- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം കരുപ്പിടിപ്പിക്കാനായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർത്ഥികളുടെ മരണങ്ങൾ തുടരുന്നു; ഇംഗ്ലീഷ് ചാനലിൽ ബോട്ടു മുങ്ങി ആറു പേര് മരിച്ചപ്പോൾ നിരവധി പേരെ കാണാതായി; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്
അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് ഇംഗ്ലീഷ് ചാനലിൽ അപകടത്തിൽപ്പെട്ട് മുങ്ങി ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും കാണാതാകുകയും ചെയ്തിട്ടുണ്ട്. എയർ ലിഫ്റ്റ് ചെയ്ത ഒരാളും ആശുപത്രിയിൽ എത്തിച്ച ശേഷം അഞ്ച് പേരുമാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഫ്രഞ്ച് തീരത്തിന് അഞ് മൈൽ അകലെയാണ് അപകടമുണ്ടാത്. മോശം കാലാവസ്ഥയാണ് പുലർച്ചെ നാല് മണിയോടെയുണ്ടായ അപകടത്തിന് കാരണം.
അഞ്ച് ഫ്രഞ്ച് കപ്പലുകളും ഒരു ഹെലികോപ്റ്ററും രണ്ട് ബ്രിട്ടീഷ് കപ്പലുകളും ഉൾപ്പെട്ട രക്ഷാപ്രവർത്തനം വടക്കൻ ഫ്രാൻസിലെ ക്യാപ് ഗ്രിസ് നെസിന് സമീപമുള്ള സംഗാട്ടെ തീരത്ത് ബോട്ട് മുങ്ങിയതിനെ തുടർന്ന് ആരംഭിച്ചിരുന്നു. ഒരു മത്സ്യബന്ധന ബോട്ടും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതായിട്ടാണ് റിപ്പോർട്ടുകൾ. ഫോക്സ്റ്റോൺ, ലാങ്ഡൺ ബേ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസിൽ നിന്നുള്ള പാരാമെഡിക്കുകളേയും തീരത്തേക്ക് അയച്ചിട്ടുണ്ടെന്ന് മാരിടൈം ആൻഡ് കോസ്റ്റ്ഗാർഡ് ഏജൻസി (എംസിഎ) അറിയിച്ചു.
രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഒരു ഹെലികോപ്റ്ററും നിരവധി കപ്പലുകളും സഹിതം ഫ്രഞ്ച് നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനവും അണിനിരത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന നിരവധിപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് മരണസംഖ്യ ഉയരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.
വ്യാഴാഴ്ച 755 പേർ ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്നു, 2018 ന് ശേഷം ഇത്തരത്തിലുള്ള അഭയാർഥികളുടെ മൊത്തം എണ്ണം 100,000 കടന്നുവെന്നാണ് ഔദ്യോഗികമായുള്ള സ്ഥിരീകരണം.വെള്ളിയാഴ്ച ആറ് ബോട്ടുകളിലായി 343 പേർ അപകടകരമായ ക്രോസിങ് നടത്തി, ആയിരത്തിലധികം ആളുകൾ രണ്ട് ദിവസത്തിനുള്ളിൽ യാത്ര ചെയ്തു.
2018 ജനുവരി ഒന്ന് മുതൽ ഇങ്ങോട്ട് 100,715 കുടിയേറ്റക്കാർ യുകെയിൽ എത്തിയതായി പ്രസ് അസോസിയേഷന്റെ സർക്കാർ ഡാറ്റ വിശകലനം ചെയ്യുന്നു. 2023ൽ മാത്രം ഇതുവരെയുള്ള കണക്കനുസരിച്ച് 16,169 പേർ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ