- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി റഷ്യൻ ആക്രമണത്തെ ചെറുത്ത് മുൻകൈ നേടി യുക്രെയിൻ; നാല് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു; റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു പിടിച്ചു; തോൽവി സമ്മതിച്ച് പിന്നോട്ട് മാറി പുടിന്റെ സേന; യുക്രെയിൻ യുദ്ധത്തിന്റെ വൻ തിരിച്ചടിയിൽ ഞെട്ടി റഷ്യ
മോസ്‌കോ: യുക്രെയിൻ അതിർത്തിക്കടുത്തു വെച്ച് രണ്ട് റഷ്യൻ ഫൈറ്റർ വിമാനങ്ങളേയും രണ്ട് സൈനിക ഹെലികോപ്റ്ററുകളേയും യുക്രെയിൻ സൈന്യം വെടിവെച്ചിട്ടതായി റഷ്യൻ ന്യുസ് ഏജൻസിയായ കൊമ്മർസാന്റിനെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റർ റിപ്പോർട്ട് ചെയ്യുന്നു. ഒരു എസ് യു 34 ഫൈറ്റർ ബോംബറും ഒരു എസ് യു 35 ഫൈറ്റർ ബോംബറുമാണ് വെടിവെച്ചിട്ട വിമാനങ്ങൾ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് വാസ്തവമാണെങ്കിൽ, 444 ദിവസത്തെ യുദ്ധത്തിൽ യുക്രെയിന് കൈവരിക്കാൻ കഴിഞ്ഞ വലിയൊരു നേട്ടം തന്നെയാണിത്.
യുക്രെയിനിലെ ചെർനിഹൈവ് മേഖലയിൽ മിസൈൽ ആക്രമണം നടത്തുവാൻ പോവുകയായിരുന്നു റഷ്യ വിമാനങ്ങൾ എന്നും റിപ്പോർട്ടിൽ പറയുന്നു. അവയ്ക്ക് അകമ്പടി ആയിട്ടായിരുന്നു രണ്ട് സൈനിക ഹെലികോപ്റ്ററുകൾ പോയത്. അതേസമയം ഒരു റഷ്യൻ എസ് യു 34 യുദ്ധവിമാനം ഈ മേഖലയിൽ തകർന്ന് വീണതായി റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ന്യുസ് ഏജൻസി ടാസ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
അതോടൊപ്പം ഒരു സൈനിക ഹെലികോപ്റ്ററിലെ എഞ്ചിനിലുണ്ടായ അഗ്‌നിബാധ മൂലം അത് അതിർത്തിക്കടുത്ത് തകർന്ന് വീണതായും ടാസ് അറിയിച്ചു. അതേസമയം എസ് യു 35 നെ കുറിച്ചോ രണ്ടാമത്തെ ഹെലികോപ്റ്ററിനെ കുറിച്ചോ ഒരു സൂചനയും റഷ്യൻ വാർത്ത ഏജൻസി നൽകുന്നില്ല. റഷ്യൻ യുദ്ധാനുകൂല ടെലെഗ്രാം ചാനലായ വൊയേനിയിലും ഒരു ഹെലികോപ്റ്റർ ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുന്ന ദൃശ്യമുണ്ട്. എന്നാൽ, ഇത്, ഒരു മിഗ് 8 എൻ മിസൈൽ ആക്രമിക്കുന്ന ദൃശ്യമാണെന്നാണ് അതിനു കീഴിൽ വന്ന കമന്റുകളിൽ പറയുന്നത്.
അതിനിടയിൽ, യുക്രെയിനിന്റെ പ്രതിരോധ ശേഷിയുടെ മികവ് തെളിയിക്കുന്നതായി ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിലിരുന്ന കിഴക്കൻ നഗരമായ ബാക്ക്മുട്ട് യുക്രെയിൻ സൈന്യം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. അവിടെ ഉണ്ടായിരുന്ന റഷ്യൻ സൈനികരിൽ പലരും ഓടി രക്ഷപ്പെട്ടതായും മറ്റു ചിലർ കീഴടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 63 ആഴ്‌ച്ച നീളുന്ന യുദ്ധത്തിൽ റഷ്യക്ക് ഏറ്റ മറ്റൊരു വൻ തിരിച്ചടിയാണിത്.
വെടിവെച്ചിട്ട വിമാനത്തിൽ ഉണ്ടായിരുന്ന, ചുരുങ്ങിയത് നാലു പേരെങ്കിലും മരണമടഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ ഈ യുദ്ധത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു ഇന്നലെ റഷ്യൻ വ്യോമസേനക്ക്. അത്യാധുനിക സാങ്കേതിക വിദ്യയുള്ള രണ്ട് ഹെലികോപ്റ്ററുകളും രണ്ട് യുദ്ധവിമാനങ്ങളും റഷ്യക്ക് നഷ്ടപ്പ്പെട്ടതായി യു എസ് നേവി ഗ്ലോബൽ ഓപ്പറേഷൻസ് ഡെപ്യുട്ടി ഡയറക്ടറായ അഡ്‌മിറൽ മൈക്ക് ഹെവിറ്റും പറഞ്ഞു.
അതേസമയം, റഷ്യൻ ആക്രമണത്തെ നയിക്കുന്ന പുടിന്റെ സ്വകാര്യ സേനയായ വാഗ്‌നർ ഗ്രൂപ്പ് തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആവശ്യത്തിന് ആയുധങ്ങളും മറ്റും നൽകാൻ റഷ്യൻ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടതാണ് കാരണം എന്ന് വാഗ്‌നർ ഗ്രൂപ്പ് സ്ഥാപകന്യെ)ജെനി പ്രിഗോസിൻ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞയാഴ്‌ച്ച, യുക്രെയിൻ ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത പാട്രിയോട്ട് വ്യോമ പ്രതിരോധം തകർക്കുവാൻ റഷ്യ ശ്രമിച്ചിരുന്നതായി ചില അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പാട്രിയട്ട് സിസ്റ്റം ഉപയോഗിച്ചു തന്നെ യുക്രെയിൻ ആ ആക്രമണത്തെ പരാജയപ്പെടുത്തി. അതിനിടയിൽ ജർമ്മനി 2.97 ബില്യൺ ഡോളറിന്റെ മറ്റൊരു ആയുധ സഹായം കൂടി യുക്രെയിന് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്