- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യ ഹാർബറിന്റെ ഉദ്ഘാടനത്തിനിടെ വേദിയിൽ വീണത് പൈപ്പ് പോലൊരു സാധനം; പിന്നെ സ്ഫോടനവും തീയും പുകയും; ഭാഗ്യം കൊണ്ട് ജപ്പാൻ പ്രധാനമന്ത്രി രക്ഷപ്പെട്ടു; ഫ്യുമിയോ കിഷിദയ്ക്കെതിരെ നടന്നത് പൈപ്പ് ബോംബാക്രമണം; മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലയ്ക്ക് പിന്നാലെ വീണ്ടും ആശങ്ക; ജപ്പാനിൽ വിഐപി സുരക്ഷ പാളുമ്പോൾ
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രിക്കെതിരെ വധശ്രമം. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കിടെ സ്‌ഫോടനം ഉണ്ടായത്. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു എറിയുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വേദിക്ക് അരുകിൽ പൈപ്പ് പോലൊരു സംഭവം വീണു. പിന്നാലെ പൊട്ടിത്തെറിച്ചു. പ്രധാനമന്ത്രിക്ക് പരിക്കില്ല. എന്നാൽ പൊട്ടിതെറിയിൽ ചിലർക്ക് പരിക്കേറ്റു. പൈപ്പ് ബോംബാണ് എറിഞ്ഞതെന്നാണ് സൂചന. മത്സ്യ ഹാർബറിന്റെ ഉദ്ഘാടനത്തിനിടെയാണ് അക്രമം. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറിയിട്ടില്ല. ഇതിനിടെയാണ് പ്രധാനമന്ത്രിക്കെതിരായ വധ ശ്രമം. ജപ്പാനിലെ വിഐപി സുരക്ഷയെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സംഭവം.
പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്തുനിന്ന് സ്‌ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ മാറ്റുന്നതിന്റെയും ഒരാളെ പിടിച്ചുകൊണ്ടു പോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖം സന്ദർശിച്ച ശേഷം സമീപത്തെ വേദിയിൽ പ്രസംഗിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപമുണ്ടായ സുരക്ഷാവീഴ്ചയിൽ ഔദ്യോഗിക പ്രതികരണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിക്ക് പരിക്കില്ലെന്ന് ജപ്പാൻ ടെലിവിഷൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുമ്പ് സമാന ആക്രമണത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപ?ത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. വടക്കൻ സപ്പോറോയിലും നാഗാനോയിലെ കരുയിസാവ നഗരത്തിലും, ഹിരോഷിമയിലും നടക്കുന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാൻ ജി 7 മന്ത്രിതല പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം.
2022 ജൂലൈയിൽ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന് ശേഷം ജപ്പാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതും ചോദ്യം ചെയ്യപ്പെടുകയാണ് ഇന്നത്തെ സംഭവത്തിലൂടെ.
മറുനാടന് മലയാളി ബ്യൂറോ