ലണ്ടൻ: രണ്ട് സുപ്രധാന ഉപതെരഞ്ഞെടുപ്പുകൾ കൂടി തുറിച്ചു നോക്കുന്ന സമയത്ത് നടത്തിയ അഭിപ്രായ സർവേയിൽ ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 14 പോയിന്റുകൾക്കാണ് കൺസർവേറ്റീവ് പാർട്ടിലേബർ പാർട്ടിക്ക് പുറകിലായിരിക്കുന്നത്. ചെറിയ രീതിയിലാണെങ്കിൽ കൂടി മന്ത്രിസഭാ പുനഃസംഘടന നടത്തി പ്രതിച്ഛായ വീണ്ടെടുക്കാനുള്ള, പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രയത്നം പരാജയപ്പെട്ടു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

നാദീൻ ഡോറിസിന്റെ ഓൾഡ് മിഡ് ബെഡ്സ് സീറ്റ് തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. അതേസമയം പാർട്ടിയുടെ മുൻ ഡെപ്യുട്ടി ചീഫ് വിപ്പ് ക്രിസ് പിൻചർ, ജനപ്രതിനിധി സഭയിൽ നിന്നും എട്ട് ആഴ്‌ച്ചത്തേക്കുള്ള സസ്പെൻഷന് എതിരെ നൽകിയ അപ്പീലിന്റെ വിധിയും ഉടനെത്തും. അപ്പീൽ പരാജയപ്പെട്ടാൽ പിൻചറിന് ഒരു റീകോൾ പെറ്റീഷന് വിധേയമാകേണ്ടതായി വരും അങ്ങനെ സംഭവിച്ചാൽ തന്റെ ടാംവർത്ത് നിയോജകമണ്ഡലത്തിൽ ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കി രാജി വയ്ക്കുകയാവും പിൻചർ ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഈ ഉപതെരഞ്ഞെടുപ്പുകളുടെ നിഴലിലായിരിക്കും ഋഷി സുനക് പ്രധാനമന്ത്രി എന്ന നിലയിലുള്ള ആദ്യ പാർട്ടി സമ്മേളനം വിളിക്കുക. ഈ രണ്ട് ഉപതെരഞ്ഞെടുപ്പുകളും ടോറികളെ സംബന്ധിച്ച് അതീവ നിർണ്ണയങ്ങളായിരിക്കും. മിഡ് ബെഡ്സിൽ, ഒരു സഖ്യത്തിന് ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും ഇതുവരെ തയ്യാറാകാത്ത സാഹചര്യത്തിൽ ടോറികൾക്ക് ചെറിയൊരു മുൻതൂക്കം ലഭിച്ചേക്കും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

അതിനിടയിൽ ഋഷി സുനക് നടത്തിയ പരിമിതമായ മന്ത്രിസഭ പുനഃസംഘടനയുടെ ശോഭ കെടുത്തിക്കൊണ്ട് നമ്പർ 10 കമ്മ്യുണിക്കേഷൻ ഡയറക്ടർ ആംബർ ഡി ബോട്ടോൺ രാജിവച്ചതും പാർട്ടിക്ക് തിരിച്ചടിയായി. ഇത് ഋഷിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.