- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാനതകൾ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജർമ്മനി; യൂറോപ്പിലെ ഏറ്റവും വലിയ വിപണിക്ക് കനത്ത തിരിച്ചടി; പണപ്പെരുപ്പവും ഉൽപാദനക്കുറവും ജർമ്മനിയെ വെള്ളം കുടിപ്പിക്കും; തകർച്ചയിൽ നിന്നും കരകയറി ബ്രിട്ടൻ സ്വന്തം കാലിലേക്ക്
ലണ്ടൻ: യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി വൻ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ ജി ഡി പി യിൽ വൻ കുറവാണ് ഉണ്ടായിരിക്കുനന്തെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ദീർഘനാൾ നീണ്ടുനിന്നേക്കാവുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ജർമ്മനി നടന്നടുക്കുന്നത് എന്നാണ് പല സാമ്പത്തിക വിദഗ്ധരും പറയുന്നത്.
മാർച്ച് വരെയുള്ള മൂന്ന് മാസ കാലയളവിൽ ജർമ്മൻ സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങി എന്നാണ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയായ ഡെസ്റ്റാറ്റിസ് പറയുന്നത്. തുടർച്ചയായി 12 മാസക്കാലും വ്യാവസായിക ഉത്പാദനത്തിൽ വന്ന കുറവും മാർച്ചിൽ ചില്ലറ വില്പന മേഖല മൂക്കു കുത്തി വീണതുമൊക്കെ നിരീക്ഷിച്ച സാമ്പത്തിക വിദഗ്ദ്ധർ ഇത്തരത്തിൽ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലും ജി ഡി പിൽ 0.5 ശതമാനത്തിന്റെ കുറവ് കണ്ടിരുന്നു. തുടർച്ചയായി രണ്ടു തവണ ജി ഡി പി കുറഞ്ഞതോടെ ജർമ്മനി സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. നേരത്തേ തന്നെ പല സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടിയത് ഈ വർഷം ജർമ്മനിക്ക് നേരിയ തോതിലുള്ള വളർച്ച മാത്രമെ കൈവരിക്കാൻ കഴിയൂ എന്നായിരുന്നു. ജർമ്മൻ കൗൺസിൽ ഓഫ് ഇക്കണോമിക്സിലെ വിദഗ്ദ്ധർ തന്നെ പറഞ്ഞിരുന്നത് രാജ്യത്തിന് ഈ വർഷം പരമാവധി കൈവരിക്കാൻ ആവുക. 0.2 ശതമാനത്തിന്റെ വളർച്ച മാത്രമായിരിക്കും എന്നാണ്.
ഇപ്പോൾ പല സാമ്പത്തിക വിദഗ്ധരും പറയുന്നത് ജർമ്മൻ സമ്പദ്രംഗം തീർത്തും നിശ്ചലാവസ്ഥയിൽ ആകുമെന്നാണ്. സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന പുരോഗതിയിൽ കാര്യമായ വികസനം ഒന്നും കാണുന്നില്ല. മാത്രമല്ല ഉദ്പാദന മേഖലയിൽ നിന്നുള്ള സൂചനകൾ എല്ലാംതാഴോട്ടുള്ള പോക്കിനെയാണ് സൂചിപ്പിക്കുന്നതെന്ന് കോമേഴ്സ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആയ ജോർഗ് ക്രാമർ പറയുന്നു. ഈ വർഷം ജർമ്മനിയുടെ സാമ്പത്തിക വളർച്ച 0.3 ശതമാനം താഴേക്ക് പോകുമെന്നും, അടുത്തവർഷം ഇടിവോ വളർച്ചയോ ഇല്ലാതെ അത് തുടരുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്.
പണപ്പെരുപ്പവും, ഉയർന്ന പലിശ നിരക്കും കാരണം സാധാരണക്കാരുടെ ഉപഭോഗം കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പാദത്തിൽ, തൊട്ടു മുൻപത്തെ പാദത്തേക്കാൾ 1.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാനീയങ്ങൾ, പാദരക്ഷകൾ തുടങ്ങിയ സാധാരണക്കാർ ധാരാളമായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പോലും വിൽപന കാര്യമായി കഴിഞ്ഞ പാദത്തിൽ ഇടിഞ്ഞിരുന്നു.
വ്യാപാര വാണിജ്യ മേഖലകളിൽ ഇടിവ് സംഭവിച്ചപ്പോൾ ജർമ്മൻ സർക്കാരിന്റെ ചെലവിലും 4.9 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിൽ 3.9 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. കെട്ടിട നിർമ്മാണ മേഖലയിലാണ് ഇത് പ്രധാനമായും ഉണ്ടായിരിക്കുന്നത്. അതുപോലെ ജർമ്മൻ ഇറക്കുമതി 0.9 ശതമാനം കുറഞ്ഞതും കയറ്റുമതി 0.4 ശതമാനം വർദ്ധിച്ചതും ആശാവഹമായ ചില കാര്യങ്ങൾ തന്നെയാണ്.
ക്യ്‌പ്പിറ്റൽ ഇക്കണോമിക്സ് എന്ന ഗവേഷണ സ്ഥാപനത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ഫ്രാൻസിസ്‌ക പാംസ് പറയുന്നത് ജർമ്മൻ സമ്പദ് വ്യവസ്ഥ പ്രത്യേകിച്ചും യൂറോസോൺ പൊതുവേയും ഇനിയും തകർച്ച അനുഭവിക്കാനാണ് സാധ്യത എന്നാണ്. അതേ സമയം ഐ എം എഫ് പറയുന്നത് രാജ്യത്തെ വൻ സാമ്പത്തിക ശക്തികളിൽ ഈ വർഷം എറ്റവും മോശമായ പ്രകടനം കാഴ്‌ച്ച വയ്ക്കാൻ പോകുന്നത് ജർമ്മനി ആയിരിക്കും എന്നാണ്. അവർ പ്രവചിക്കുന്നത് രാജ്യത്തിന്റെഉദ്പാദനത്തിൽ ഈ വർഷം 0.1 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ്.
ഇന്ന് ജർമ്മനി യൂറോപ്പിലെ രോഗിയായി മാറിയിരിക്കുകയാണെന്നും, ഭരണകൂട ഇടപെടലുകൾ കുറയ്ക്കുന്നതിനുള്ള സർക്കാർ പദ്ധതികളും നികുതി പരിഷ്‌കാരങ്ങളും അധികം വൈകാതെ വ്യവസായികളുടെ പ്രധാന ലക്ഷ്യമാക്കി ജർമ്മനിയെ മാറ്റുമെന്നും, ഭരണത്തിലെ സഖ്യ കക്ഷിയായ ലിബറൽ ഫ്രീ ഡെമോക്രാറ്റ്സിലെ സാമ്പത്തിക കാര്യ വക്താവ് റീൻഹാർഡ് ഹൂബെൻ പറയുന്നു.
മറുനാടന്‍ ഡെസ്‌ക്