ലണ്ടൻ: ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ഋഷി സുനകിന് ഏറെ തലവേദനയാവുകയാണ്. ബോറിസ് ജോൺസനും മറ്റ് രണ്ട് എം പിമാരും രാജിവെച്ച് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായിരിക്കെ ലെബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും അവിടെ ഒരു അനൗദ്യോഗിക സഖ്യം രൂപീകരിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മുൻ പ്രധാനമന്ത്രിയുടെ അക്സൺ നിയോജകമണ്ഡലം സ്ര് കീർ സ്റ്റാർമർക്ക് ഒരു പിടിവള്ളിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

അതേസമയം, അക്സൻബ്രിഡ്ജ് പിടിച്ചെടുക്കുക ഏറെ ക്ലേശകരമാണെങ്കിലും മറ്റ് രണ്ട് നിയോജകമണ്ഡലനഗൽ, മിഡ് ബെഡ്ഫോർഡ്ഷയറും സെല്ബി ആൻഡ് എയ്ൻസ്റ്റിയും, തന്ത്രപരമായ നീക്കത്തിലൂടെ പ്രതിപക്ഷത്തിന് പിടിച്ചെടുക്കാൻ ആയേക്കും എന്നാണ് കരുതുന്നത്. ഈ പാർലമെന്റിലെക്ക് ഇതിനോടകം നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ലേബർ പാർട്ടിയുടെയും ലിബറൽ ഡെമോക്രാറ്റുകളുടെയും തന്ത്രപരമായ നീക്കത്തിന് കൺസർവേറ്റീവുകൾ ഇരകളായിട്ടുണ്ട്.

ഓരോ ഉപതെരഞ്ഞെടുപ്പും ജയിക്കാനായാണ് പൊരുതുന്നതെന്ന് പറയുന്ന ലേബർ പാർട്ടിയും ലിബറൽ ഡെമൊക്രാറ്റുകളും പക്ഷെ രഹസ്യ ബാന്ധവം എന്ന ആരോപണം തള്ളുകയാണ്. പരസ്യമായി പറയാൻ ഇരുപാർട്ടികളും തയ്യാറാവില്ലെങ്കിലും, ഒരു രഹസ്യധാരണ അവർക്കിടയിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നേരത്തെ ടിവർട്ടൺ ആൻഡ് വേക്ക്ഫീൽദ് ഉപതെരഞ്ഞെടുപ്പിൽ അത് ദർശിച്ചതാണ്. അന്ന് ലിബറൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ നിലപാട് ലേബർ പാർട്ടി കൈക്കൊണ്ടപ്പോൾ അവർ ജയിച്ചു കയറി. പകരം ഹില്ലിങ്ടൺ തെരഞ്ഞെടുപ്പിൽ ലിബ് ഡെമോക്രാറ്റുകൾ ലേബർ പാർട്ടിയെ സഹായിക്കുകയും ചെയ്തതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

അതിനിടയിൽ മിഡ് ബെഡ്ഫോർഡ്ഷയറിൽ ടോറികൾ ഇതിനോടകം തന്നെ പ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. പാർട്ടി ചെയർമാൻ ഗ്രെഗ് ഹാൻഡ്സും ഡെപ്യുട്ടി ചെയർമാൻ ല്യുക്ക് ഹോളുംപ്രചാരണങ്ങളിൽ പങ്കെടുത്തു. ലിബറൽ ഡെമോക്രാറ്റിക് നേതാവ് സർഎഡ് ഡേവീ ഇന്ന് മണ്ഡലം സന്ദർശിക്കും. 2019-ൽ 30,000 വോട്ടുകൾക്ക് ടോറികളോട് തോറ്റ ലിബറൽ ഡെമോക്രാറ്റുകൾ ഇത്തവണ മണ്ഡലം പിടിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്.

സഖ്യങ്ങളോ ധാരണകളൊ ഉണ്ടാവില്ലെന്നും, ജയിക്കാൻ ഉറച്ചാണ് ലിബറൽ ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും പാർട്ടി വക്താവ് പറഞ്ഞു. അതു തന്നെയാണ് ലേബർ പാർട്ടിയുടെയും ഔദ്യോഗിക ഭാഷ്യം. 2021 ൽ ചെഷാം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകൾ വിജയിച്ചിരുന്നു. അതിൻ്യൂ് രണ്ട് വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു അവർ. കാര്യമായ പ്രചാരണ പരിപാടികൾ നടത്താതെ ലേബർ പാർട്ടി ഈ സീറ്റിൽ വിജയിക്കാൻ ലിബറൽ ഡെമോക്രാറ്റുകളെ സഹായിച്ചു എന്ന ഒരു ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

അതെ വർഷം നോർത്ത് ഷ്രോപ്ഷയറിലും സമാനമായ കാര്യം നടന്നിരുന്നു. അന്ന് ലേബർ നേതാവ് പറഞ്ഞത് അവിടെ ലേബർ പാർട്ടിക്ക് സാധ്യതയില്ലെന്നും എന്നാൽ, ലിബ് ഡെംസിന് സാധ്യതയുണ്ടെന്നുമായിരുന്നു. പൊതു തെരഞ്ഞെടുപ്പിന് കഷ്ടി ഒരു വർഷം മാത്രം ബാക്കി നിൽക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ വലിയൊരു പരിധി വരെ പൊതുറ്റെരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവത്തെ പ്രതിഫലിപ്പിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ സീറ്റുകൾ നിലനിർത്തിയെ പറ്റു എന്നതാണ് ഋഷി സുനകിന്റെ അവസ്ഥ.