- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംഗ്ലിക്കൻ സഭയുടെ പോപ്പ്; ചാൾസ് രാജാവിനെ കിരീടം ധരിപ്പിച്ച ആർച്ച് ബിഷപ്പ്; എന്നിട്ടും നിയമം കണ്ണടച്ചില്ല; 20 മൈൽ വേഗതയിൽ പോവേണ്ട സ്ഥലത്ത് 25 മൈൽ വേഗത്തിൽ കാർ ഓടിച്ചതിന് പിഴയും ഡ്രൈവിങ് ലൈസൻസിൽ പിഴപ്പോയിന്റും ഇട്ട് പൊലീസ്; വിഐപിയും ബ്രിട്ടണിൽ പിഴ അടക്കുമ്പോൾ
റോഡ് ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് എപ്പോഴും നല്ലത് തന്നെയാണ്. വിലയേറിയ എ ഐ ക്യാമറകളും മറ്റ് ആധുനിക സംവിധാനങ്ങളും ഒക്കെ ഉപയോഗിക്കുമ്പോഴും, നിയമം നടപ്പാക്കുന്നതിനുള്ള ആർജ്ജവം ഇല്ലെങ്കിൽ, അതെല്ലാം വെറും പാഴ് ചെലവുകൾ മാത്രമായി പോകും. റോഡ് നിയമങ്ങളിൽ ആർക്കും ആനുകൂല്യങ്ങൾ നൽകാതെ നിയമം തെറ്റിക്കുന്നവരെയൊക്കെ ശിക്ഷിക്കുവാനുള്ള ആർജ്ജവം ഉണ്ടായാൽ മാത്രമെ അപകടങ്ങൾ വലിയൊരു അളവിൽ ഇല്ലാതെയാക്കാൻ സാധിക്കു. ഇതാ, നിഷ്പക്ഷമായ നിയമം നടപ്പാക്കുന്നതിനുള്ള ഉദാഹരണം.
ഇംഗ്ലണ്ടിന്റെ ഔദ്യോഗിക സഭയാണ് ആംഗ്ലിക്ക സഭ. കത്തോലിക്ക സഭയിലെ പോപ്പിനോട് സമാനമായ പദവിയാണ് ഈ സഭയിൽ കാന്റൻബറി ആർച്ച് ബിഷപ്പിനുള്ളത്. ബ്രിട്ടീഷ് രാജാക്കന്മാരെയും രാജ്ഞിമാരെയും അരിയിട്ട് വാഴിക്കാനുള്ള അധികാരം പോലും കന്റൻബറി ആർച്ച് ബിഷപ്പിനാണെന്ന് ഓർക്കുക. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ചാൾസ് രാജാവിന്റെ കിരീട ധാരണം നടത്തിയതും കാന്റൻബറി ആർച്ച് ബിഷപ്പ് ആയിരുന്നു. ആ ചടങ്ങു കൂടി കഴിഞ്ഞതോടെ മാത്രമാണ് ചാൾസ് എല്ലാ അർത്ഥത്തിലും രാജാവായത് എന്നോർക്കണം.
അത്രയും പ്രമുഖനായ വ്യക്തിക്കാണ് ഇപ്പോൾ, ഗതാഗത നിയമം ലംഘിച്ചതിന്ീപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കിരീടധാരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. മണിക്കൂറി 20 മൈൽ വേഗത പരിധിയുള്ള റോഡിൽ കൂടി 25 മൈൽ വേഗത്തിൽ കാറോടിച്ചതാണ് ആർച്ച് ബിഷപ്പിന്റെ കുറ്റം. 510 പൗണ്ടും നിയമ ചെലവുകളുമാണ് പിഴയായി ആർച്ച് ബിഷപ്പ് അടയ്ക്കേണ്ടത്.
കഴിഞ്ഞ വർഷം ഒക്ടോബർ 2 ന് നടന്ന സംഭവത്തിലാണ് ഇപ്പോൾ ആർച്ച് ബിഷപ്പ് കുറ്റക്കാരനെന്ന് വിധിച്ചിരിക്കുന്നത്. തെംസ് നദിയുടെ തീരത്തെ ഒരു നിരത്തിൽ തന്റെ ഫോക്സ് വാഗൺ ഗോൾഫിൽ യാത്ര ചെയ്യവെയാണ് ആർച്ച് ബിഷപ്പ് ക്യാമറ കണ്ണിൽ കുടുങ്ങിയത്. തുടർന്നായിരുന്നു പിഴ അടക്കാൻ നോട്ടീസ് നൽകിയതും ഡ്രൈവിങ് ലൈസൻസിൽ മൂന്ന് പെനാൽറ്റി പോയിന്റുകൾ നൽകിയതും.
തന്റെ തെറ്റ് മനസ്സിലാക്കിയ ആർച്ച് ബിഷപ്പ് പിഴയൊടുക്കാൻ തയ്യാറായതാണെന്നും എന്നാൽ, ചില അഡ്‌മിൻ പിഴവുകളാൽ അതിന് കഴിഞ്ഞില്ലെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു. പിഴ അടക്കാതെയായപ്പോൾ കേസ് കോടതിയിൽ എത്തി. ലാവെൻഡർ ഹിൽ മജിസ്ട്രേറ്റ് കോടതിയാണ് ഒരു സ്വകാര്യ ഹിയറിംഗിൽ ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. 300 പൗണ്ട് പിഴയും 120 പൗണ്ട് വിക്ടിം സർച്ചാർജ്ജും 90 പൗണ്ട് കോടതി ചെലവുകളും ഇപ്പോൾ കെട്ടണം.
ഇംഗ്ലീഷ് ചാനൽ വഴി ചെറു യാനങ്ങളിൽ എത്തുന്നവരെ തടയാനുള്ള സർക്കാരിന്റെ പുതിയ നയങ്ങളെ വിമർശിക്കുകയും രാഷ്ട്രീയമായി അവ പ്രായോഗികമല്ലെന്ന് പറയുകയും ചെയ്ത ദിവസം തന്നെയാണ് ഈ ശിക്ഷ വന്നിരിക്കുന്നത് എന്നത് കേവലം യാദൃശ്ചികതയാകാം. താൻ ചെയ്ത തെറ്റ് ആർച്ച് ബിഷപ്പിൻ' അറിയാമായിരുന്നെന്നും, എന്നാൽ കേസാ കോടതിയിൽ എത്തിയ കാര്യം അറിയിച്ചില്ലെന്നും സഭ വക്താക്കൾ കൂട്ടിച്ചേർത്തു. മൂന്ന് തവണ പിഴ അടയ്ക്കാൻ ശ്രമിച്ചതിന്റെ രേഖകൾ ഉണ്ടെന്നും അവർ അവകാശപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ