- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളബോട്ട് കയറി യു കെയിലേയ്ക്ക് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് അഭയാർത്ഥികൾ; തടയാനൊരു വഴിയുമില്ലാതെ സർക്കാർ; യൂറോപ്യൻ മനുഷ്യാവകാശ കരാറിൽ നിന്ന് പിന്മാറി എല്ലാവരെയും നാടുകടത്താൻ നീക്കം ശക്തമാക്കി ബ്രിട്ടൻ
ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം അഭൂതപൂർവ്വമായി വർദ്ധിച്ചതോടെ അത് തടയാൻ ഏതറ്റം വരെയും പോകാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് (ഇ സി എച്ച് ആർ) ൽ നിന്നും പിന്മാറേണ്ടി വന്നാൽ അതും ആലോചിക്കും എന്ന ബ്രിട്ടീഷി ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെന്റിക്കിന്റെ പ്രസ്ഥാവന സൂചിപ്പിക്കുന്നത് അതാണ്. യൂറോപ്യൻ ഭൂഖണ്ഡത്തിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാപ്പെടാനായി 70 വർഷങ്ങൾക്ക് മുൻപുണ്ടാക്കിയ കരാറാണ് ഇ സി എച്ച് ആർ.
എന്നാൽ, യു കെ അതിൽ നിന്നും പിന്മാറിയാൽ, റഷ്യയേയും ബെലാറൂസിനെയും പോലെ ഒറ്റപ്പെട്ടുപോകുമെന്ന് ചില നിയമജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇ സി എച്ച് ആറിൽ നിന്നും പിന്മാറുന്ന കാര്യം ഉടനടി എടുക്കേണ്ട ഒരു നടപടിയല്ലെന്നായിരുന്നു നേരത്തെ സർക്കാർ പറഞ്ഞിരുന്നത്. മനുഷ്യാവകാശ കരാറിൽ ഉറച്ചു നിന്നു തന്നെ അനധികൃത കുടിയെറ്റം തടയുമെന്ന ഋഷി സുനകിന്റെ വാക്കുകൾ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്.
അതേസമയം, ഇ സി എച്ച് ആറിൽ നിന്നും പിന്മാറണമെന്ന ആവശ്യം ചില ഭരണ കക്ഷി എം പിമാർ ഉയർത്തുന്നുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെയും വെയ്ൽസിലേയും സോളിസിറ്റർമാരുടെ പ്രൊഫഷണൽ സംഘടനയായ ലോ സൊസൈറ്റി പറയുന്നത് ഭൂഖണ്ഡത്തിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും, രാഷ്ട്രീയ സ്ഥിരത നേടിയെടുക്കുന്നതിനും ഏറെ സഹായകരമായ മനുഷ്യാവകാശ കരാറിൽ നിന്നും വിട്ടുമാറി കുടിയെറ്റ പ്രശ്നം കൈകാര്യം ചെയ്യരുത് എന്നാണ്. അത്തരത്തിൽ ഒരു നീക്കം ഉണ്ടായാൽ റഷ്യയേയും ബെലാറൂസിനെയും പോലെ ബ്രിട്ടനും യൂറോപ്പിൽ ഒറ്റപ്പെടുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
സൂചികൊണ്ട് എടുക്കേണ്ടതിനായി തൂമ്പ ഉപയോഗിക്കുന്നതുപോലെയാണത് എന്ന് കുറ്റപ്പെടുത്തിയ സൊസൈറ്റി, അഭ്യം അഭ്യർത്ഥിച്ചു കൊണ്ടുള്ള അപേക്ഷകളിന്മേൽ പെട്ടെന്ന് നടപടികൾ എടുത്ത് അയോഗ്യരെ നാടുകടത്തുകയാണ് വേണ്ടതെന്നും പറയുന്നു. മന്ത്രിയുടെ പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തി നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ