- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യാനികളുടേത് മാത്രമാണോ ബ്രിട്ടീഷ് രാജാവ്? ഹിന്ദുവിനും മുസ്ലീമിനും സിക്കുകാരനും റോളൊന്നും വേണ്ടെ? സാധ്യതകൾ ആരാഞ്ഞ് ചാൾസ്; പത്തുകൊല്ലത്തിനു ശേഷം രാജപദവി ഒഴിഞ്ഞ് മകന് വഴിമാറി കൊടുത്തേക്കുമെന്നും റിപ്പോർട്ട്
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പല രീതികളും കീഴ്‌വഴക്കങ്ങളും തികച്ചും യാഥാസ്ഥികമാണെങ്കിലും ചാൾസ് മൂന്നാമൻ രാജാവ് ഏറെക്കുറെ ആധുനിക ചിന്ത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. രാജകുടുംബത്തിന്റെ വലിപ്പം കുറക്കുന്നതിനും,ആഡംബരങ്ങൾ ഒഴിവാക്കി കിരീടധാരണ ചടങ്ങുകൾ പരമാവധി ലളിതമാക്കുന്നതിനുമൊക്കെ അദ്ദേഹം മുൻകൈ എടുക്കുന്നത് അതിന്റെ തെളിവാണ്. ഇപ്പോഴിതാ കിരീടധാരണ ചടങ്ങുകളിലും പ്രകടമായ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ചാൾസ്.
കിരീടധാരണ ചടങ്ങിൽ മറ്റു മതവിശ്വാസങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതുമായി ബന്ധപ്പെട്ട് സഭയും രാജാവും തമ്മിൽ അൽപം നീരസത്തിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യത്തിനു വിരുദ്ധമായി മറ്റു മതങ്ങളുടെ ആത്മീയ നേതാക്കളെ കൂടി ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന് ചാൾസ് ആവശ്യപ്പെട്ടതായി സഭയുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു.
ഇത് പാരമ്പര്യ നിയമങ്ങൾക്ക് വിരുദ്ധമാണ്. പുരാതന നിയമങ്ങൾ പ്രകാരം ഹിന്ദു, മുസ്ലിം, യഹൂദ, സിക്ക് മതങ്ങൾ ഉൾപ്പടെ മറ്റു മതങ്ങളിലെദ് ആചാര്യന്മാർക്കോ പുരോഹിതന്മാർക്കോ പള്ളിയിലെ ചടങ്ങുകൾക്ക് ഇടയിൽ അവരവരുടെ മതത്തിന്റെ പ്രാർത്ഥനകൾ ചൊല്ലാൻ ആകില്ല. ഇത് കാനോൻ നിയമത്തിനും എതിരാണ്. ഈയൊരു തർക്കമാണ് കിരീടധാരണ ചടങ്ങുകളുടെ പൂർണ്ണമായ വിവരങ്ങൾ പുറത്തു വിടുന്നതിന് തടസ്സമാകുന്നതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
1953 ലെ എലിസബത്ത് രാജ്ഞിയൂടെ കിരീടധാരണ ചടങ്ങിനേക്കാൾ സാംസ്‌കാരിക വൈവിധ്യം ഉള്ള ഒന്നായിരിക്കും ചാൾസ് രാജാവിന്റെ കിരീടധാരണം എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, മറ്റ് മതവിശ്വാസങ്ങൾക്ക് കൂടുതൽ സജീവമായ ഒരു പങ്ക് ചടങ്ങിൽ നൽകുന്നതിനെ സഭ എതിർക്കുകയാണ്. ഇപ്പോൾ രാജാവിന് മുൻപിലുള്ള ഒരേയൊരു മാർഗം, മറ്റ് മതവിശ്വാസങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് മറ്റൊരു ചടങ്ങു കൂടി നടത്തുക എന്നതാണ്.
കിരീടധാരണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും ആർച്ച് ബിഷപ്പ് ഓഫ് യോർക്ക്, സ്റ്റീഫൻ കോട്രെലും ചേർന്ന് കഴിഞ്ഞ മാസം ഇറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞത് കിരീടധാരണം എല്ലാ അർത്ഥത്തിലും ഒരു കൃസ്തീയ ചടങ്ങാണ് എന്നായിരുന്നു. ദീർഘനാളത്തെ പാരമ്പര്യത്തിലും ക്രിസ്തീയ ബിംബങ്ങളിലും അടിസ്ഥാനമായ ഒന്നാണ്ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണം എന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കിരീടധാരണ ചടങ്ങുകളിൽ മാത്രമല്ല, രാജപദവിയിൽ ആകമാനം അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ചാൾസ് രാജാവ്. മരണം വരെ സിംഹാസനത്തിൽ തുടരാൻ ചാൾസ് ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് വർഷത്തേക്ക് മാത്രമായിരിക്കും അദ്ദേഹം രാജപദവിയിൽ തുടരുക. പിന്നീട് സിംഹാസനം മകൻ വില്യം രാജകുമാരനു വേണ്ടി ഒഴിഞ്ഞു കൊടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സിംഹാസനത്തിനായി ഏറെ കാത്തിരിക്കേണ്ട വന്ന വ്യക്തിയാണ് ചാൾസ് രാജാവ്. എന്നിരുന്നിട്ടും, രാജകുടുംബ പാരമ്പര്യത്തെ മാറ്റിമറിച്ച് പുതിയ വഴിത്താരകൾ തുറക്കാൻ തന്നെയാണ് ത്ന്റെ പരിമിതമായ സമയത്ത് അദ്ദേഹത്തിന്റെ നീക്കം. പണ്ടു മുതൽ തന്നെ ഒരു പ്രകൃതി സ്നേഹി ആയിരുന്ന ചാൾസ് പരിസ്ഥിതി വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയേക്കും. സമ്പദ് വിതരണത്തിലെ അസമത്വത്തെ കുറിച്ചും അദ്ദേഹം ഇടപെടലുകൾ നടത്തിയേക്കും.
മറുനാടന് മലയാളി ബ്യൂറോ