ണ്ട് സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തിപ്രാപിച്ചതോടെ തലസ്ഥാനമായ ഖാർത്തും ഉൾപ്പടെ സുഡാനിലെ പല നഗരങ്ങളും യുദ്ധഭൂമിയായി മാറിയിരിക്കുന്നു. രണ്ട് മുതിർന്ന പട്ടാള ജനറൽമാരോട് കൂറു പുലർത്തുന്ന ഇരുവിഭാഗങ്ങൾ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇരു വിഭാഗങ്ങൾക്കും വിദേശങ്ങളിൽ നിന്നുള്ള പിന്തുണയുണ്ട്. മാത്രമല്ല, സമ്പന്നമായ ധാതുഖനന മാഫിയകൾ ഇരുഭാഗങ്ങൾക്കും പിന്തുണ നൽകി സജീവമായി രംഗത്തുണ്ട് താനും.

സിവിലിയൻ സർക്കാരിനെ അട്ടിമറിച്ച് 2021 ൽ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. സുഡാൻ സൈന്യവും പാരാമിലറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും ഒരുമിച്ചായിരുന്നു അട്ടിമറി നടത്തിയത്. വിദേശ രാജ്യങ്ങളുടെ അഹായത്തോടെ ഇവിടെ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് സംഘർഷം ശക്തി പ്രാപിക്കുന്നത്.

ഏപ്രിൽ ആദ്യവാരത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട്, സുഡാനിലെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരെ ഒരു കരാറിൽ ഏർപ്പെടാൻ ഇരുന്നതായിരുന്നു. ഇതനുസരിച്ച്, സൈന്യവും അർദ്ധസൈന്യ വിഭാഗമായ ആർ എസ് എഫും അധികാരം പരിത്യജിക്കണം. എന്നാൽ, ഈ കരാറിലെ രണ്ട് വ്യവസ്ഥകളിലായിരുന്നു പ്രധാനമായും തർക്കം ഉയർന്നത്. ആർ എസ് എഫിനെ ഒരു സമ്പൂർണ്ണമായ സൈന്യവിഭാഗം കാക്കുന്നതിനുള്ള സമയം, സൈന്യത്തെ പൂർണ്ണമായും സിവിലിയൻ സർക്കാരിനു കീഴിൽ ആക്കുന്നതിനുള്ള സമയം എന്നിവയായിരുന്നു തർക്ക വിഷയങ്ങൾ.

ഈ തർക്കം മൂർദ്ധന്യത്തിൽ എത്തിയതോടെ ഏപ്രിൽ 15 ന് ആയിരുന്നു സംഘർഷം ആരംഭിച്ചത്. 2019 മുതൽ സുഡാൻ റൂളിങ് കൗൺസിൽ തലവനായി തുടരുന്ന, സൈനിക മേധാവി ജനറൽ അബ്ദേൽ ഫത്ത അൽ ബുർഹാൻ, അദ്ദേഹത്തിന്റെ ഡെപ്യുട്ടിയും ആർ എസ് എഫ് തലവനുമായ ജനറൽ മൊഹമ്മദ് ഹംദാൻ ഡാഗലോ എന്നിവരാണ് ഇരു ഭാഗത്തുമായി നിന്ന് ആഭ്യന്തര യുദ്ധം നയിക്കുന്നത്.

2019- ഇരു വിഭാഗവും ഒരുമിച്ചായിരുന്നു ദീർഘകാലം ഒരു ഏകാധിപതിയെ പോലെ സുഡാനിൽ ഭരണം നടത്തിയ ഒമർ അൽ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്തത്. പിന്നീട് ജനാധിപത്യത്തിലേക്ക് രാജ്യം മാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഹെമെദി, തന്ത്രപൂർവ്വം സുഡാനിലെ രാഷ്ട്രീയപാർട്ടികൾക്കൊപ്പം നിലപാടെടുത്തു. സ്വർണ്ണമാഫിയയുടെയും മറ്റുംനിർല്ലോഭ പിന്തുണയുള്ള ഹെമെദി ഒരു തികഞ്ഞ രാഷ്ട്രീയ നേതാവായി മാറാനുള്ള ശ്രമമായിരുന്നു.

ഇസ്ലാമിസ്റ്റുകളോട് അനുഭാവം പുലർത്തുന്ന ബഷീർ സംഘത്തെ തുരത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം., അതേസമയം, സൈന്യം ബഷീർ സംഘത്തോടൊപ്പം ചേർന്ന് രാജ്യത്ത് ജനാധിപത്യം കൊണ്ടു വരുന്ന പ്രക്രിയയെ എതിർക്കുകയും ചെയ്യുന്നു. ഈ ആഭ്യന്തര യുദ്ധത്തിൽ ജയിക്കുന്ന വിഭാഗമായിരിക്കും സുഡാനിലെ അടുത്ത കേന്ദ്രം. പരാജിതർക്ക് രാജ്യം വിട്ടുപോവുകയോ, നാട്ടിൽ തന്നെ തങ്ങി വിവിധ ശിക്ഷകൾ ഏറ്റു വാങ്ങുകയോ ചെയ്യേണ്ടതായി വരും.

അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യശക്തികൾസുഡാനിൽ ജനാധിപത്യം തിരികെ വരണം എന്നാഗ്രഹിക്കുന്നവരാണ്. അട്ടിമറിയെ തുടർന്ന് പട്ടാളഭരണം നിലവിൽ വന്നതോടെ സുഡാനുള്ള സഹായങ്ങൾ അവർ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികളെ അവർ പിന്തുണക്കുന്നുമുണ്ട്. അതുപോലെ ഇസ്ലാമിസ്റ്റ് ശക്തികളുടെ സ്വാധീനം കുറയ്ക്കാൻ ബഷീർ വിഭാഗത്തെ ഒഴിവാക്കി ജനാധിപത്യം പുനഃസ്ഥാപിക്കണം എന്ന ആഗ്രഹമാണ് സൗദി അറേബ്യയ്ക്കും യു എ ഇയുക്കും ഉള്ളത്. സുഡാനിൽ, കാർഷിക രംഗത്തുൾപ്പടെ നിക്ഷേൂപങ്ങൾ ഉള്ളതാണ് ഇരു രാജ്യങ്ങള്ക്കും..

അതിനിടയിൽ, വാഗ്‌നാർ ആർമി എന്ന സ്വകാര്യ സൈന്യത്തിലൂടെ ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലേക്കും നുഴഞ്ഞു കയറ്റം നടത്തിയ റഷ്യ, ചെങ്കടൽ തീരത്ത് ഒരു തുറമുഖം പണിയാൻ ആഗ്രഹിക്കുന്നു. 2017 മുതൽ വാഗ്‌നാർ ആർമി സുഡാനിൽ പ്രവർത്തിക്കുന്നുണ്ട്. സ്വർണ്ണഖനികളുമായി ബന്ധപ്പെട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. അടുത്തിടെ സ്വർണ്ണക്കള്ളക്കടത്ത് ആരോപിച്ച് വാഗ്‌നാർ ബന്ധമുള്ള രണ്ട് സ്വർണ്ണ ഖനികൾക്ക് എതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.