- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമസത്തിനും ഭക്ഷണത്തിനും പുറമെ പോഷകാഹാരത്തിന് ആഴ്ച്ചതോറുമുള്ള 3 പൗണ്ട് നൽകിയില്ല; ഹോം സെക്രട്ടരി നിയമം ലംഘിച്ചുവെന്ന് ഹൈക്കോടതി; ബ്രിട്ടീഷ് ഗവൺമെന്റിന് തലവേദയാകുന്ന അഭയാർത്ഥി പ്രശ്നങ്ങൾ
കുഞ്ഞ് കുട്ടികളും ഗർഭിണികളും ഉൾപ്പടെയുള്ള് അഭയാർത്ഥികൾക്ക് അടിസ്ഥാന സൗകര്യം പോലും നൽകുന്നതിൽ ഹോം സെക്രട്ടറി പരാജയപ്പെട്ടതായി ഹൈക്കോടതി ജഡ്ജി.
അഞ്ചോളം അഭയാർത്ഥികൾ നൽകിയ പരാതി കേൾക്കുന്നതിനിടയിലാണ് ജഡ്ജി ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. അതിൽ മൂന്ന് പരാതിക്കാർ, സാമ്പത്തിക സഹായം ലഭിക്കുന്നതിൽ വരുന്ന കാലതാമസംചൂണ്ടിക്കാണിച്ചപ്പോൾ, രണ്ടു പരാതിക്കാർ പരാമർശിച്ചത് ഗർഭിണികൾക്കും മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ലഭിക്കേണ്ട പ്രത്യേക സാമ്പത്തിക സഹായം ലഭിക്കാത്തതിനെ കുറിച്ചായിരുന്നു.
ഇതോടെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുന്ന ഗർഭിണികളും മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് ഈ ധനസഹായം ഉടനടി നൽകേണ്ടതായി വന്നിരിക്കുകയാണ്. അതിനു പുറമെ, അഭയാർത്ഥികൾക്കായുള്ള ധന സഹായം വൈകിപ്പിക്കുന്ന, ഹോം ഡിപ്പാർട്ട്മെന്റ് പ്രക്രിയകൾ നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
അഭയാർത്ഥികളുടെ അപേക്ഷ പരിഗണിക്കുമ്പോൾ, ആദ്യ ഒരു വർഷം ബ്രിട്ടനിൽ ജോലി ചെയ്യാൻ അവർക്ക് അനുവാദമില്ല. അതിന് ശേഷം, സർക്കാർ പുറത്തിറക്കിയ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ പെട്ട തൊഴിലുകൾ മാത്രം ചെയ്യാൻ അനുവാദമുണ്ട്. അതുകൊണ്ടു തന്നെ ഒട്ടു മിക്ക അഭയാർത്ഥികളും ഹോം ഡിപ്പാർട്ട്മെന്റ് നൽകുന്ന 45 പൗണ്ടിന്റെ പ്രതിവാര ധനസഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇത് അഭയാർത്ഥികൾ ഷെയേർഡ് ഹൗസിങ് സൗകര്യം ഉപയോഗിക്കുകയാണെങ്കിൽ മാത്രമെ ലഭിക്കുകയുള്ളു. ഹോട്ടലിൽ താമസിക്കുന്നവർക്ക് ലഭിക്കുക പ്രതിവാരം 9.10 പൗണ്ട് ആണ്.
പല കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന് പരാമർശിച്ച കോടതി, ഡിസേബിൾഡ് ആയ ഒരു 82 കാരിക്ക് താമസ സൗകര്യവും മറ്റ് സഹായങ്ങളും ലഭിക്കാൻ കാലതാമസം ഉണ്ടായതിന് ഹോം സെക്രട്ടറി നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു.
മറുനാടന് മലയാളി ബ്യൂറോ