- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതൊക്കെ രാജ്യങ്ങളാണ് പുട്ടിനെ പിന്തുണയ്ക്കുന്നത്? ഏതൊക്കെ രാജ്യങ്ങളാണ് തുല്യ അകലം പാലിക്കുന്നത്? റഷ്യയോട് അനുഭാവമുള്ള നിഷ്പക്ഷർ ആരൊക്കെ? എന്തുകൊണ്ടാണ് റഷ്യയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നത്?
പതിനാല് മാസങ്ങൾക്ക് മുൻപ് റഷ്യ യുക്രെയിനിലേക്ക് അധിനിവേശം നടത്തിയപ്പോൾ, ലോക രാജ്യങ്ങൾ മുഴുവനും തന്നെ ഞെട്ടി. മോസ്‌കോയുടെ നടപടിയെ അപലപിക്കാൻ അന്ന് ലോക സമൂഹം ഒരുമിച്ചു ചേർന്നു. വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമായിരുന്നു അന്ന് റഷ്യയെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നത്. നാറ്റോ സഖ്യവും യൂറോപ്യൻ യൂണിയനും യുക്രെയിന്റെ പിന്നിൽ അടിയുറച്ചു നിന്നു. സൈനിക സഹായങ്ങൾ യുക്രെയിന് ലഭ്യമാക്കുമ്പോൾ തന്നെ അവർ റഷ്യക്കെതിരെ ഉപരോധവും പ്രഖ്യാപിച്ചു.
എന്നാൽ, ഒരു വർഷത്തിനിപ്പുറം ചിത്രം ഏറെ മാറുകയാണ്/ പരസ്യമായി റഷ്യയെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2023 മാർച്ചിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം റഷ്യയെ പരസ്യമായി അപലപിക്കുന്ന രാജ്യങ്ങളുടെ എണ്ണം 141 ൽനിന്നും 122 ആയി കുറഞ്ഞിരിക്കുന്നു. ലോകരാജ്യങ്ങൾക്ക് ഇടയിൽ റഷ്യയ്ക്കുള്ള പിന്തുണ വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വികസ്വര രാജ്യങ്ങൾക്കിടയിലാണ് പ്രധാനമായും റഷ്യക്കുള്ള പിന്തുണ വർദ്ധിച്ചു വരുന്നത്. ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ബോത്സ്വാന തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ സാവധാനം റഷ്യൻ പക്ഷത്തേക്ക് ചരിഞ്ഞു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി നിഷ്പക്ഷ നിലപാട് പുലർത്തിയിരുന്ന രാജ്യങ്ങളാണ് ഇവ. 2022 മാർച്ച് 2 ന് റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയിൽ വോട്ടിംഗിന് വന്നപ്പോൾ അതിൽ പങ്കെടുക്കാതെ മാറിനിന്ന 35 രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ഈ മൂന്ന് രാജ്യങ്ങളും. ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇതുവരെ 46 ഓളം രാജ്യങ്ങളാണ് റഷ്യക്കെതിരെയുള്ള സമ്പൂർണ്ണ ഉപരോധം നടപ്പാക്കിയിരിക്കുന്നത്. അതേസമയം 32 രാജ്യങ്ങൾ യുക്രെയിന് ആയുധ സഹായം നൽകുന്നുണ്ട്., ഇതിൽ 25 രാജ്യങ്ങൾ നാറ്റൊ അംഗങ്ങൾ ആണെന്നത് ശ്രദ്ധേയമാണ്. അതേസമയം, പാശ്ചാത്യ ചേരിയിൽ ഉള്ള രാജ്യങ്ങൾ തന്നെ നിഷ്പക്ഷത പുലർത്താൻ ആരംഭിച്ചിട്ടുണ്ട് കൊളംബിയ, തുർക്കി, ഖത്തർ എന്നിവയാണിവ. ഇരു ഭാഗങ്ങളുമായി തുല്യ അകലം പാലിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
ഇതുവരെ നിഷ്പക്ഷ നിലപാട് പരസ്യമായി പറഞ്ഞിരുന്ന ചൈനയും അല്പാല്പമായി റഷ്യൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഷീ ജിൻ പിംഗിന്റെ റഷ്യൻ ൻസന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി എന്നതിൽ സംശയമൊന്നുമില്ല. അതുപോലെ തന്നെയാണ് റഷ്യയുമായി ചരിത്രപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ഇന്ത്യയും.
വലിയൊരു പരിധി വരെ ഉപരോധത്തിന്റെ പരിക്കുകൾ റഷ്യക്ക് ഏൽക്കാതെ കാത്തു സൂക്ഷിച്ചത് ഇന്ത്യയും ചൈനയും ആയിരുന്നു എന്ന് പറയാം. റഷ്യയിൽ നിന്നും എണ്ണ വാങ്ങുവാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത് ഉപരോധ കാലത്ത് റഷ്യക്ക് വലിയൊരു ആശ്വാസമായിരുന്നു.
മറുനാടന് ഡെസ്ക്