ന്യൂഡൽഹി: ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ കാനഡയ്ക്ക് ചില തിരിച്ചറിവുകൾ. ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ രംഗത്തു വന്നു. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു. ദ വെസ്റ്റ് ബ്ലോക്കിന് നൽകിയ അഭിമുഖത്തിലാണു ബിൽ ബ്ലയറിന്റെ പ്രതികരണം.

ഇൻഡോ-പസഫിക് ബന്ധം കാനഡയ്ക്കു നിർണായകമാണ്. ഹർദിപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതിൽ ആശങ്കയുണ്ടാവുമെന്നും ബിൽ ബ്ലയർ വ്യക്തമാക്കി. തെളിവുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുമ്പോൾ അങ്ങനെ അല്ല കാര്യങ്ങളെന്നാണ് പ്രതിരോധ മന്ത്രി പറയുന്നത്. ഇന്ത്യയുടെ പങ്ക് ഇനിയും തെളിഞ്ഞിട്ടില്ലെന്നാണ് ബ്ലയർ പറയാതെ പറയുന്നത്. ഇൻഡോ-പസഫിക് നയതന്ത്രബന്ധം ഇപ്പോഴും കാനഡയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമായെന്നും ബ്ലയർ പറഞ്ഞു.

ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിനെ (45) തന്റെ രാജ്യത്തിന്റെ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ ''സാധ്യത'' ഉണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സ്‌ഫോടനാത്മക ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ രൂക്ഷമായ ഭിന്നത ഉടലെടുത്തു. 2020ൽ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച, കാനഡയുടെ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും എതിരെ ശക്തമായി ഇറങ്ങാൻ ഇന്ത്യ ആവശ്യപ്പെടുകയും കനേഡിയന്മാർക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു,

നിജ്ജാറിനെ കൊന്നതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവരുടെ ബന്ധത്തെ എക്കാലത്തെയും മോശം നിലയിലേക്ക് തള്ളിവിട്ടുവെന്നതാണ് വസ്തുത. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് വലിയ നയതന്ത്ര തിരിച്ചടികൾ നേരിടേണ്ടി വന്നില്ലെന്നതാണ് വസ്തുത. അതിനിടെ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ യുഎസ് സാവധാനത്തിലും പരസ്യമായും ഇടപെടുന്നുവെന്നാണ് സൂചന. വിഷയത്തിൽ അണിയറ ചർച്ചകൾ വാഷിങ്ടൺ ഡിസി വഴി നടക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കി.

ലോകം ഇപ്പോഴും ഇരട്ടത്താപ്പിലാണെന്നും സ്വാധീനമുള്ള രാജ്യങ്ങൾ വിഷയത്തിൽ സമ്മർദം ചെലുത്തുന്നു. എന്നും അധികാര സ്വാധീനം അല്ലെങ്കിൽ ചരിത്രപരമായ സ്വാധീനം യഥാർത്ഥത്തിൽ ആ കഴിവുകളെ വളരെയധികം ആയുധമാക്കി ന്യൂയോർക്കിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. 'വിപണിയുടെ പേരിൽ, സ്വാതന്ത്ര്യത്തിന്റെ പേരിൽ, ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു,' കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയിൽ അഭിപ്രായസ്വാതന്ത്ര്യത്തെ ഉദ്ധരിച്ച് തന്റെ രാജ്യത്തെ ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതായും എസ് ജയശങ്കർ പറഞ്ഞു.

നിജ്ജാറിനെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരുടെ ബന്ധം കനേഡിയൻ പ്രസിഡന്റ് ജസറ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ നിരസിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഉടലെടുത്തത്. വിഷയത്തിൽ അഞ്ച് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രതികരിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, എൻഎസ്എ ജേക്ക് സള്ളിവൻ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ജോൺ കിർബി, ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി, കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോഹൻ എന്നിവർ പരസ്യ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

എല്ലാം ഇരുപക്ഷത്തിനും ഒരു സൂക്ഷ്മമായ സന്ദേശത്തോടെയാണ് അളക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വിഷയത്തിൽ ഇന്ത്യയുടെ സഹകരണമാണ് ആവശ്യപ്പെടുത്തത്. എന്നാൽ വിഷയത്തിൽ അതിരുകടക്കരുതെന്ന് കാനഡയോടും പറയുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നതിന് കാനഡ ഒരു തെളിവും ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ലെന്ന് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നിജ്ജാറിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ഒട്ടാവയോ വാഷിങ്ടൺ ഡിസിയോ ഒരു രഹസ്യവിവരവും ന്യൂഡൽഹിയുമായി പങ്കുവെച്ചിട്ടില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

ജി-20 ഉച്ചകോടിക്ക് മുമ്പ് കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് ഇന്ത്യൻ ഇന്റലിജൻസ് മേധാവിയുമായും ഇന്ത്യൻ കൗൺസിലറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലും നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്ന തെളിവുകളൊന്നും അവർ പങ്കുവെച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വിഷയം ഉന്നയിക്കപ്പെട്ടിരുന്നോ എന്ന് പോലും വ്യക്തമല്ല.