ബ്രിട്ടനിൽ ആവേശം അതിന്റെ മൂർദ്ധന്യതയിൽ എത്തിയിരിക്കുന്നു. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് അവിസ്മരണീയമാകാൻ രാജകുടുംബവും, രജകുടുംബ ആരാധകരും ഒരുപോലെ ഒരുങ്ങിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട അതിഥികൾ ഒഴുകിയെത്താൻ തുടങ്ങി. ലോക നേതാക്കാൽ, വിദേശരാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾ, മറ്റ് പ്രമുഖർ എന്നിവരൊക്ക് എത്തിത്തുടങ്ങി. ബക്കിങ്ഹാം കൊട്ടാരത്തിൽ കിരീടധാരണ ചടങ്ങിനു മുന്നോടിയായി ചാൾസ് ഒരുക്കിയ ആഡംബര വിരുന്നിൽ പ്രമുഖർ പങ്കെടുത്തു.

100 രാഷ്ട്രത്തലവന്മാർ ഉൾപ്പടെ 203 രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ന് നടക്കുന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ കൊട്ടാരത്തിൽ എത്തിയവരിൽ ഏറെ ശ്രദ്ധേയയായ്ത് യുക്രെയിൻ പ്രതിനിധി ആയി എത്തിയ, ഒലീന സെൽസ്ൻസ്‌കിയായിരുന്നു. ഭർത്താവ് റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രെയിനിൽ തന്നെ തുടരുന്നതിനാലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ഒലെന എത്തിയത്.

ഇന്ന് വെസ്റ്റ് മിനിസ്റ്റർ ആബെയിൽ നടക്കുന്ന ചടങ്ങിൽ സ്പാനിഷ് രാജ്ഞി ലെറ്റീസ്, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡണ്ടുമാർ, പകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തുടങ്ങിയ പല പ്രമുഖരും പങ്കെടുക്കും. ഹോങ്കോംഗിലെ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തിയ ചൈനീസ് വൈസ് പ്രസിഡണ്ട് ഹാൻ ഷെംഗും അതിഥികളുടെ ലിസ്റ്റിലുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ചെത്തുന്നത് പ്രസിഡണ്ടിന്റെ പത്നി ജിൽ ബൈഡനാണ്.

നേരത്തെ ചാൾസ് മൂന്നാമൻ കോമൺവെൽത്ത് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായും പ്രതിനിധികളുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. അതിനു ശേഷം താൻ ഇപ്പോഴും രാഷ്ട്രത്തലവൻ ആയ 14 രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർക്കും പ്രതിനിധികൾക്കുമായി ഉച്ചവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. കിരീടധാരണ തലേന്ന് ഔദ്യോഗിക തിരക്കുകൾക്കും ചടങ്ങുകളുടെ ഫൈനൽ റിഹേഴ്സലിനും ഇടയിൽ സമയം കണ്ടെത്തി, വില്യമിനും കെയ്റ്റിനും ഒപ്പം ചാൾസ് പുറത്ത് നടക്കാനിറങ്ങി. മാളിൽ നടക്കാനിറങ്ങിയ രാജാവ് തന്റെ ആരാധകർക്കൊപ്പം ഏകദേശം 20 മിനിറ്റ് സമയം ചെലവഴിച്ചു.

കിരീടധാരണത്തിന് മുൻപ് ഇന്നലെ രാത്രി അത്താഴ വിരുന്നിനായി രാജകുടുംബാംഗങ്ങൾ ഒത്തു കൂടി. ഒരു സ്വകാര്യ ആഡംബര ക്ലബ്ബിൽ വച്ചായിരുന്നു വിരുന്ന്. ആൻഡ്രു രാജകുമാരനും മക്കളും ആൻ രാജകുമാരിയും ഭർത്താവും ടിൻഡൽ, കെന്റ്സ്, വെസെക്സസ് എന്നിവരും ബ്രിട്ടീഷ് വ്യവസായിയയായ റോബിൻ ബിർലേയുടെ മെയ്‌ ഫ്ളവർ ക്ലബ്ബിൽ ഒത്തുകൂടി.

ഭർത്താവ് മൈക്ക് ടിൻഡലിനൊപ്പമായിരുന്നു സാറ എത്തിയത്. അതേസമയം അവരുടെ കസിൻ യൂജിൻ രാജകുമാരി ഭർത്താവ് ജാക്ക് ബ്രൂക്ക്സ്ബാങ്കിനൊപ്പം എത്തി. ബിയാട്രീസ് രാജകുമാരി, ആൻഡ്രൂ രാജകുമാരൻ, ആൻ രാജകുമാരി തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തിരുന്നു.