- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിയും മേഗനും ഉൾപ്പെടുന്ന ഫോട്ടോ സോവനീറിൽ ചേർത്ത് വഴക്കാളി മോനെ സമാശ്വസിപ്പിക്കാൻ രാജാവ്; ചടങ്ങ് കഴിഞ്ഞാൽ ഉടൻ സമയം കളയാതെ ഹാരി മടങ്ങും; മേഗനെ പേടിച്ച് കെയ്റ്റിനും രാജ്ഞിയെ കാണൻ അനുമതി നിഷേധിച്ചു
ലണ്ടൻ: കിരീടധാരണ ചടങ്ങ് കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കുവാനുള്ള അവസരം കൂടിയായി ഉപയോഗിക്കുകയാണ് ചാൾസ് രാജാവ്. ഇതിന്റെ ഗമായി,കിരീടധാരണത്തിനോടനുബന്ധിച്ചുള്ള സോവനീറിൽ ഹാരിയുടെയും മേഗന്റെയും ചിത്രങ്ങൾ കൂടി ചേർക്കാൻ രാജാവ് തീരുമാനിച്ചു. 2018-ൽ ചാൾസ് മൂന്നാമൻ രാജാവിന്റെ 70-ാം പിറന്നാളിനോടനുബന്ധിച്ച് കൊട്ടാരം ഫോട്ടോഗ്രാഫർ ക്രിസ് ജാക്ക്സൺ എടുത്ത, അപൂർവ്വമായൊരു കുടുംബചിത്രമാണിത്.
ക്ലെയറൻസ് ഹൗസിന്റെ ഉദ്യാനത്തിൽ വെച്ചെടുത്ത ചിത്രത്തിൽ ജോർജ്ജ് രാജകുമാരനെ തന്റെ കാൽമുട്ടിൽ ഇരുത്തിയാണ് ചാൾസ് പോസ് ചെയ്തിരിക്കുന്നത്. രാജ്ഞിയാകട്ടെ ഷാർലറ്റ് രാജകുമാരിയെ കെട്ടിപ്പിടിച്ചും. ലൂയിസ് രാജകുമാരൻ അമ്മ കെയ്റ്റിന്റെ കൈകളിൽ തന്നെയാണ്. രാജാവും രാജ്ഞിയും ഇരിക്കുന്ന ഇരിപ്പിടത്തിന് പുറകിലായി വില്യമും കെയ്റ്റും അടുത്തടുത്തായി നിൽക്കുന്നുണ്ട്. ചിരിച്ചു കൊണ്ട് നിൽക്കുന്ന മേഗൻ ഹാരിക്ക് തൊട്ടടുത്തായി ഉണ്ട്.
കുടുംബത്തിനകത്തെ യഥാർത്ഥ മുഖങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു അതെന്ന് രാജകുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. വിവാഹ ദിവസം തന്നെ ഷാർലറ്റ് രാജകുമാരിയുടെ ബ്രൈഡ്സ് മെയ്ഡ് വസ്ത്രത്തെ ചൊല്ലി കെയ്റ്റും മേഗനും തമ്മിൽ നീരസത്തിലായിരുന്നു. ഏതായാലും ഈ ചിത്രം ഇപ്പോൾ സുവനീറിൽ വരും എന്നത് ഉറപ്പായിട്ടുണ്ട്.
അതേസമയം, ചടങ്ങിനെത്തുന്ന ഹാരി കിരീടധാരണം കഴിഞ്ഞാൽ ഉടൻ തന്നെ മടങ്ങും എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അതേ ദിവസം തന്നെയാണ് ഹാരിയുടെ മകൻ ആർച്ചിയുടെ നാലാം ജന്മദിനം. അല്പം വൈകിയാണെങ്കിലും അത് ആഘോഷിക്കുവനായിട്ടാണത്ത്രേ ഹാരി പെട്ടെന്ന് തന്നെ മടങ്ങുന്നത്. ഹാരി കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുമെന്നും, മേഗനും കുട്ടികളും അമേരിക്കയിൽ തന്നെ തുടരുമെന്നും കഴിഞ്ഞയാഴ്‌ച്ച തന്നെ സ്ഥിരീകരിച്ചിരുന്നതാണ്.
കിരീടധാരണ ചടങ്ങുകൾക്ക് ഇനി വെറും മൂന്നാഴ്‌ച്ച മാത്രമാണുള്ളത്. രാജാവും രാജ്ഞിയും രണ്ടായിരത്തോളം വരുന്ന അതിഥികൾക്ക് മുൻപിൽ വച്ചായിരിക്കും കിരീടം ധരിക്കുക. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രത്തലവന്മാർ ഉൾപ്പടെ നിരവധി പ്രമുഖരായിരിക്കും പങ്കെടുക്കുക. കിരീടധാരണ ചടങ്ങുകൾ കഴിഞ്ഞുള്ള ഉച്ച വിരുന്നിൽ ഹാരി പങ്കെടുക്കാൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതിനിടയിൽ, കെയ്റ്റ് രാജകുമാരിക്ക് ബൽമൊറാലിൽ എത്തി രാജ്ഞിയെ ഒരുനോക്ക് കാണാൻ കഴിയാഞ്ഞത് മേഗൻ മെർക്കെൽ കാരണമാണെന്ന പുതിയ വെളിപ്പെടുത്തൽ പുറത്തു വരുന്നു. മേഗൻ ബൽമൊറാലിൽ എത്തുന്നത് ഒഴിവാക്കാനായിട്ടായിരുന്നുവത്രെ, മറ്റ് മുതിർന്ന രാജകുടുംബാംഗങ്ങൾ എല്ലാവരും എത്തിയിട്ടും കെയ്റ്റിന് ലണ്ടനിൽ തുടരേണ്ടി വന്നത്. അവർ കിങ് എന്ന പുസ്തകത്തിന്റെ രചയിതാവ് റോബർട്ട് ജോബ്സൺ ആണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്ഞിയുടെ അന്ത്യ നിമിഷങ്ങളിൽ ഒപ്പമുണ്ടാകാൻ കെയ്റ്റ് രാജകുമാരി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ, കെയ്റ്റിന്റെ സാന്നിദ്ധ്യം മേഗൻ അവിടെയെത്താൻ വഴിയൊരുക്കും എന്നതിനാൽ ഒഴിവാക്കുകയായിരുന്നത്രെ. ചാൾസ് രാജാവ് തന്നെയായിരുന്നു ഇക്കര്യം കെയ്റ്റിനോട് പറഞ്ഞതെന്നും ജോബ്സൺ വെളിപ്പെടുത്തുന്നു., അതേസമയം, വില്യം ബൽമൊറാലിൽ എത്തി തന്റെ പിതാവിനൊപ്പം തുടർന്നു. ഹാരിക്ക് പക്ഷെ രാജ്ഞിയിൂടെ മരണത്തിന് മുൻപായി അവിടെ എത്താൻ ആയില്ല.
മറുനാടന് ഡെസ്ക്