ഷ്യ യുക്രെയിൻ ആക്രമിക്കുകയും, പാശ്ചാത്യ ശക്തികൾ, ആയുധ സഹായമുൾപ്പടെയുള്ള സഹായവുമായി യുക്രെയിന് പിന്നിൽ അണിനിരക്കുകയും ചെയ്തതു മുതൽ ലോക ശ്വാസം അടക്കി പിടിച്ച് നിരീക്ഷിച്ചത് മറ്റൊരു ലോക മഹായുദ്ധം ഉണ്ടാകുമോ എന്നറിയാനായിരുന്നു. ഒപ്പം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആവർത്തനം ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. ആശങ്ക അസ്ഥാനത്തല്ല എന്ന സൂചനയാണ് വ്ളാഡിമിർ പുടിന്റെ പ്രസ്താവന നൽകുന്നത്.

അടുത്ത മാസത്തോടെ, തന്ത്രപ്രധാനമായ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാൻ ആരംഭിക്കുമെന്ന് പുടിൻ പ്രസ്താവിച്ചു. സോവിയറ്റ് യൂണിയന്റെതകർച്ചക്ക് ശേഷം ഇത്തരത്തിലുള്ള ആയുധങ്ങൾ റഷ്യയ്ക്ക് വെളിയിലേക്ക് പോകുന്നത് ഇതാദ്യമായാണ്. ഒരു മാസത്തിനകം, ബെലാറൂസിൽ പ്രത്യേക സംഭരണ സൗകര്യം ഏർപ്പെടുത്തിയതിനു ശേഷം ആയുധങ്ങൾ നീക്കാൻ ആരംഭിക്കുമെന്നാണ് പുടിൻ പറഞ്ഞത്.

യുക്രെയിനുള്ള നാറ്റോയുടെ പിന്തുണയെ മറികടക്കാൻ തന്ത്രപ്രധാനമായ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കേണ്ടി വരുമെന്ന് കഴിഞ്ഞ മാസം പുടിൻ പറഞ്ഞിരുന്നു. ജൂലായ് 7 ഓടെ സംഭരണ ശേഷി ഒരുങ്ങുമെന്നും അതിനു ശേഷം ആണവായുധങ്ങൾ നീക്കാൻ നടപടികൾ ആരംഭിക്കും എന്നാണ് പുടിനുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

അതിനിടയിൽ തെക്കൻ യുക്രെയിനിലെ കഖോവ്ക അണക്കെട്ടും ജലവൈദ്യൂതിൻ കേന്ദ്രവും തകർത്തതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്ന ചില റേഡിയോ സന്ദേശങ്ങൾ തങ്ങൾ ചോർത്തിയതായി യുക്രെയിൻ ആഭ്യ്ന്തര സുരക്ഷാ വകുപ്പ് അവകാശപ്പെട്ടു.

ആയിരക്കണക്കിന് ആളുകൾക്കായിരുന്നു ദുരന്തത്തിൽ വീടും സ്വത്തും നഷ്ടപ്പെട്ടത്. നിരവധി ചെറു പട്ടണങ്ങളും ഗ്രാമങ്ങളും ഏതാണ്ട് പൂർണ്ണമായി തന്നെ വെള്ളത്തിനടിയിൽ ആവുകയും ചെയ്തു.