- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപടിക്രമങ്ങൾ പൂർത്തിയായി; നാറ്റോയുടെ 31-ാം അംഗരാഷ്ട്രമായി റഷ്യയുടെ അയൽക്കാരായ ഫിൻലാൻഡ്; അംഗത്വം ലഭിച്ചത് ഔദ്യോഗിക ചടങ്ങിൽ; പണി തരുന്നുണ്ട് അവറാച്ച എന്ന മുന്നറിയിപ്പുമായി പുടിൻ നേർക്കുനേർ രംഗത്ത്
മോസ്‌കോ: സുദീർഘമായ നടപടിക്രമങ്ങൾക്ക് ഒടുവിൽ ഫിൻലാൻഡിന് നാറ്റോയിൽ അംഗത്വം ലഭിച്ചു. കാലാകാലങ്ങളായി പിന്തുടർന്ന് വന്നിരുന്ന സുരക്ഷാ നയത്തിൽനിന്നുള്ള ഫിൻലാൻഡിന്റെ വ്യതിചലനം പുടിന്റെ യുക്രൈൻ ആക്രമണത്തെ തുടർന്നാണ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകന് ഔദ്യോഗിക രേഖ കൈമാറിക്കൊൺ?റ്റ് ഫിന്നിഷ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഇതിന്റെ തുടന്ന് ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്ത് മറ്റ് 30 അംഗ രാഷ്ട്രങ്ങൾക്കൊപ്പം ഫിൻലാൻഡിന്റെ പതാകയും ഉയർന്നു.
ഔദ്യോഗികമായി ലോകത്തെ ഏറ്റവുംവലിയ സുരക്ഷാ സഖ്യത്തിൽ ഫിൻലാൻഡ് ചേർന്നതോടെ റഷ്യയുമായുള്ള നാറ്റോയുടെ അതിർത്തി ഇരട്ടിയായി വർദ്ധിച്ചു. ഫിൻലാൻഡ് അംഗമായ ഉടനെ തന്നെ അമേരിക്കയും, ബ്രിട്ടനും, ഫിൻലാൻഡും, നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ച് സ്വീഡനെ കൂടി സഖ്യത്തിൽ ചേർക്കണം എന്ന് ആവശ്യപ്പെട്ടു. നാറ്റോയിൽ ചേരാൻ അർഹതയുള്ള, ശക്തമായ ഒരു രാഷ്ട്രമാണ് സ്വീഡൻ എന്ന് ആന്റണി ബ്ലിൻകൻ പറഞ്ഞു.
അതേസമയം, നാറ്റോയുടെ നടപടി റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നിലവിൽ ബെലാറൂസിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ ഫൈറ്റർ പ്ലെയിനുകളെ കൂടുതൽ വികസിപ്പിച്ച് ആണവായുധങ്ങൾ വഹിക്കുവാൻ കെൽപുള്ളതാക്കുമെന്ന് റഷ്യ അറിയിച്ചു. മാത്രമല്ല, ക്രൂയിസ് മിസൈലുംബെലാറൂസിൽ വിന്യസിക്കും.
രണ്ടാം ലോക മഹായുദ്ധത്തിൽ അന്നത്തെ സോവിയറ്റ് യൂണിയന്റെ കൈകളിൽ നിന്നും പരാജയം ഏറ്റുവാങ്ങിയതിനു ശേഷം ഫിൻലാൻഡ് തീർത്തും നിഷ്പക്ഷമായ നിലപാടായിരുന്നു സൈനിക സഖ്യങ്ങളോട് പുലർത്തിയിരുന്നത്. എന്നാൽ, പുടിൻ യുക്രെയിനിൽ അധിനിവേശം നടത്തതിയതു മുതൽ പാശ്ചാത്യ ചേരിയിലേക്ക് കൂടുമാറണമെന്ന ആഗ്രഹം ഫിന്നിഷ് നേതാക്കൾ ആവർത്തിച്ചിരുന്നു.
ഏതായാലും ഈ നടപടി ഏറ്റവും വലിയ തിരിച്ചടി ആയിരിക്കുനന്നത് പുടിന് തന്നെയാണ്. നാറ്റോ റഷ്യക്ക് സമീപത്തേക്ക് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പുടിൻ ഏറെനാളായി പരാതിപ്പെട്ടു വരികയായിരുന്നു. ഈ ആരോപണം തന്നെയാണ് യുക്രെയിൻ അധിനിവേശത്തിനുള്ള കാരണമായി പുടിൻ ചൂണ്ടിക്കാട്ടിയതും. എന്നാൽ, റഷ്യയ്ക്ക് ഒരു ഭീഷണിയും തങ്ങൾ ഉയർത്തുന്നില്ല എന്നാണ് നാറ്റോ പറയുന്നത്.
അതേസമയം, ഫിൻലാൻഡിന്റെ ഈ നീക്കം റഷ്യയുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായി പുടിന്റെ മുഖ്യ വക്താവ് പറഞ്ഞു. തങ്ങൾ ഇതിനെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യം പുതിയ അംഗങ്ങളെ സ്വീകരിക്കുന്നത് തടയാൻ പുടിന് കഴിയില്ല എന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബർഗിന്റെ പ്രതികരണം. പുടിൻ ആഗ്രഹിക്കുന്നത് നാറ്റോയുടെ വാതിലുകൾ അടഞ്ഞു കിടക്കണം എന്നാണ്. ആ ആഗ്രഹം നടന്നില്ല എന്നാണ് ഇപ്പോൾ തെളീയുന്നതെന്നും അദ്ദേഹം പറഞ്ഞു.