- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ് കൊണ്ട് ഗുണമുണ്ടായത് ഇന്ത്യാക്കാർക്ക് തന്നെ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാരേക്കാൾ കൂടുതൽ പുറത്തു നിന്നുള്ളവർക്ക് വിസ കിട്ടിയെന്ന് കണക്കുകൾ; നാട് കടത്താൻ ജോർജിയ മോഡൽ കരാറുകൾ ഉണ്ടാക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: ബ്രെക്സിറ്റ് കൊണ്ട് ആർക്കാന് യഥാർത്ഥത്തിൽ നേട്ടമുണ്ടായത്? ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടിയ ഒരു കാരണം വർദ്ധിച്ച നിരക്കിലുള്ള കുടിയേറ്റമായിരുന്നു. അത് നിയന്ത്രിക്കാൻ ബ്രെക്സിറ്റിനായില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ പല മേഖലാകളിലും ജോലിചെയ്യുന്നവരിൽ ഇപ്പോൾ യൂറോപ്യൻ യൂണിയൻ പൗരന്മാരേക്കാൾ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത് യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും കണക്കുകൾ പറയുന്നു.
2022 ൽ ആണ് യു കെ യിൽ ജോലി ചെയ്യുന്ന യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണത്തേക്കാൾ അധികമായത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 2.5 മില്യൺ ആളുകൾ കഴിഞ്ഞ വർഷം യു കെയിൽ ജോലി ചെയ്തിരുന്നപ്പോൾ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 2.7 മില്യൺ ആയിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മാത്രമല്ല, ഒരുകാലത്ത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തൊഴിലാളികളെ അമിതമായി ആശ്രയിച്ചിരുന്ന, ഹോസ്പിറ്റലിറ്റി, ഭരണ നിർവഹണം, മൊത്തക്കച്ചവടം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലകൾ ഇപ്പോൾ കൂടുതലായി യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യക്കാരെയോ ബ്രിട്ടീഷുകാരെയോ നിയമിക്കാനാണ് കൂടുതലായി താത്പര്യപ്പെടുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, കൃഷി, വനവത്ക്കരണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകൾ ഇപ്പോഴും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരെതന്നെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് നടത്തിയ കണക്കെടുപ്പനുസരിച്ച് ഈ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ഏഴിൽ ഒരാൾ വീതം യൂറോപ്യൻ യൂണിയൻ പൗരന്മാരായിരുന്നു. അതേസമയം, കോവിഡിന് മുൻപ് ഈ മേഖലയിൽ യൂറോപ്യൻ യൂണിയൻ തൊഴിലാളികളുടെ സാന്നിദ്ധ്യം 23 ശതമാനമായിരുന്നു.
ഈ മേഖലകളിൽ യൂറോപ്യൻ യൂണിയൻതൊഴിലാളികളുടെ സാന്നിദ്ധ്യം സാവധാനം കുറഞ്ഞു തന്നെയാണ് വരുന്നത്. ബ്രെക്സിറ്റിനു പുറമെ, തൊഴിൽ വിപണിയിലെ ക്ഷാമം നികത്താൻ വിസാ വ്യവസ്ഥകൾ ഉദാരമാക്കിയതും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കുത്തൊഴുക്കിന് കാരണമായിട്ടുണ്ട്. ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് എൻ എച്ച് എസ്സിൽ വളരെയധികം തൊഴിൽ അവസരങ്ങൾ ഉണ്ടായതും ഇതിനെ ത്വരിതപ്പെടുത്തി.
ഉദ്പാദന മേഖലയിലും കലാ വിനോദ മേഖലയിലും ഇപ്പോഴും നോൺ ഇ യു പൗരന്മാരേക്കാൾ മുൻഗണന നൽകുന്നത് ഇ യു പൗരന്മാർക്ക് തന്നെയാണ്. എന്നിട്ടും ഈ മേഖലകളിലും യൂറോപ്യൻ ജീവനക്കാരുടെ എണ്ണം കുറഞ്ഞുതന്നെയാണ് വരുന്നത്. 2019-2022 കാലയളവിൽ ഉദ്പാനന മേഖലയിലെ നോൺ- ഇ ഉ പൗരന്മാരുടെ എണ്ണത്തിൽ 23 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ ഇ യു പൗരന്മാരുടെ എണ്ണത്തിൽ ഉണ്ടായത് 5 ശതമാനത്തിന്റെ ഇടിവായിരുന്നു.
അതിനിടയിൽ, കുടിയേറ്റ വിഷയത്തിന് ഏറെ പ്രാധാന്യം കൽപിച്ചുകൊണ്ട് നടപടികളുമായി മുൻപോട്ട് പോവുകയാണ് യു കെ പ്രധാനമന്ത്രി ഋഷി സുനക്. അതിന്റെ മുന്നോടിയായി ജോർജിയയുമായി ഒരു ങ്കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. അനധികൃതമായി യു കെയിൽ എത്തുന്ന ജോർജിയൻ പൗരന്മാരെ തിരികെ ജോർജ്ജിയയിലേക്ക് നാടുകടത്താനുള്ള കരാർ പ്രാബല്യത്തിലായി.
ചെറു യാനങ്ങളിലായി 2022 ൽ ഏകദേശം 300 ഓളം ജോർജിയൻ പൗരന്മാരാണ് ബ്രിട്ടനിലെത്തിയ. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 31 പേരും എത്തിച്ചേര്ന്നു. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊടുത്ത യൂറോപ്യൻ പൊളിറ്റിക്കൽ കമ്മിറ്റി ഉച്ചകോടിയിൽകുടിയേറ്റം ഒരു പ്രധാന പ്രശ്നമായി സുനക് ഉയർത്തിക്കാട്ടുകയും ചെയ്തു.