- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനോട് ഹിന്ദിയിൽ തന്നെ മറുപടി; യുഎസ് വിദേശനയങ്ങളെ പറ്റി ഹിന്ദിയിൽ സംസാരിച്ച് യു.എസ് വക്താവ്; മാർഗരറ്റ് മക്ലിയോഡയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ!
ന്യൂഡൽഹി: ജി20 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മറുപടി നൽകി ശ്രദ്ധേയയായി യു.എസ് വക്താവ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഹിന്ദുസ്ഥാനി വക്താവ് മാർഗരറ്റ് മക്ലിയോഡാണ് യുഎസ് വിദേശനയങ്ങളെ പറ്റി അനായാസം ഹിന്ദിയിൽ സംസാരിച്ചത്. ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനോട് ഹിന്ദിയിൽ തന്നെ മാർഗരറ്റ് മറുപടി നൽകുകയായിരുന്നു.
വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടറാണ് മാർഗരറ്റിനോട് ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കുകയും തുടർന്ന് അവർ ഹിന്ദിയിൽ തന്നെ മറുപടി നൽകുകയും ചെയ്തത്. ആഗോള സമാധാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉൾപ്പെടെ ഉച്ചകോടിയിൽ നടക്കുന്നുണ്ടെന്നും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എസ് എപ്പോഴും സന്നദ്ധമാണെന്നും മാർഗരറ്റ് പറഞ്ഞു. സമ്പത്ത് രംഗത്തെ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചും ആഗോളതലത്തിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മാർഗരറ്റ് ഹിന്ദിയിൽ സംസാരിച്ചു.
US diplomat - Margaret MacLeod speaks Hindi better than 99% of Hindi speaking Indians ???? pic.twitter.com/l9y3fsoCSM
- Azhar Jafri (@zhr_jafri) September 9, 2023
''ഇന്ത്യയും യുഎസും വിവിധ മേഖലകളിൽ വളരെയധികം സഹകരണത്തോടെ പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. വിവരസാങ്കേതിക രംഗത്ത് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. ഇലക്ട്രോണിക് വാഹന രംഗത്തും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നു.'' മാർഗരറ്റ് ഹിന്ദിയിൽ പറഞ്ഞു.
ഉച്ചാരണ സ്ഫുടതയോടെ ഹിന്ദി സംസാരിക്കുന്ന മാർഗരറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് ഈ വനിത എന്ന രീതിയിലുള്ള കമന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്. യുഎസ് ഫോറിൻ സർവീസ് ഓഫിസറായ മാർഗരറ്റ്, വിദേശരാജ്യങ്ങളുടെ നിരവധി ദൗത്യങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യ, പാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസിന്റെ വിവിധ പദ്ധതികളുടെ ഭാഗമാണ് മാർഗരറ്റ്. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ റോട്ടറി സ്‌കോളറായ മാർഗരറ്റ് കൊളംബിയ സർവകലാശാലയിൽനിന്ന് സുസ്ഥിര വികസനത്തിൽ ഡോക്ടറേറ്റ് നേടി.
അമേരിക്കൻ ഉച്ചാരണമെങ്കിലും സ്പുടതയോടെ ഹിന്ദി സംസാരിക്കുന്ന വിദേശ വനിത എന്ന വിശേഷണത്തോടെയാണ് മാർഗരറ്റ് മക്ലിയോഡ്‌സിന്റെ പ്രതികരണമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലോകത്തെ ഹിന്ദി, ഉർദു ഭാഷാ വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവാണ് മാർഗരറ്റ്. ഹിന്ദി, ഉർദു ഭാഷാ വിഭാഗങ്ങൾക്കിടയിൽ യു.എസിന്റെ വിദേശ നയത്തെക്കുറിച്ചും മറ്റു പദ്ധതികളെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
ഫോറിൻ സർവീസ് ഓഫീസറായ മാർഗരറ്റ് വിദേശരാജ്യങ്ങളിലായുള്ള നിരവധി ദൗത്യങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസിന്റെ പദ്ധതികളിലും മാർഗരറ്റ് ഭാഗമായിട്ടുണ്ട്. കൊളംബിയ സർവകലാശാലയിൽനിന്ന് സുസ്ഥിര വികസനത്തിൽ ഡോക്ടറേറ്റ് നേടിയ മാർഗരറ്റ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ റോട്ടറി സ്‌കോളറുമായിരുന്നു. മാർഗരറ്റിന് ഹിന്ദിയും ഉർദുവും സംസാരിക്കാൻ മാത്രമല്ല എഴുതാനുമറിയാം.
സംയുക്ത പ്രസ്താവനയിൽ കണ്ടപോലെ ഇന്ത്യയും യു.എസും തമ്മിൽ വലിയ രീതിയിലുള്ള സഹകരണമാണുള്ളത്. വിവര സാങ്കേതിക വിദ്യയിലും ആർട്ടിഫിഷ്യൽ ഇന്റിലജൻസിലും വിദ്യാഭ്യാസ മേഖലയിലും അതീവ പ്രധാന്യമേറിയതും പുതിയതുമായി സാങ്കേതിക വിദ്യകളിലുമെല്ലാം ഇരു രാജ്യങ്ങളും തമ്മിൽ സഹകരണമുണ്ട്. ഇന്ത്യയിലെ ഇലക്ട്രോണിക് വാഹന മേഖലയുടെ മുന്നേറ്റവുമായി ബന്ധപ്പെട്ട് യു.എസ് ചില പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഉന്നമനത്തിനായും ഇരു രാജ്യങ്ങളുമായി ചേർന്ന് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്- എന്നായിരുന്നു മാർഗരറ്റ് മക്ലിയോഡ് ഹിന്ദിയിൽ എ.എൻ.ഐയോട് പ്രതികരിച്ചത്.
മറുനാടന് ഡെസ്ക്