- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി 20 സാമ്പത്തിക ഇടനാഴിയെ തകർക്കുന്ന യുദ്ധം; ഹമാസിന്റെ നീക്കത്തിന് പിന്നിൽ ചൈന-പാക് ഓഓപ്പറേഷൻ? ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക; വെട്ടിലായി അറബ് രാജ്യങ്ങൾ; വികസനത്തെ അട്ടിമറിക്കാൻ നീക്കം സജീവം
ന്യൂയോർക്ക്: ഇസ്രയേൽ-ഫലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു. ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയുടെ പിന്തുണയും ഇസ്രയേലിന് അനിവാര്യതയായിരുന്നു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധത്തിൽ ഇസ്രയേലിന് കരുത്ത് കൂടുകയും ചെയ്തു.
രാജ്യം യുദ്ധമുഖത്താണെന്നും ഹമാസിന് തിരിച്ചടിനൽകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. കരുതൽസേനാംഗങ്ങളെ തിരിച്ചുവിളിക്കാനും ഉത്തരവിട്ടു. ''നാം യുദ്ധത്തിലാണ്. ഇതൊരു സൈനികനടപടിയോ പ്രത്യേക ദൗത്യമോ അല്ല, യുദ്ധംതന്നെയാണ്. നമ്മൾ വിജയിക്കും. ഹമാസിന് ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയവില നൽകേണ്ടിവരും'' -ടെലിവിഷൻവഴി രാജ്യത്തെ അഭിസംബോധനചെയ്ത് നെതന്യാഹു പറഞ്ഞു. പ്രതിരോധ ആസ്ഥാനത്തെത്തിയ നെതന്യാഹു സ്ഥിതിഗതികൾ ഉന്നതർക്കൊപ്പം വിലയിരുത്തി. ഏറ്റുമുട്ടൽ രൂക്ഷമായതിനുപിന്നാലെ മധ്യ-തെക്കൻ ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. അതിശക്തമായ തിരിച്ചടിയാണ് ഇസ്രയേൽ നൽകുന്നത്.
ഹമാസ് സായുധസംഘങ്ങൾ ഇസ്രയേൽ റോഡുകളിൽ റോന്തുചുറ്റുന്നതിന്റെയും സാധാരണക്കാർക്കുനേരെ വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇസ്രയേൽ സൈനികരെ ആക്രമിക്കുന്നതിന്റെയും വാഹനങ്ങൾ തീവെക്കുന്നതിന്റെയും ചിത്രങ്ങളും കൂട്ടത്തിലുണ്ട്. വ്യക്തമായ ലക്ഷ്യങ്ങൾ സംഘർഷത്തിന് പിന്നിലുണ്ട്. ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി, റെയിൽ - കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടു വരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്. ഇതോടെ ഈ സാമ്പത്തിക ഇടനാഴി പോലും പ്രതിസന്ധിയിലാകും.
സാമ്പത്തിക ഇടനാഴിക്ക് ചൈനയും പാക്കിസ്ഥാനും എതിരാണ്. അതുകൊണ്ട് തന്നെ ഹമാസിന്റെ നീക്കത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രയേലിലേക്കുള്ള തിരിച്ചടി. ഇത് മനസ്സിലാക്കിയാണ് ഇസ്രയേലിന് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നത്. ഇസ്രയേൽ ആയുധ ശേഷിയിലും യുദ്ധ തന്ത്രത്തിലും ഏറെ മുന്നിലാണ്. ഇത് ഹമാസിനും അറിയാം. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള ഹമാസിന്റെ ആദ്യ ആക്രമണം ഏവരേയും ഞെട്ടിച്ചുവെന്നതാണ് വസ്തുത. പശ്ചിമേഷ്യയിലെ യുദ്ധവും വികസനത്തിന് എതിരാകുന്നുവെന്നതാണ് വസ്തുത.
അതിനിടെ സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷം അറബ് രാജ്യങ്ങൾക്കും തലവേദനയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും ഫലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്‌സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉണ്ടായത്. ഫലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക, ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു പോവുകയെന്ന നിലപാടായിരുന്നു അറബ് രാജ്യങ്ങൾക്ക് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം ഇവർക്ക് ഉണ്ടായിരുന്നില്ല.
ഫലസ്തീൻ പ്രശ്‌നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു. ജി ഉച്ചകോടിയിലെ പ്രഖ്യാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ യുദ്ധം.
മറുനാടന് ഡെസ്ക്