- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിൻ കാൻസറിന് കീമോതെറാപ്പി ചികിത്സ നടത്തുന്നു; ആരോഗ്യം മോശമാകുമ്പോൾ അട്ടിമറിക്കാൻ പട്ടാള ഗൂഢാലോചന; അമേരിക്കൻ രഹസ്യാന്വേഷണങ്ങൾ പുറത്തായപ്പോൾ യുക്രെയിൻ രഹസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
പുടിൻ കാൻസറിന് കീമോതെറാപ്പി ചികിത്സ നടത്തുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോർട്ട്. മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ റിപ്പോർട്ടിൽ പറയുന്നത് പുടിനെ സ്ഥാന ദ്രഷ്ടനാക്കാൻ ഉന്നത സൈനികോദ്യോഗസ്ഥർ തക്കം പാർത്തിരിക്കുന്നു എന്നാണ്. പെന്റഗണിൽ നിന്നും ചോർന്നതെന്ന് വിശ്വസിക്കുന്ന റിപ്പോർട്ടിൽ വർഷങ്ങളായി ശേഖരിച്ച അന്വേഷണ റിപ്പോർട്ടുകൾ ഉണ്ട്. യുക്രെയിൻ, ദക്ഷിണ കൊറിയ, ഇസ്രയേൽ, സൗദി അറേബ്യ എന്നിവ ഉൾപ്പടെ മറ്റു പല രാജ്യങ്ങളെ കുറിച്ചും ഇതുവരെ വെളിപ്പെടുത്താത്ത സുപ്രധാന രഹസ്യങ്ങളും അതിൽ അടങ്ങിയിരിക്കുന്നു.
യുക്രെയിനിൽ ഇർ ഭാഗങ്ങളുടെയും സൈനിക നീക്കങ്ങൾഉടെയും നഷ്ടങ്ങളുടെയും വിവരങ്ങൾക്ക് പുറമെ പ്രതിദിനാടിസ്ഥാനത്തിലുള്ള റിപ്പൊർട്ടുകളുമുണ്ട്. അതിൽ സുപ്രധനമായത് യുക്രെയിനെ കുറിച്ചുള്ള ചില വിവരങ്ങൾ തന്നെയാണ്. മാത്രമല്ല, ചോർന്ന് കിട്ടിയ ഈ വിവരങ്ങൾ റഷ്യയുടെ കൈവശം എത്തിച്ചേരുമെന്ന ഭയവും ഉൻഡ്. അതിലെ ഒരു വിവരം, പുടിന്റെ അനരോഗ്യം മൂർച്ഛിക്കുന്ന സമയത്ത് റഷ്യൻ ജനറൽമാർ മനഃപൂർവ്വം യുദ്ധത്തിൽ പരാജയം ഏറ്റുവാങ്ങും എന്നതാണ്.
റഷ്യൻ നാഷണൽ സെക്യുരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രുഷെവും റഷ്യൻ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ജെരാസിമോവുമാൺ' ഈ നീക്കത്തിന് പുറകിലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ ചിത്രമുൾപ്പടെ ചോർന്ന് കിട്ടിയ 53 പേജുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. റഷ്യൻ പ്രസിഡണ്ടിന്റെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് സൈന്യികോദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നീക്കം എന്നും അതിൽ പറയുന്നു.
ഈ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള ചില കോഡുകൾ സൂചിപ്പിക്കുന്നത് ഇത് പല വിധത്തിലുള്ള ആശയവിനിമയങ്ങളിൽ നിന്നും ശേഖരിച്ചതാണെന്നാണ്. മാത്രമല്ല, അമേരിക്കയിലെയും, അഞ്ചു കണ്ണുകൾ എന്നറിയപ്പെടുന്ന സഖ്യത്തിലെ മറ്റ് അംഗങ്ങളായ ആസ്ട്രേലിയ, കാനഡ, ന്യുസിലാൻഡ്, യു. കെ എന്നീ രാജ്യങ്ങളിലേയൊ, സെക്യുരിറ്റി ക്ലിയറൻസ് ലഭിച്ചവർക്ക് മാത്രമെ ഇത് ലഭ്യമാക്കാവൂ എന്നും ഇതിലെ കോഡുകൾ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് ഇത്തരത്തിൽ യുദ്ധം തോൽക്കുവാനുള്ള ഒരു ശ്രമം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പുടിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. റഷ്യൻ സൈനിക ആസ്ഥാനങ്ങളിൽ സ്വാധീനമുള്ള, പേരുവെളിപ്പെടുത്താത്ത സ്രോതസ്സിൽ നിന്നും ലഭിച്ചു എന്ന് അവകാശപ്പെടുന്ന ഈ റിപ്പോർട്ട് പ്രകാരം ടഗാൻഗോർഗിൽ നിന്നും സൈന്യത്തെ മരിയുപോളിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നുവത്രെ.
തെക്കൻ യുദ്ധമുഖത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഇത്. എന്നാൽ ജെറാസിമോവ് ഈ നീക്കത്തെ എതിർക്കുകയായിരുന്നു. യുക്രെയിൻ സൈന്യം ആ മേഖലയിൽ കൂടുതൽ ശക്തമാണെന്നും, റഷ്യൻ സൈന്യത്തിന് ഉണ്ടായേക്കാവുന്ന നഷ്ടം വളരെ വലുതായിരിക്കുമെന്നും പുടിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാർച്ച് 5 ന് യുദ്ധം തോൽക്കണം എന്ന ലക്ഷ്യത്തോടെ ജെറാസിമോവ് വീണ്ടും പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും അത് വിജയം കണ്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ രേഖകളുടെ ആധികാരികത ഇനിയും തെളിഞ്ഞിട്ടില്ലെങ്കിലും, പുടിന്റെ ആരോഗ്യം ക്ഷയിച്ചു വരികയാണെന്ന് അടുത്ത കാലത്ത് പുറത്തുവന്ന അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ തന്നെ പറയുന്നു. മാത്രമല്ല, അടുത്തിടെയായി ധാരാളം പൊതുപരിപാടികളിൽ നിന്നും പുടിൻ പിന്മാറുകയുമാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ സ്കോവിലേക്കുള്ള യാത്ര മോശം കാലാവസ്ഥ പറഞ്ഞ് റദ്ദ് ചെയ്തിരുന്നു. എന്നാൽ അന്ന് തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരുന്നതാണ്.
അതുപോലെ റഷ്യയുടെ ഏറ്റവും വലിയ ടാങ്ക് നിർമ്മാണ യൂണിറ്റ് സന്ദർശനം അദ്ദേഹം റദ്ദ് ചെയ്തിരുന്നു. അതുപോലെ മന്ത്രിമാരുമായുള്ള വർഷാന്ത്യ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മാനസികാരോഗ്യവും മോശം അവസ്ഥയിലാണെന്ന് ചില റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ