- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാരോപണത്തിൽ കുടുങ്ങിയ ടോറി എം പി കൂടി രാജിവെച്ചതോടെ ജൂലൈ 20 ന് നടക്കുന്നത് മൂന്നിടത്തെ ഉപതെരഞ്ഞെടുപ്പ്; മൂന്ന് സിറ്റിങ് സീറ്റുകളിൽ മൂന്നും പിടിച്ചെടുക്കാൻ ലേബറും ലിബറൽ ഡെമോക്രാറ്റും സഖ്യത്തിലേക്ക്; സിറ്റിങ് സീറ്റുകൾ നഷ്ടമായാൽ ഋഷി സുനകിന്റെ കഥ കഴിഞ്ഞു; ബ്രിട്ടണിൽ അനിശ്ചിതത്വം വീണ്ടും
ലണ്ടൻ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ രാഷ്ട്രീയ ജീവിതം ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന സമയമാണിത്. ബ്രിട്ടന്റെ സമ്പദ്ഘടന തകർന്ന സാഹചര്യത്തില അധികാരത്തിലേറിയ ഋഷിക്ക് മുൻപിലെ ഭരണപരമായ ഏറ്റവും വലിയ വെല്ലുവിളി, സമ്പദ്രംഗത്തെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നതാണ്. അതിനായുള്ള പരിശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പല കോണുകളിൽ നിന്നായി രാഷ്ട്രീയ വെല്ലുവിളികളും ഉയരുന്നത്.
ലൈംഗികാപവാദത്തെ തുടർന്ന് ഡേവിഡ് വാർബർട്ടൺ കൂടി എം പി സ്ഥാനം രാജിവച്ചതോടെ ജൂലൈ 20 ന് മൂന്ന് സീറ്റുകളിലായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. ലൈംഗിക പീഡനവും മയക്ക് മരുന്ന് ഉപയോഗവുമാണ് വാർബർട്ടനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ. ഇതോടെ ബോറിസ് ജോൺസൺ പ്രതിനിധാനം ചെയ്റ്റഹ് അക്സ്ബ്രിഡ്ജ് ആൻഡ് സൗത്ത് റുയിസ്ലിപ്, മുൻ കാബിനറ്റ് മന്ത്രിയുടെ സെല്ബി എന്നീ നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം വാർബർട്ടൻ പ്രതിനിധാനം ചെയ്യുന്ന സോമർടോൺ ആൻഡ് ഫ്രോം മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കും.
ഒരു വർഷത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ, ഈ ഉപതെരഞ്ഞെടുപ്പുകൾ പൊതു തെരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഭരണകക്ഷിയും പ്രതിപക്ഷവും ഇതിന് അതീവ് പ്രാധാന്യം നൽകുന്നു. എന്നാൽ, അതിനേക്കാൾ ഏറെ പ്രാധാന്യം ഋഷി സുനകിനാണ് ഈ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുള്ളത്.
ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്നത് ഋഷിയുടെ ഭാവിയെ സംബന്ധിച്ച് അതീവ നിർണ്ണായകമാണ്. അതേസമയം, ഈ മൂന്ന് സീറ്റുകൾ പിടിച്ചെടുക്കുന്നതിനായി ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. നേരത്തെ രാജി പ്രഖ്യാപനം നടത്തിയെങ്കിലും, രാജി വയ്ക്കുന്നത് നീട്ടിക്കൊണ്ടു പോവുകയാണ് മുൻ കൾച്ചറൽ സെക്രട്ടറി നദീൻ ഡോറിസ്. അവർ കൂടി രാജി വച്ചാൽ നാല് മണ്ഡലങ്ങളിലേക്കായിരിക്കും ഉപതെരഞ്ഞെടുപ്പ്.
മറുനാടന് മലയാളി ബ്യൂറോ