- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം നഷ്ടപെട്ടവനെപ്പോലെ നിരാശനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഹാരി; അതിഥികളാരും മുഖം കൊടുത്തില്ല; ഒരു ചടങ്ങിലേക്കും ക്ഷണിക്കപ്പെട്ടില്ല; വിരുന്ന് കാത്ത് നിൽക്കാതെ ചടങ്ങ് കഴിഞ്ഞപ്പോഴേ രാജ്യം വിട്ടു
ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഒരു മുഹൂർത്തമായിരുന്നു ഇന്നലെ കഴിഞ്ഞു പോയത്. ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി, 14 രാജ്യങ്ങളുടെ അധിപനായി ഇന്നലെ സിംഹാസനാരോഹണം നടത്തിയതിന് സാക്ഷ്യം വഹിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജാക്കന്മാരും രാജ്ഞിമാരുമൊക്കെ എത്തിയിരുന്നു. നൂറോളം രാഷ്ട്രത്തലവന്മാരും മറ്റു പ്രമുഖ വ്യക്തികളും അവിടെ സന്നിഹിതരായിരുന്നു.
അവർക്കിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാത് മൂടിക്കെട്ടിയ മുഖവുമായി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. പെൺചൊല്ല് കേട്ടവൻ പെരുവഴിയിലെന്ന ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിൽ ഭാര്യയുടെ വാക്കു കേട്ട് കുടുംബ ഉപേക്ഷിച്ചു പോയി ഇപ്പോൾ ആൾക്കൂട്ടത്തിൽ തനിയെ ആകേണ്ടിവന്ന ഹാരി രാജകുമാരൻ ആയിരുന്നു അത്. മൂന്നം നിരയിലെ സീറ്റിൽ ഇരുന്ന് ചടങ്ങുകൾ വീക്ഷിക്കുമ്പോൾ ഏതോ നഷ്ടബോധം അലട്ടുന്ന ഭാവമായിരുന്നു ഹാരിയുടെ മുഖത്ത്.
കിരീടാവകാശികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഹാരിക്ക് ഇന്നലത്തെ ചടങ്ങിൽ പ്രാധാന്യമുള്ളതോ അല്ലാത്തതോ ആയ ഒരു പങ്കും ഉണ്ടായിരുന്നില്ല. തന്റെ ജീവിതത്തിലെ വലിയൊരു അനുഭവം നഷ്ടപ്പെട്ടതായി ഹാരി ഉള്ളാലറിഞ്ഞിട്ടുണ്ട്. അതു തന്നെയായിരുന്നു ഇരിപ്പിടത്തിൽ ഇരുന്ന് ചടങ്ങ് വീക്ഷിക്കുമ്പോൾ ഉണ്ടായ അസ്വസ്ഥതയുടെ കാരണവും. അതേസമയം ചടങ്ങുകളിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി വില്യമും കെയ്റ്റും മാറുകയും ചെയ്തു.
മാത്രമല്ല, കിരീടധാരണത്തിനു ശേഷം ചാൾസും വില്യമും തമ്മിലുള്ള ആത്മബന്ധത്തിന്റെ ശക്തി വിളിച്ചോതുന്ന സംഭവങ്ങളും അരങ്ങേറി. നേരെ മറിച്ച് ഹാരിയാകട്ടെ തികച്ചും ഒറ്റപ്പെട്ടവനാവുകയായിരുന്നു. ഒരുപക്ഷെ തന്റെ കുടുംബവും രാജ്യവും ഇപ്പോൾ തന്നോട് കാണിക്കുന്ന വികാരത്തിന്റെ പ്രതിഫലനമായി ഇത് ഹാരിക്ക് തോന്നിയിരിക്കാം.
പാരമ്പര്യ രാജവാഴ്‌ച്ചയോട് എതിർപ്പ് പ്രകടിപ്പിക്കുന്നവർ ചില പ്രതിഷേധങ്ങൾക്ക് തുനിഞ്ഞെങ്കിലും ജനാരവങ്ങളുടെ അവശത്തിമിർപ്പിൽ അതെല്ലാം അലൈഞ്ഞു പോവുകയായിരുന്നു, ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഒരു രാജ്യത്തെ ജനത മുഴുവൻ ഒരു മനസ്സോടെ ഹൃദയത്തിലേറ്റിയ മുഹൂർത്തത്തിലായിരുന്നു ഹാരി ഏറെ അസ്വസ്ഥനായി കാണപ്പെട്ടത്.
ദേശീയഗാനം പാടാതെ ഹാരി പകവീട്ടി എന്ന് ആരോപണം
കിരീടധാരണത്തിനു ശേഷം രാജദമ്പതികൾ വെസ്റ്റ്മിനിസ്റ്റർ അബെയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഗോഡ് സേവ് ദി കിങ് മുഴങ്ങി. ജനക്കൂട്ടം മുഴുവൻ ആ വരികൾ ഏറ്റുപാടിയപ്പോൾ ഹാരി അത് ഇടക്ക് വെച്ച് നിർത്തിയതായി ആരോപണം ഉയരുന്നു. ചില ടി വി ദൃശ്യങ്ങളിലെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാജകുടുംബത്തിന്റെ ആരാധകർ ഈ ആരോപണം ഉന്നയിക്കുന്നത്. ഹാരിയുടെ ഇരിപ്പിടത്തിനരികിലൂടെ രാജാവ് കടന്നു പോയ സമയത്തായിരുന്നു ഹാരിയുടെ മുഖം വീഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞത്.
ആ സമയം ഹാരി പാട്ട് പകുതി വെച്ച് നിർത്തി എന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. അതുപോലെ രാജാവിനോട് വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും രാജ്യം മുഴുവൻ ഏറ്റു പറഞ്ഞപ്പോൾ ഹാരി അത് ചെയ്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതിജ്ഞ ചൊല്ലാനും ദേശീയഗാനം പാടാനും പറ്റില്ലെങ്കിൽ പിന്നെ, ഹാരി എന്തിന് കിരീടധാരണ ചടങ്ങിൽ പങ്കെടുത്തു എന്ന് ചോദിക്കുന്നവരും നിരവധിയാണ്.
മറുനാടന് ഡെസ്ക്