- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ താരങ്ങൾ അണി നിരന്ന കൺസേർട്ടോടെ കിരീടധാരണ ചടങ്ങിന് സമാപനം; കൺസേർട്ടിലും അവേശം വിതറാൻ വില്യമും കുടുംബവും; ആഘോഷങ്ങളുടെ അവസാന ഗാനത്തിലും താരമായി വില്യമിന്റെയും കെയ്റ്റിന്റെയും മക്കൾ
ലണ്ടൻ: അമേരിക്കൻ ഐഡോൾ ഷോയിലെ വിവാദങ്ങളിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് വന്ന കാറ്റി പെറി ''അയാം എ ചാമ്പ്യൻ'' എന്ന ഗാനം ആലപിച്ചതോടെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ആഘോഷങ്ങളുടെ ആവേശം അതിന്റെ മൂർദ്ധന്യതയിലെത്തി. സുവർണ്ണ വസ്ത്രവും ധരിച്ചെത്തിയ കാറ്റിയുടെ ഹിറ്റ് ഗാനങ്ങൾ എല്ലാം തന്നെ വേദിയിൽ അവതരിപ്പിച്ചു.''രോർ'', ''ഫയർവർക്ക്'' തുടങ്ങിയ ഗാനങ്ങൾ കാണികളെ ആവേശച്ചൂടിലേക്ക് ഉയർത്തി. തന്റെ തിരിച്ചു വരവ് കുറിച്ചുകൊണ്ടുള്ള ഈ പ്രകടനം പൂർണ്ണമായും കാറ്റി ചാൾസ് മൂന്നാമൻ രാജാവിനായിരുന്നു സമർപ്പിച്ചത്.
യു കെ, ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ടിന്റെ സഹായത്തോടെ നടത്തുന്ന ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ അംബാസിഡർ കൂടിയാണ് കാറ്റി. അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചാൾസ് രാജാവുമായി ഒറ്റുമിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ട് എന്ന് പറഞ്ഞ കാറ്റി, തന്നെ പരിപാടി നടത്താൻ ക്ഷണിച്ച ചാൾസിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാത്രി വിൻഡ്സർ കാസിലിൽ ആയിരുന്നു കാറ്റി താമസിച്ചത്. കോട്ടക്കകത്ത് താമസിക്കാൻ അനുവദിച്ചത് വലിയൊരുൻ ബഹുമതിയായി കരുതുന്നു എന്നും അവർ പറഞ്ഞു.
കാറ്റിയെ കൂടാതെ ലയണൽ റിച്ചി, ഓപ്പറ താരങ്ങളായ ആൻഡ്രിയ ബോസെല്ലി, ബ്രിയൻ ടെർഗിൽ എന്നിവരും മാസ്മരിക പ്രകടനങ്ങൾ കൊണ്ട് കാണികളെ ആനന്ദത്തിൽ ആറാടിച്ചു. കൂടാതെ ബ്രിട്ടീഷ് ട്രൂപ്പ് ആയ ടേക്ക് ദാറ്റ് ന്റെ പ്രകടനവും ഉണ്ടായിരുന്നു. അമേരിക്കൻ ഐഡൾ ഷോയുടെ ജഡ്ജിമാരാണ് കാറ്റിയും റിച്ചിയും. കഴിഞ്ഞ സീസണിൽ ഷോയിൽ പങ്കെടുക്കാൻ വന്നവർക്ക് നേരെ പരുക്കൻ വാക്കുകൾ ഉപയോഗിച്ചു എന്ന പേരിൽ കാറ്റി ഏറെ വിവാദത്തിൽ അകപ്പെട്ടിരുന്നു.
സംഗീത പരിപാടികളാസ്വദിക്കാൻ വില്യമും കെയ്റ്റും മക്കൾക്കൊപ്പമായിരുന്നു എത്തിയത്. കാറ്റി പെറിയും ലയണൽ റിച്ചിയും നേതൃത്വം നൽകിയ സംഗീത വിരുന്ന് കാണുവാൻ 20,000 ൽ ഏറെ ആളുകൾ തടിച്ചുകൂടിയിരുന്നു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഗീത പരിപാടിക്ക് മുൻപായി ബെർക്ക്ഷയർ ടൗണിൽനടന്ന ബി ഗ് ലഞ്ചിൽ പങ്കെടുത്ത് കെയ്റ്റും വില്യമും രാജകുടുംബത്തിന്റെ ആരാധകരെ ഞെട്ടിഫ്ച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് സ്ട്രീറ്റ് പാർട്ടികൾ നടന്നു. കൊറോണേഷൻ ബിഗ് ലഞ്ച് എന്ന ഈ പാർട്ടിയിൽ പങ്കെടുക്കാൻ ആയിരങ്ങളായിരുന്നു ആവേശത്തോടെ എത്തിയത്. വോളന്റിയർമാർ, യുക്രെയിൻ അഭയാർത്ഥികൾ യൂത്ത് ഗ്രൂപ്പ്സ് എന്നിവർക്കായി പ്രധാനമന്ത്രി ഋഷി സുനകും പത്നി അക്ഷതയും ഡൗണിങ് സ്ട്രീറ്റിൽ ഒരു വിരുന്നൊരുക്കിയിരുന്നു.
സംഗീത പരിപാടി ആവേശത്തിന്റെ ഔന്നത്യത്തിൽ എത്തിയപ്പോൾ സ്വയം മറന്ന് ചാൾസ് രാജാവും ലിയോണൽ റിച്ചിയുടെ ഗാനത്തിന് ചുവടു വെച്ചു. എന്നാൽ, ആഘോഷത്തിന് മാറ്റ് കൂട്ടിയതും ശ്രദ്ധാ കേന്ദ്രങ്ങളായതും വില്യമിന്റെയും കെയ്റ്റിന്റെയും മക്കൾ ഷാർലറ്റ് രാജകുമാരിയും ജോർജ്ജ് രാജകുമാരനുമായിരുന്നു. ഇളയ മകൻ ലൂയിസ് രാജകുമാരൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല.
പ്രകടനങ്ങൾ ആസ്വദിച്ചും, കൈയടിച്ച് പ്രോത്സാഹിപ്പിച്ചുംഅവർ സദസ്സിന്റെ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ലണൽ റിച്ചി ''ആൾ: നൈറ്റ് ലോംഗ്'' ആലപിച്ചപ്പോൽ മറ്റുള്ളവർക്കൊപ്പം രാജകുമാരനും രാജകുമാരിയും എഴുന്നേറ്റു നിന്നു. അഭിമാനപൂർവ്വം അവർ യൂണിയൻ ജാക്ക് വീശുന്നുമുണ്ടായിരുന്നു. അതിനിടയിൽ കാറ്റി പെറി തന്റെ പ്രശസ്തമായ റോർ ആലപിച്ചപ്പോൾ രാജാവും അതിന്റെ വരികൾ പതിഞ്ഞ സ്വരത്തിൽ ആലപിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്