- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വയസ്സുവരെ മാത്ത്സ് പഠനം നിർബന്ധമാക്കാൻ പദ്ധതി ആവിഷ്കരിച്ച് ഋഷി സുനക്; ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും; സമ്പദ്വ്യവസ്ഥ വളരണമെങ്കിൽ സകലരും കണക്ക് പഠിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് എന്നാണ് ചാക്കോ മാഷിനെ പോലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പറയുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഗണിതശാസ്ത്രത്തോടുള്ള വിരോധം ബ്രിട്ടൻ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 18 വയസ്സുവരെ എല്ലാ വിദ്യാർത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണമെന്നും അദ്ദേഹം പറയുന്നു.
ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഗണിതശാസ്ത്രം പോലെ മനുഷ്യന്റെ നിത്യ ജീവിതവുമായി ഇത്രയധികം അടുത്തു നിൽക്കുന്ന മറ്റൊരു ശാസ്ത്രശാഖയില്ല. എന്നിട്ടും കണക്കിൽ കുറവ് മാർക്ക് ലഭിക്കുന്നത് ഏതാണ്ട് സ്വീകാര്യമായിരിക്കുകയാണ് ഇപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. 16 മുതൽ 18 വരെ പ്രയമുള്ള വിദ്യാർത്ഥികൾക്ക് ഇടയിൽ ഗണിതശാസ്ത്ര പഠനം നിർബന്ധമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രെ വിദ്യാഭ്യാസ ലീഗ് പട്ടികയിൽ ബ്രിട്ടൻ അതിന്റെ സ്ഥാനം ഉയർത്തിയിട്ടുണ്ടെങ്കിലും ഗണിത ശാസ്ത്രത്തിന്റെ കാര്യത്തിൽ മോശം പ്രകടനമാണ് കാഴ്‌ച്ച വെച്ചത്. വികസിത രാജ്യങ്ങൾക്കിടയിൽ ബ്രിട്ടൻ ഗണിതശാസ്ത്രത്തിൽ ഏറെ പിന്നിലാണ്. പ്രായപൂർത്തിയായ 8ഒ ലക്ഷം പേരാണ് ഒരു ഒൻപതുകാരന് വേണ്ട ഗണിതശാസ്ത്ര സാക്ഷരത ഇല്ലാത്തവർ എന്ന് കണക്കുകൾ വെളിപ്പെടുത്തുൻഞ്ഞു. പങ്കെടുത്തവരിൽ മൊന്നിൽ ഒന്ന് പേരും ജി സി എസ് ഇ കണക്ക് പരീക്ഷയിൽ പരാജയപ്പെടുകയുമായിരുന്നു. മാത്രമല്ല, അവശ വിഭാഗത്തിൽ ഉൾപ്പെടുന്ന രണ്ടിൽ മൂന്ന് വിദ്യാർത്ഥികൾക്ക് അടിസ്ഥാനപരമായ ഗണിത നൈപുണി ഇല്ലതാനും.
നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിൽ മോശപ്പെട്ട ഗണിതശാസ്ത്ര സാക്ഷരത അനുവദിക്കാൻ ആകില്ലെന്നാണ് ഋഷി സുനക് പറയുന്നത്. യുവ തലമുറക്ക് ആവശ്യമായ അറിവും നൈപുണിയും പകർന്ന് നൽകാൻ വിദ്യാഭ്യാസ രംഗത്ത് അടിമുടി പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വ്യവസായ മേഖലയും സാങ്കേതിക മേഖലയുമെല്ലാം ലോകത്തിലെ ഏറ്റവും മികച്ച എതിരാളികളുമായാണ് മത്സരിക്കേണ്ടത് എന്നുംഅദ്ദേഹം ഓർമ്മിപ്പിച്ചു.
ഗണിതശാസ്ത്ര സാക്ഷരത ഉയർത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ഗണിത ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, വ്യവസായികൾ എന്നിവരെ ഉൾപ്പെടുത്തി പുതിയ ഉപദേശക സമിതി രൂപീകരിക്കും. ഗണിത ശാസ്ത്ര സാക്ഷരതയിൽ ഉയർന്ന നിലയിലുള്ള രാജ്യങ്ങളിലെ രീതികൾ പഠിക്കുകയും രാജ്യത്താകമാനമുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്യും ഈ ഉപദേശക സമിതി.
ഒരൊറ്റ രാത്രികൊണ്ട് മാറ്റം വരുത്താൻ കഴിയില്ലെന്നും, ഗണിതാധ്യാപകരെ പരിശീലിപ്പിച്ചെടുക്കുകയും പുതിയ പഠന രീതികൾ ആവിഷ്‌കരിക്കുകയും വേണമെന്നും ഋഷി പറഞ്ഞു. എന്നാൽ, ഇത് ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒരു പദ്ധതിയാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വെല്ലുവിളികൾ ഏറെ അഭിമുഖീകരിക്കേണ്ടി വന്നാലും പദ്ധതിയുമായി മുൻപോട്ട് പോകാൻ തന്നെയാണ് ഋഷി സുനക് ഉറപ്പിച്ചിരിക്കുന്നത്. കാരണം, ചാക്കോ മാഷിനെ പോലെ ഋഷിയും ചിന്തിക്കുന്നത് അതു തന്നെയാണ്, ''ബ്ബ ബ്ബ ബ്ബ അല്ല! വിതൗട്ട് മാത്തമാറ്റിക്സ് ഭൂമി ഒരു വട്ട പൂജ്യവാ''.
മറുനാടന് ഡെസ്ക്