- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഹൂദരുടെ ഒരാഴ്ചനീണ്ട മത ഗ്രന്ഥപാരായണ ആഘോഷമായ 'സിംഹറ്റ് തോറ'യുടെ അവസാന ദിവസം; റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലും യുദ്ധം; ഹാമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ ശപഥത്തിൽ
ഗസ്സ: പശ്ചിമേഷ്യയിൽ യുദ്ധം. ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് ഇസ്രയേൽ യുദ്ധത്തിന് ഇറങ്ങിയത്. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘം 40 പേരെ കൊലപ്പെടുത്തി. 750 പേർക്ക് പരിക്കേറ്റു. ഗസ്സയിൽ അധികാരം കൈയാളുന്ന ഫലസ്തീൻ അനുകൂല സായുധസംഘമാണ് ഹമാസ്. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗസ്സയിൽ 200ലേറം പേരും മരിച്ചു. 2500 ഓളം പേർക്ക് പരിക്കേറ്റു. ഇസ്രയേലിനുനേരെ സൈനികനീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ സായുധനീക്കങ്ങൾ. അസാധാരണവും അതിശക്തവുമായ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലും യുദ്ധം ഉടലെടുക്കുന്നത്.
ഹമാസിന്റെ സൈനികവിഭാഗമായ അൽ ഖസ്സാലം ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ഇസ്രയേലിനെതിരെയുള്ള ആക്രമണം. ആദ്യ 20 മിനിറ്റിൽത്തന്നെ ജറുസലേമിലേക്കും ടെൽ അവീവിലേക്കുമായി 5000 റോക്കറ്റുകൾ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. ശത്രുക്കളുടെ താവളങ്ങൾ, സൈനികകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് ഡെയ്ഫ് അറിയിച്ചു. അദ്യം ആക്രമണം നടത്തിയത് ഹമാസാണ്. അതുകൊണ്ട് തന്നെ ഇസ്രയേലിനൊപ്പമായി നയതന്ത്ര പിന്തുണ. ഇന്യ അടക്കം ഇസ്രയേലിന പിന്തുണച്ചുവെന്നതാണ് വസ്തുത.
അയ്യായിരം റോക്കറ്റുകളാണ് ഇസ്രയേലിനെ നേരെ ഹമാസ് തൊടുത്തത്. യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗസ്സയിൽ പ്രത്യാക്രമണം തുടങ്ങി. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെടുന്നു. കൃത്യമായ പദ്ധതികളൊരുക്കിയാണ് ശനിയാഴ്ച രാവിലെ ആറരയോടെ ഹമാസ് ഇസ്രയേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങൾ മറികടന്നത്. കര, കടൽ, ആകാശമാർഗങ്ങളിലൂടെ മോട്ടോർബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു നുഴഞ്ഞുകയറ്റം. കരാതിർത്തിയിലെ ഇസ്രയേലിന്റെ സുരക്ഷാവേലികൾ ബുൾഡോസർ ഉപയോഗിച്ച് ഹമാസ് തകർത്തു.
ഹമാസ് നടത്തുന്നത് ഗുരുതരകുറ്റമാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചിരുന്നു. ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്.) ശത്രുവിനെതിരേ പോർക്കളത്തിലാണെന്നും യുദ്ധത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനു സന്നദ്ധമാണെന്ന് അറിയിച്ച ഐ.ഡി.എഫ്. ഹമാസിനുനേരെ 'ഓപ്പറേഷൻ അയൺ സ്വോഡ്‌സ്' എന്നപേരിൽ സൈനികനടപടി പ്രഖ്യാപിച്ചു. അതിനിടെ ഇസ്രയേലിനുനേരെ ഹമാസ് നയിക്കുന്ന യുദ്ധത്തിൽ തങ്ങളും ഭാഗമാണെന്ന് ഫലസ്തീനിലെ സായുധസംഘമായ ഇസ്‌ലാമിക് ജിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ പോരാട്ടം കടുക്കുന്നു.
ഇസ്രയേലി അതിർത്തിക്ക് അകത്തുകടന്ന് കണ്ണിൽക്കണ്ടവരെയെല്ലാം ഹമാസ് ആക്രമിച്ചു. ഇസ്രയേലിന്റെ ആയുധങ്ങൾ പിടിച്ചു. 35 സൈനികരെയും ഒട്ടേറെ പൗരരെയും തടവിലാക്കി. ഇതിനുപുറമേ ഗസ്സാ മുനമ്പിൽ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകളും ഇസ്രയേലിൽ പതിച്ചു. തുടർന്ന്, ഹമാസിനുനേരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ടെൽഅവീവിലും മധ്യ ഇസ്രയേലിലും സൈറണുകൾ മുഴങ്ങി. എത്രയുംപെട്ടെന്ന് അക്രമികളെ തുരത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടു. ഇതോടെ അതിശക്തമായ പ്രത്യാക്രമണം. വ്യോമാക്രമണത്തിൽ ഹമാസ് കേന്ദ്രങ്ങൾ കത്തി. ഇനിയും വ്യോമാക്രമണം തുടരുമെന്നാണ് ഇസ്രേയേൽ പ്രഖ്യാപനം.
യഹൂദരുടെ ഒരാഴ്ചനീണ്ട മതഗ്രന്ഥപാരായണ ആഘോഷമായ 'സിംഹറ്റ് തോറ'യുടെ അവസാനദിവസമായിരുന്നു ശനിയാഴ്ച. ആദ്യ ആക്രമണത്തിൽ ഗസ്സാമുനമ്പിൽനിന്ന് ഇസ്രയേലിലുടനീളം 20 മിനിറ്റിനകം ആയിരക്കണക്കിന് റോക്കറ്റുകൾ പതിച്ചു. കൊല്ലപ്പെട്ടവരിൽ ഷാർ ഹനേഗേവ് റീജണൽ കൗൺസിൽ മേയറുമുണ്ട്. സെൻട്രൽ ഗസ്സയിലും ഗസ്സാസിറ്റിയിലും സ്‌ഫോടനങ്ങളുണ്ടായി. ഒട്ടേറെ വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ഗസ്സയിൽനിന്ന് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകൾ അഷ്‌കെലോണിൽ പതിച്ചതായാണ് റിപ്പോർട്ട്.
ഇസ്രയേലിന് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് . തീവ്രവാദി ആക്രമണം ഞെട്ടിച്ചെന്നും, ദുർഘടസമയത്ത് ഇസ്രയേലിനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രയേൽ ഹമാസ് സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ. സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യാക്കാർക്കുള്ള ജാ?ഗ്രതാ നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷമേഖലയിൽ ഉള്ളവർ ഏറെ കരുതലോടെ കഴിയണം, പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം, സുരക്ഷിത സ്ഥാനത്ത് തുടരണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദ്ദേങ്ങൾ.
അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഇമെയിലും നിർദ്ദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളത്തിലും വിവിധ ഇന്ത്യൻ ഭാഷകളിലും ജാ?ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
മറുനാടന് ഡെസ്ക്