡഗൽ താനുമായി ഡോണാൾഡ് ട്രംപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ട്രംപ് തെന്റെ അറ്റോർണി കോഹനുമായും എ എം ഐ ചീഫ് എഡിറ്ററുമായും ചർച്ചകൾ നടത്തി അവസാനം കരേന് പണം നൽകി ആ വാർത്ത പുറത്ത് പോകാതെ തടയുകയായിരുന്നു എന്ന് കേസ് ഷീറ്റിൽ പറയുന്നു.ഈ പണം കൈമാറാനായി കൊഹെൻ ഒരു ഷെൽ കമ്പനി രൂപീകരിക്കാമെന്ന് ട്രംപിനോറ്റ് പറഞ്ഞതായും അതിൽ പറയുന്നുണ്ട്.

പിന്നീട് 2016 ഒക്ടോബറിലായിരുന്നു പോൺ താരമായ സ്റ്റോമി ഡാനിയൽസിന്റെ രംഗപ്രവേശം. ഈ കേസിൽ സ്റ്റോമിയുടെ അറ്റോർണിയുമായി നേരിട്ടായിരുന്നു ഇടപാടുകൾ നടത്തിയത്. ഈ പണമെല്ലാം നൽകിയത് ട്രംപിന്റെ അറ്റോർണിയായിരുന്ന കോഹൻ ആയിരുന്നു. കേസുകൾ ഒതുക്കിയതിനു ശേഷം കോഹന് 4,20,000 ഡോളർ നൽകാമെന്ന് ട്രംപ് സമ്മതിക്കുകയും അത് 35,000 ഡോളറിന്റെ 12 തവണകളായി നൽകാമെന്ന ധാരണയിൽ എത്തുകയും ചെയ്തതായി കേസ് ഷീറ്റിൽ പറയുന്നു. തുടർന്ന്, ലീഗൽ ചാർജ്ജ് എന്ന പേരിൽ കോഹൻ 35,000 ഡോളറിന്റെ ഇൻവോയിസുകൾ അയച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഈ പണം നൽകുന്നതിനായിട്ടായിരുന്നു രേഖകളിൽ കൃത്രിമത്വം കാണിച്ചത്. ഇത്തരത്തിലുള്ള 34 കേസുകളാണ് ട്രംപിന് മേൽ ചാർത്തിയിരിക്കുന്നത്. എല്ലാം തെളിഞ്ഞാൽ, 136 വർഷം വരെ തടവു കിട്ടാവുന്നവയാണ് ഈ കേസുകൾ. ഏതായാലും, കോടതിയിൽ എത്തിയ ട്രംപ് കുറ്റാരോപണങ്ങൾ എല്ലാം നിഷേധിക്കുകയായിരുന്നു. കോടതിയിൽ നിന്നിറങ്ങിയ ട്രംപ് നേരെ മാർ എ ലാഗോയിലേക്കാണ് പോയത്. കേസ് ഇനി ഡിസംബർ മാസത്തിൽ വീണ്ടും വിചാരണക്ക് എത്തും.