ലണ്ടൻ: ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണ വേളയിൽ ശക്തമായ ഇന്ത്യൻ സാന്നിദ്ധ്യവും. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡനെ കൈപിടിച്ച് ആനയിക്കാൻ എത്തിയത് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷതയായിരുന്നു. അക്ഷത ഇനിയും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം. ഡൗണിങ് സ്ട്രീറ്റിൽ എത്തിയ ജിൽ ബൈഡൻ അക്ഷതക്കൊപ്പം മുതിർന്നവരുടെ ബോക്സിങ് സെഷൻ കണ്ടു.

അമേരിക്കയിലെ ഒരു കമ്മ്യുണിറ്റി കോളേജിൽ പ്രൊഫസർ കൂടിയായ ജിൽ ബൈഡനെ പിന്നീട് അക്ഷത ആനയിച്ചത് സെൻട്രൽ ലണ്ടനിൽ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളുമായി സംവേദിക്കാനായിരുന്നു. അമേരിക്കൻ പ്രസിഡണ്ടിന് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധി ആയിട്ടാണ് പ്രഥമ വനിത എത്തിയിരിക്കുന്നത്. ഇവർക്കൊപ്പം കൊച്ചുമകൾ ഫിന്നെഗൻ ബൈഡനും ഉണ്ട്.

അതിനിടയിൽ ഈയാഴ്‌ച്ച സ്‌കോട്ട്ലാൻഡ് സന്ദർശനത്തിനെത്തിയ മുൻ അമേരിക്കൻ പ്രസിഡണ്ട് കിരീടധാരണ ചടങ്ങിൽ ജോ ബൈഡൻ പങ്കെടുക്കാത്തതിനെ നിശിതമായി വിമർശിച്ചിരുന്നു. ചാൾസ് രാജാവിനെ അപമാനിക്കുകയാണ് ഇത്തരമൊരു പ്രവൃത്തിയിലൂടെ ജോ ബൈഡൻ ചെയ്തത് എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഡൗണിങ് സ്ട്രീറ്റിൽ എത്തിയ ജിൽ ബൈഡനും അക്ഷതയും മാധ്യമ പ്രവർത്തകർക്ക് മുൻപിൽ ഫോട്ടോക്ക് പോസ് ചെയ്ത ശേഷം വീടിനകത്ത് കയറി ചായ സത്ക്കാരത്തിനൊപ്പം സ്വകാര്യ സംഭാഷണങ്ങളിലും ഏർപ്പെട്ടു. അതിനു ശേഷം അവർ ബ്രിട്ടീഷ് വെറ്റെറൻസ് മിനിസ്റ്റർ ജോണി മേഴ്സറിനേയും അമേരിക്കൻ അംബാസഡർ ജെയ്ൻ ഹാർട്ട്ലിയേയും കണ്ടു. ഫൈറ്റിം ചാൻസ് ബോക്സിം ചാരിറ്റി അവിടെ ഒരു വെറ്ററൻസ് സെഷൻ സംഘടിപ്പിച്ചിരുന്നു.

ഡൗണിങ് സ്ട്രീറ്റിലെ ഉദ്യാനത്തിൽ വെച്ച് നടത്താനിരുന്ന പരിപാടി കനത്ത മഴയെ തുടർന്ന് ഇൻഡോർ ഈവന്റ് ആക്കുകയായിരുന്നു. അവിടെ വെച്ച് വെറ്ററൻ മിനിസ്റ്റർ, ഇവിക്റ്റസ് ഗെയിംസിൽ സ്വർണ്ണമെഡൽ നെടിയ മൗരില്ലിയ സിംപ്സനെ ജില്ലിനും അക്ഷതക്കും പരിചയപ്പെടുത്തി. വീൽ ചെയറിൽ ആയിരുന്ന സിംപ്സൺ മേഴ്സറിന്റെ സഹായത്തോടെ എഴുന്നേറ്റ് നിന്നായിരുന്നു ഇരുവരുമായി സംസാരിച്ചത്.

അതിനു ശേഷം ഉച്ച തിരിഞ്ഞതോടെ തെംസ് തീരത്തുകൂടി അല്പനേരം ഇരു വനിതകളും ഒരുമിച്ച് കാർ സവാരി നടഥ്റ്റി. അവിടെയും പ്രൈമറിസ്‌കൂൾ വിദ്യാർത്ഥികളുമായി അവർ സംവേദിച്ചു.മാത്രമല്ല കിരീടധാരണം വിഷയമായി ഒരുക്കിയ ഉച്ച വിരുന്നിൽ കുട്ടികൾക്കൊപ്പം ഇരുന്ന് ഇരുവരും ആഹാരം കഴിക്കുകയും ചെയ്തു.തുടർന്ന് വൈ 6 ന്റെ ഒരു സംഗീത ക്ലാസ്സും ഇരുവരും സന്ദർശിച്ചു.