- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോണിയിൽ കടൽ കടന്നെത്തിയ അഫ്ഗാൻ അഭയാർത്ഥിക്ക് താമസം ഇംഗ്ലണ്ടിലെ ഫോർസ്റ്റാർ ഹോട്ടലിൽ; ആഡംബര ഹോട്ടലിൽ രാജാവായി തോന്നുന്നുവെന്ന് താലിബാന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടെത്തിയ 20 കാരൻ; ഇത് ആമിൻ ഖാന്റെ അതിജീവന കഥ
ലണ്ടൻ: പത്ത് ദിവസങ്ങൾക്ക് മുൻപ്, അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടന്ന് യു കെയിൽ എത്തിയ 20 കാരൻ പറയുന്നത്, ഇന്നൊരു മഹാരാജാവിന്റെ ജീവിതമാണ് ജീവിക്കുന്നതെന്ന് തോന്നുന്നു എന്നാണ്. താലിബാന്റെ ക്രൂരതകളിൽ നിന്നും രക്ഷപ്പെട്ട് അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ ആമിൻ ഖാൻ എന്ന 20 കാരനാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. വിഗാന് സമീപം, സ്റ്റാൻഡിഷിലുള്ള മെക്ഡോണാൾഡ് കിലി കോർട്ടിൽ, ബ്രിട്ടീഷ് നികുതിദായകരുടെ ചെലവിൽ താമസിപ്പിച്ചിരിക്കുന്ന നൂറോളം അനധികൃത അഭയാർത്ഥികളിൽ ഒരാളാണ് ആമിൻ ഖാൻ.
മൂന്ന് തടാകങ്ങൾക്ക് അരികിലായി 10 ഏക്കർ സ്ഥാലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ആഡംഭര ഹോട്ടൽ അനധികൃത അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനായി സർക്കാർ പാട്ടത്തിനെടുത്തിരിക്കുകയാണ്. വിഗാനിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ എന്നറിയിയപ്പെടുന്ന ഇവിടെ താമസിക്കുന്ന അഭയാർത്ഥികളുടെ ചെലവ് കൂടി ഉൾപ്പെടും, അനധികൃത കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി ബ്രിട്ടൻ പ്രതിദിനം ചെലവഴിക്കുന്ന 8 മില്യൻ പൗണ്ടിൽ.
അഫ്ഗാനിസ്ഥാനിലെ കുനാറിൽ നിന്നുമ്മാണ് ആമിൻ യു കെയിൽ എത്തിയത്. താലിബന്റെ കൈകളിൽ നിന്നും ജീവൻ രക്ഷിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നു ഇയാളുടെത്. ഇവിടെയെത്തിയ താൻ ഇത്രയും വലിയ ആഡംബരം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആമിൻ പറയുന്നു. ഡോർസെറ്റിലെ ബിബ്ബി സ്റ്റോക്ക്ഹോം ബാർജിലെ ക്യാമ്പിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ, അവിടെ താമസിക്കുന്നതിനും തനിക്ക് സന്തോഷമാണെന്നായിരുന്നു ആമിന്റെ മറുപടി.
ഏതിനും ഉപരിയായി താൻ ആഗ്രഹിക്കുന്നത് സുരക്ഷിതത്വമാണെന്ന് അയാൾ പറയുന്നു. രണ്ട് ആഴ്‌ച്ച മുൻപ് താൻ കലയ്സിലെ കുറ്റിക്കാടുകളിലായിരുന്നു ജീവിച്ചിരുന്നതെന്നും അയാൾ ചൂണ്ടിക്കാണിച്ചു. അവിടെ നിന്നാണ് താൻ ഇപ്പോൾ ആഡംബര ഹോട്ടലിൽ എത്തിയിരിക്കുന്നത്. താൻ പ്രതീക്ഷിച്ചതിലും വലിയ ആഡംബരങ്ങളാണ് ഇവിടെയുള്ളതെന്നും അയാൾ പറഞ്ഞു. പ്രാതലും, ഉച്ച ഭക്ഷണവും അത്താഴവും എല്ലാം അതിശയിപ്പിക്കുന്നതാണ് അതിനു പുറമെ ചായയും പഴച്ചാറുകളും ലഭിക്കും. ബ്രിട്ടീഷ് രീതിയിലുള്ള പാചകമാണെങ്കിലും, ഹോട്ടലിൽ താമസിക്കുന്നവരിൽ ഭൂരിഭാഗംപേരും മുസ്ലീങ്ങൾ ആയതിനാൽ ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നതെന്നും ആമിൻ പറഞ്ഞു.
ഹോട്ടലിലെ സ്വിപ്പിങ് പൂളും ജിംനേഷ്യവും ഉപയോഗിക്കാനും അനധികൃത അഭയാർത്ഥികൾക്ക് അനുവാദമുണ്ട്. 62 മുറികളും അഞ്ച് സ്യുട്ടുകളുമുള്ള ഹോട്ടൽ ഏതാണ്ട് പൂർണ്ണമായി തന്നെ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 2021 ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ആമിന് രാജ്യം വിടേണ്ടി വന്നത്. താലിബാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ, തീവ്രവാദികൾ ഇയാളുടെ കുടുംബ വ്യാപാരം നശിപ്പിക്കുകയും, ഇയാളുടെ മാതുലനെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.
താലിബാൻ ഭീകരരുടെ അടുത്ത ലക്ഷ്യം താനാണെന്ന് അറിയാമായിരുന്ന ആമിൻ പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നും രണ്ട് വർഷം കൊണ്ട്, 4750 മൈൽ സഞ്ചരിച്ചാണ് കലയ്സിൽ എത്തിയത്. യാത്രയുടെ ഭൂരിഭാഗവും കാൽനടയായിരുന്നു എന്ന് അയാൾ പറയുന്നു. മനുഷ്യക്കടത്ത്കാർക്ക് നൽകാൻ പണമില്ലാത്തതിനാൽ, ബോട്ടിൽ ഒളിച്ചു കടക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 12 ന് ആയിരുന്നു ആമിൻ അടങ്ങുന്ന സംഘം ബ്രിട്ടനിൽ പിടിയിലാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ