- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി യു കെയിൽ എത്തുന്നവരെ പൂട്ടാൻ ഉറച്ച് ഋഷിയും സുവെല്ലയും; അഭയാർത്ഥി ബില്ലിന് പാർലമെന്റിന്റെ പിന്തുണ; എതിർത്തവരേക്കാൾ അനുകൂലിക്കുന്നവരായതോടെ കടുത്ത നടപടിയിലേക്കെന്ന് ഉറപ്പിച്ച് ബ്രിട്ടൻ
ലണ്ടൻ: എക്കാലത്തും ബ്രിട്ടന് ഏറെ തലവേദനയുണ്ടാക്കുന്ന ഒന്നാണ് അനധികൃത കുടിയേറ്റം. അനധികൃതമായി അഭയം തേടി എത്തുന്നവരെ മനുഷ്യത്വത്തിന്റെ പേരിൽ സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്നും എറെ പണം ചെലവാക്കേണ്ടി വരുമ്പോൾ, അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടുന്ന ക്രിമനൽ സംഭവങ്ങൾ മറ്റൊരു തലവേദനയായി മാറുന്നു. ബ്രിട്ടീഷ് സംസ്‌കാരവും പൈതൃകവുമായി ഒത്തുപോകാൻ വിസമ്മതിക്കുന്ന ഇത്തരക്കാർ പലയിടങ്ങളിലും പ്രദേശവാസികൾക്ക് എതിരെ ആക്രമണങ്ങൾ നടത്തിയതായ റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പുതിയ ബിൽ അതിന്റെ അന്ത്യഘട്ടത്തിൽ എത്തിനിൽക്കേ ബ്രിട്ടൻ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഭരണകക്ഷിയിലെ തന്നെ ചുരുക്കം ചില എം പിമാരും മനുഷ്യാവകാശ ഗ്രൂപ്പുകളും അഭയാർത്ഥികൾക്ക് എതിരെ കർശന നടപടികൾ എടുക്കുന്നതിാട് വിയോജിക്കുമ്പോഴും ഭൂരിപക്ഷം എം പിമാരും അതിനെ അനുകൂലിക്കുകയാണ്.
ഋഷി സുനകും സുവെല്ല ബ്രേവർമാനും, ഉറച്ച തീരുമാനത്തിൽ തന്നെയാണ്. അതിന്റെ ഭാഗമായിട്ടായിരുന്നു സുവെല്ല ബ്രേവർമാൻ നിരവധി അഭിമുഖങ്ങളിലൂടെ അനധികൃത അഭയാർത്ഥി പ്രവാഹത്തിന്റെ ദൂഷ്യഫലങ്ങൾ ചൂണ്ടിക്കാണിച്ചത്. സുഡാനിലെ ആഭ്യന്തര കലാപം, ചെറു ബോട്ടുകളിൽ യു കെയിൽ എത്തുന്നവരുടെ എണ്ണം ഇനിയും വർദ്ധിപ്പിച്ചേക്കുമെന്നും സുവെല്ല പറഞ്ഞു.
യൂറോപ്യൻ മനുഷ്യാവകാശ കൗൺസിലിന്റെ തീരുമാനങ്ങളെ മറികടന്നുകൊണ്ട് പോലും അനധികൃതമായി എത്തുന്നവരെ തിരിച്ചയയ്ക്കാനോ മൂന്നാമത് ഒരു രാജ്യത്തേക്ക് അയയ്ക്കാനോ സാധ്യമാകുന്ന രീതിയിലാണ് പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ചാനൽ വഴിയോ മറ്റ് അനധികൃത മാർഗ്ഗങ്ങൾ വഴിയോ യു കെയിൽ എത്തുന്നവർക്ക് അഭയത്തിനായി അപേക്ഷിക്കാൻ പോലും കഴിയില്ല എന്ന് മാത്രമല്ല എത്രയും പെട്ടെന്ന് തന്നെ അവർ നാടുകടത്തപ്പെടും.
അതിനിടയിൽ കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ചില ഇളവുകൾ നൽകിയേക്കും. അതേസമയം, അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുക വഴി അനധികൃത കുടിയേറ്റക്കാർ ബ്രിട്ടീഷ് സമൂഹത്തിനും മൂല്യങ്ങൾക്കും അനഭിമതരാണെന്ന് അടിവരയിട്ടു പറയുകയാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ. ബോട്ടുകളിലും മറ്റുമായി എത്തുന്നവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
അനധ്കൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ വിധി പുറപ്പെടുവിച്ച യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിനെതിരെ കഴിഞ്ഞവർഷം ബ്രേവർമാൻ ആഞ്ഞടിച്ചിരുന്നു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തീരുമാനത്തെ അട്ടിമറിക്കുകയാണെന്നായിരുന്നു അന്ന് അവർ ആരോപിച്ചത്. ഇനിയും ഏറെ നിയമക്കുരുക്കൾ ഇല്ലാതിരിക്കാനാണ് പുതിയ നിയമം എന്നും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ