- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് ബൈഡന് കുരുക്കായി മകൻ ഹണ്ടറുടെ ലാപ്ടോപ്; വേശ്യകൾക്കൊപ്പം നഗ്‌നനായി ലഹരി ഉപയോഗിക്കുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ടാബ്ലോയിഡുകൾ; പ്രായാധിക്യത്താൽ വലയുന്ന ബൈഡന്റെ തുടർ ഭരണം പ്രതിസന്ധിയിൽ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കുരുക്കായി മകൻ ഹണ്ടർ ബൈഡന്റ് വഴിവിട്ട ജീവിതം. ഹണ്ടർ ലഹരി ഉപയോഗിക്കുന്നതും നഗ്‌നനായി വേശ്യകൾക്കൊപ്പം നിൽക്കുന്നതുമുൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഹണ്ടറുടെ ലാപ്ടോപിൽ നിന്ന് 9000ന് അടുത്ത് ചിത്രങ്ങളാണ് മാർക്കോ പോളോ എന്ന വലതുപക്ഷ വിഭാഗം പുറത്ത് വിട്ടിരിക്കുന്നത്.
ഹണ്ടർ ലഹരി ഉപയോഗിക്കുന്നതും ലൈംഗിക തൊഴിലാളികളുമൊത്ത് ലൈംഗികവൃത്തികളിൽ ഏർപ്പെടുന്നതുമുൾപ്പെടെയുള്ള ചിത്രങ്ങാണ് ഉൾപ്പെട്ടിട്ടുള്ളത്. ഹണ്ടറും അച്ഛൻ ജോ ബൈഡനും ഒരുമിച്ച് നിൽക്കുന്നത് ഉൾപ്പെടെയുള്ള കുടുംബ ചിത്രങ്ങളും ഇതേ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചിരുന്നു. 2008 മുതൽ 2019 വരെയുള്ള കാലയളവിലെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഹവായി, കാബോ സാൻ ലൂക്കാസ്, കൊസോവോ, ചൈന, ലണ്ടൻ, പാരീസ്, റോം എന്നിവിടങ്ങളിൽ വെച്ചെടുത്ത ചിത്രങ്ങളാണ് ലാപ്ടോപ്പിൽ നിന്ന് ലഭിച്ചത്. 8864 ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നതിൽ 7032എണ്ണം ഹണ്ടറുടെ ആപ്പിൾ മാക്‌ബുക്ക് പ്രോയിൽ നിന്നുള്ളതാണ്. ഇതിന് പുറമേ ഹണ്ടറുടെ ഐഫോണിൽ നിന്നുള്ള ചിത്രങ്ങളുടെ ബാക്കപ്പും, ചില സ്‌ക്രീൻഷോട്ടുകളും, വീഡിയോകളും വാട്സാപ്പ് വഴി കൈമാറിയ ചിത്രങ്ങളും ഉൾപ്പെടുന്നു.
ഇപ്പോൾ ഈ ഫോട്ടോകൾ പുറത്തുവന്നിരിക്കുന്നത് ബൈഡൻ കുടുംബത്തെ ഞെട്ടിക്കുന്നതാണ്. കുട്ടികളുടേതടക്കമുള്ള കുടുംബ ചിത്രങ്ങൾ ലാപ്ടോപ്പിലുണ്ടായിരുന്നു. ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ ഡോണൾഡ് ട്രംപ് പ്രസിഡൻായിരിക്കെ വൈറ്റ്ഹൗസിലെ ജീവനക്കാരനായ ഗാരെറ്റ് സിഗ്ലറാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ സംഭവങ്ങൾ പ്രായാധിക്യത്താൽ വലയുന്ന ബൈഡന്റെ തുടർഭരണ മോഹങ്ങളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മാർക്കോപ്പോളോ എന്ന ഗ്രൂപ്പിന്റെ സ്ഥാപകനാണ് സിഗ്ലർ. സാമ്പ്തിക ലക്ഷ്യമില്ലാതെ അഴിമതിക്കും ബലാക്മെയിലിനുമെതിരെയുള്ള പോരാട്ടമാണ് മാർക്കോപ്പോളോയുടെ ഉദ്ദേശമെന്നാണ് സിഗ്ലർ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ പ്രസിഡന്റിന്റെ കുടുംബം എങ്ങനെയുള്ളതാണെന്ന് അറിയാൻ അമേരിക്കൻ ജനത ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് അത് ലഭിക്കും എന്നാണ് സിഗ്ലർ പ്രതികരിച്ചത്.
മാർക്കോപ്പോളോ നട്തിയ അന്വേഷണത്തിന്റെ 645 പേജ് റിപ്പോർട്ടും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈംഗികവൃത്തി, ലഹരി വസ്തുക്കളുടെ കൈവശം വെക്കൽ, ഉപയോഗിക്കൽ, സാമ്പത്തിക കുറ്റകൃത്യം എന്നിവയുൾപ്പെടെ സർക്കാരിനെ വഞ്ചിക്കുന്ന കുറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. 1,20,000 ഈമെയിൽ സന്ദേശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ