- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെ വിസ ഫീസുകൾ ഒക്ടോബർ 4 മുതൽ കൂടുന്നു; വിസിറ്റ് വിസ ഫീസ് 12000യായും സ്റ്റുഡന്റ്സ് വിസ ഫീസ് 122000 രൂപയായും ഉയരും; ഫീസുകൾ കൂട്ടുന്നത് യു കെയുടെ പൊതുമേഖല ശമ്പള വർദ്ധനയ്ക്കെന്ന് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: വിസ ഫീസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വർദ്ധനവ് വരുന്ന ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ആറു മാസത്തിൽ കുറഞ്ഞ കാലയളവിലേക്കുള്ള വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് (1200 രൂപ) വർദ്ധിക്കുമ്പോൾ സ്റ്റുഡന്റ് വിസയുടെ ഫീസിൽ 127 പൗണ്ടിന്റെ(13,000 രൂപ) വർദ്ധനവായിരിക്കും ഉണ്ടാവുക. ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ വർദ്ധനവ് ബാധകമായിരിക്കും.
ഇതിനുള്ള നിയമ ഭേദഗതി പാർലമെന്റിൽ വെച്ചുകൊണ്ട് ഹോം ഓഫീസ് അറിയിച്ചത് ആറു മാസത്തിൽ കുറവ് കാലയളവിലേക്കുള്ള വിസ ഫീസ് 115 പൗണ്ട് (11846 രൂപയോളം)ആയിരിക്കുമെന്നാണ്. യു ,കെ യ്ക്ക് പുറത്തുള്ളവർക്ക് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കണമെങ്കിൽ 490 പൗണ്ട്(1220341 രൂപയോളം) ഫീസായി നൽകേണ്ടി വരും. യു കെയ്ക്ക് അകത്തു നിന്ന് അപേക്ഷിക്കുമ്പോഴും സമാനമായ ഫീസ് നൽകേണ്ടതുണ്ട്.
വിസ നിരക്കുകളും സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിന്റെ ഹെൽത്ത് സർ ചാർജ്ജായി വിദേശികൾ നൽകേണ്ടുന്ന തുകയും വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായ് മാസത്തിൽ തന്നെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചിരുന്നു. പൊതുമേഖലയിലെ ജീവനക്കാർക് വർദ്ധിപ്പിച്ച വേതനത്തിനുള്ള തുക കണ്ടെത്താനാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ ഭേദഗതി അനുസരിച്ച് മിക്കവാറും എല്ലാ വർക്ക് വിസകളുടെ ഫീസിലും 15 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമ്പോൾ, പ്രയോറിറ്റി വിസ, സ്റ്റഡി വിസ, സെർട്ടിഫിക്കേറ്റ് ഓഫ് സ്പോൺസർഷിപ്പ് എന്നിവയുടെ നിരക്കിൽ 20 ശതമാനത്തിന്റെ വർദ്ധനവായിരിക്കും ഉണ്ടാവുക. ഇത്തര ഫീസ് ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനമാണ് മെച്ചപ്പെട്ട ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി സിസ്റ്റം പരിപാലിക്കുന്നതിൽ ഹോം ഓഫീസിന് സഹായകരമാകുന്നത്.
ബ്രിട്ടനിൽ തൊഴിൽ എടുക്കുന്നവർക്ക് പരമാവധി സേവനങ്ങൾ ഉറപ്പു വരുത്തുമ്പോൾ തന്നെ, ബ്രിട്ടീഷ് നികുതി ദായകർക്ക് അധിക ബാദ്ധ്യത വരാതെയിരിക്കാനും പുതിയ വർദ്ധനവ് സഹായകരമാകുമെന്ന് ഹോം ഓഫീസ് വക്താവ് അറിയിച്ചു. ഹെൽത്ത് ആൻഡ് കെയർ വിസ ഉൾപ്പടെ എല്ലാ വിസകൾക്കുമുള്ള ഫീസിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പാർലമെന്റിന്റെ അനുവാദത്തോടു കൂടി മാത്രമെ പക്ഷെ ഈ ഭേദഗതി നടപ്പിലാക്കാൻ കഴിയു. അതിന് തടസ്സമില്ലാത്തതിനാൽ ഒക്ടോബർ 4 മുതൽ ഇത് നടപ്പിൽ വരുത്തും എന്നാണ് ഹോം ഓഫീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ