- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നത് യുക്രെയിനിൽ അണവായുധം പ്രയോഗിക്കാനുള്ള റഷ്യൻ ഗൂഢാലോചനയെന്ന് റിപ്പോർട്ടുകൾ; ഏത് നിമിഷവും യുക്രെയിൻ കത്തി ചാമ്പലാകാം; സെലെൻസ്കി വധിക്കപ്പെടാം; പ്രതികാര വഴി തെളിച്ച് റഷ്യ; ലോകം മഹായുദ്ധത്തിലേക്ക്
ക്രെംലിനിലെ പുടിന്റെ വാസസ്ഥലത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണം പുതിയ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴി തെളിയിക്കുന്നു. യുക്രെയിനാണ് ഇതിന്റെ പുറകിലെന്ന് റഷ്യ ആരോപിക്കുകയാണ്. ഇതിന് പ്രതികാരമായി യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയെ തന്നെ ഇല്ലാതെയാക്കണം എന്നാണ് മുൻ റഷ്യൻ പ്രസിഡണ്ട് ഡിമിത്രി മെദ്വെഡേവ് ആഹ്വാനം നൽകിയിരിക്കുന്നത്. സെലെൻസ്‌കിയേയും കീവിനേയും ഈ ഭൂമുഖത്ത് നിന്നു തെന്നെ തുടച്ചു മാറ്റണമെന്നാണ് മുൻ റഷ്യൻ പ്രസിഡണ്ട് ആവശ്യപ്പെടുന്നത്.
പുടിന്റെ, ക്രെംലിനിലുള്ള അപ്പാർട്ട്മെന്റിനു മുകളിലായി പൊട്ടിത്തെറിക്കാനായിരുന്നു രണ്ട് ഡ്രോണുകൾ എത്തിയതെന്ന് റഷ്യ ആരോപിക്കുന്നു. ഇത് രണ്ടും റഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചിടുകയും ചെയ്തു. റഷ്യൻ പ്രസിഡണ്ടിന്റെ ജീവനെടുക്കാൻ വളരെ ആസൂത്രിതമായി നടത്തിയ ഒരു ശ്രമമായിരുന്നു അതെന്ന് ആരോപിച്ച റഷ്യൻ എം പിമാർ യുക്രെയിൻ സർക്കാരിനെ താഴത്തിറക്കണമെന്ന് ആവശ്യപ്പെട്ടു.
ഒരു വർഷത്തിലേറെയായി നീളുന്ന ഈ യുദ്ധത്തിനിടയിൽ ഇതിനോടകം തന്നെ റഷ്യ നിരവധി തവണ യുക്രെയിൻ പുടിനെ കൊല്ലാൻ ശ്രമിച്ചതായി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. അപ്പോഴെല്ലാം യുക്രെയിൻ അത് നിഷേധിച്ചിട്ടുമുണ്ട്. ഇത്തവണയും യുക്രെയിൻ ഈ ആരോപണം നിഷേധിക്കുകയാണ്. പുടിന്റെ വസതിക്ക് നേരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് യുക്രെയിൻ സർക്കാർ വ്യക്തമാക്കി. സെലെൻസ്‌കിയെ വധിക്കണമെന്ന മുൻ റഷ്യൻ പ്രസിഡണ്ടിന്റെ ആഹ്വാനത്തോടെ സംഘർഷത്തിന് കനം വർദ്ധിച്ചിരിക്കുകയാണ്.
രാത്രി ആക്രമണം നടക്കുന്ന സമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ഇക്കാര്യത്തിൽ യുക്രെയിന് കൈയുണ്ട് എന്ന് കരുതാൻ നേരിട്ടുള്ള തെളിവുകൾ ഒന്നും തന്നെ ഇല്ലതാനും. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നെങ്കിലും അതിന്റെ ആധികാരികത ഉറപ്പു വരുത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ, ഇതും റഷ്യ ഒരുക്കിയ ഒരു നാടകം മാത്രമായിരിക്കാം എന്നാണ് പാശ്ചാത്യ യുദ്ധവിദഗ്ദ്ധർ വിലയിരുത്തുന്നത്.
ഒരു പക്ഷെ യുക്രെയിനെൽ യുദ്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കാരണം ഉണ്ടാക്കിയതാകാം. അങ്ങനെ യുദ്ധം കനക്കുമ്പോൾ സാധാരണക്കാരെയും കൊല്ലുന്നതിന് ഇത് വഴി ഒരു ന്യായീകരണം കണ്ടെത്താം. യുക്രെയിൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവ് മിഖാലിയോ പൊഡൊല്യാക്കും ഈ അഭിപ്രായമാണ് പറയുന്നത്. എന്നാൽ, അതിനേക്കാൾ ഭയാനകമായ ഒരു കാര്യം, പുടിനെ വധിക്കാൻ ശ്രമിച്ചു എന്ന് കാട്ടി റഷ്യൻ യുക്രെയിൻ ആണവായുധം പ്രയോഗിക്കുമോ എന്നതാണ്.
യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം, പുടിൻ ഏതൊരു യുക്രെയിൻ ആക്രമണത്തിന്റെയും സ്വാഭാവികമായ ലക്ഷ്യം തന്നെയാണെന്ന് സമ്മതിക്കുമ്പോഴും, ഇപ്പോൾ നടന്ന ആക്രമണത്തിൽ യുക്രെയിനെ ബന്ധിപ്പിക്കാൻ നേരിട്ട് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കയും വിലയിരുത്തുന്നത്. വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ അതിർക്കിക്കകത്ത് നിന്ന് പ്രതിരോധിക്കാൻ മാത്രമാണ് അമേരിക്ക യുക്രെയിനെ സഹായിക്കുന്നതെന്നും, ഒരിക്കലും അതിർത്തിക്കപ്പുറത്തേക്കുള്ള ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയില്ല എന്നും അവർ പറഞ്ഞു.
ഐക്യ രാഷ്ട്ര സഭ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളും ആരോപണങ്ങളും സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് ഐക്യരാഷ്ട്ര സഭ വക്താവ് ഫറാൻ ഹഖ് അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ