- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ ഒറ്റ ദിവസം ഡോവറിൽ മാത്രം ചെറു ബ്വോട്ടുകളിൽ ബ്രിട്ടനിൽ എത്തിച്ചേർന്നത് 497 അഭയാർത്ഥികൾ; റുവാണ്ടയിൽ പാർപ്പിക്കുമ്പോൾ കേസ് നടത്താനുള്ള പണം സർക്കാൻ തന്നെ കൊടുക്കണമെന്ന് നിയമ ഭേദഗതി; കാലിടറി കർക്കശക്കാരി സുവെല്ലയും
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അഭയാർത്ഥികളുടെ പ്രവാഹം തുടരുകയാണ്. ഇന്നലെ ഒരൊറ്റദിവസം ഡോവറിൽ എത്തിച്ചേർന്നത് 497 പേർ. അതിനിടയിൽ അനധികൃത അഭയാർത്ഥി പ്രവാഹം തടയാൻ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന പുതിയ നിയമം കൂടുതൽ മയപ്പെടുത്താൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ നിർബന്ധിതയായിരിക്കുന്നു. റ്റ്പുതിയ നിയമമനുസരിച്ച് നാടുകടത്തപ്പെടുമ്പോൾ, ബ്രിട്ടനിൽ അഭയം തേടുന്നതിനുള്ള നിയമനടപടികൾക്കായി സർക്കാർ അനധികൃത അഭയാർത്ഥികൾക്ക് ധനസഹായം നൽകണമെന്ന പുതിയ വ്യവസ്ഥയാണ് ഇപ്പോൾ കൂട്ടിച്ചേർക്കുന്നത്.
തങ്ങളുടെ മാതൃ രാജ്യത്ത് തങ്ങളുടെ ജീവൻ അപകടത്തിലാണ് എന്നോ, അല്ലെങ്കിൽ മനുഷ്യത്യരഹിതമായ പെരുമാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നോ പീഡനങ്ങൾ സഹിക്കേണ്ടി വരുമെന്നോ അവർ അവകാശപ്പെട്ടാൽ നിയമ സഹായത്തിനുള്ള അവകാശം അവർക്ക് ലഭിക്കും. ഏകദേശം 60 ഓളം കൺസർവേറ്റീവ് എം പിമാരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പാർട്ടിയിലെ ലിബറൽ എം പിമാരെ സമാധാനിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ ഭേദഗതി.
എന്നാൽ, അനധികൃത അഭയാർത്ഥികൾക്ക് നിയമ സഹായം നൽകുന്നതിനുള്ള തീരുമാനം തീർത്തും അപക്വമായ ഒന്നാണെന്നാണ് കുടിയേറ്റം തടയാൻ കർശന നടപടികൾ ആവശ്യമാണെന്ന് പറയുന്നവർ ചൂണ്ടിക്കാട്ടുന്നത്. അഭയാർത്ഥികളുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കുവാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും, പുതിയ ചെലവുകൾ സൃഷ്ടിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു. അതിനിടയിൽ ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച ചെറുയാനങ്ങളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് 497 അഭയാർത്ഥികൾ ഡോവറിലെത്തി.
ഈ വർഷം ഒരൊറ്റ ദിവസം എത്തിച്ചേർന്ന അഭയാർത്ഥികളുടെ ഏറ്റവും വലിയ സംഖ്യയാണിത്. ഇതിനു മുൻപ് ഏപ്രിൽ 5 ന് 492 പേർ ഇപ്രകാരം എത്തിയിരുന്നു. ഇതോടെ, ഈ വർഷം ആരംഭിച്ചതിൽ പിന്നെ ഇതുവരെ വടക്കൻ ഫ്രാൻസിൽ നിന്നും ചാനൽ മാർഗ്ഗം 5,546 അഭയാർത്ഥികൾ ബ്രിട്ടനിൽ എത്തിയിട്ടുണ്ട്. അതേസമയം, അഭയാർത്ഥി പ്രവാഹം തടയുന്നതിൽ താനും പ്രധാനമന്ത്രിയും പ്രതിജ്ഞാബദ്ധരാണെന്ന് സുവെല്ല ബ്രേവർമാൻ പറഞ്ഞു. കൂടുതൽ നിയമക്കുരുക്കുകൾ ഒഴിവാക്കുന്നതിനായിട്ടാണ് അഭയാർത്ഥികൾക്ക് നിയമ സഹായം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, യൂറോപ്യൻ കോർട്ട് ഓഫ് ഹുമൻ റൈറ്റ്സിനെ പാടെ അവഗണിച്ചുകൊണ്ടുള്ള ഒരു നിയമത്തിന് അനുകൂലമായി വോട്ടു ചെയ്യാനാകില്ലെന്ന് മുതിർന്ന ടോറി എം പി സർ ബോബ് നീല്ഫ് പറഞ്ഞു. സ്ട്രാസ്ബർഗിലെ ജഡ്ജിമാരുമായി ചർച്ച ചെയ്ത് ഒത്തു തീർപ്പിലെത്തണമെന്നും, അവരുമായി ഒരു സംഘർഷം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്‌ച്ച ജനപ്രതിനിധി സഭയിൽ എത്തുന്ന ബിൽ ചർച്ചകൾക്ക് ശേഷം പ്രഭു സഭയിലേക്ക് അയയ്ക്കും. പ്രഭു സഭയിൽ ബില്ലിനെതിരെ കടുത്ത വിമർശനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
മറുനാടന് ഡെസ്ക്